Astrology May 30 | പങ്കാളികൾ തുറന്നു സംസാരിക്കുക; ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം; ഇന്നത്തെ ദിവസഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2023 മെയ് 30ലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക)
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്ന് പ്രണയ ബന്ധങ്ങളിൽ ഒരു വഴിത്തിരിവ് ഉണ്ടായേക്കാം. കുടുംബബന്ധങ്ങളിൽ സന്തോഷവും ഐക്യവും ഉണ്ടാകും. ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് പരിഹരിക്കണം. ഈഗോ പ്രശ്നങ്ങൾ ചില തർക്കങ്ങളിലേക്ക് നയിച്ചേക്കാം, എന്നാൽ വിട്ടുവീഴ്ച ചെയ്യുന്നത് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കും. നിങ്ങളുടെ കുട്ടികളെ നന്നായി ശ്രദ്ധിക്കുകയും മനസിലാക്കുകയും വേണം. സമയം ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ് വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ നിങ്ങളെ സഹായിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങൾ കരുതലോടെ നടത്തണം. ഓഹരികൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ശ്രദ്ധിക്കണം. മോഷണം ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കുകയും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുക. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്. ഭാഗ്യചിഹ്നം - ചുവന്ന സ്കാർഫ്, ഭാഗ്യ നിറം - ചുവപ്പ്, ഭാഗ്യ നമ്പർ - 7
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിലുള്ള ഭാര്യാഭർത്താക്കന്മാർ പരസ്പരം പ്രോത്സാഹനം നൽകിയേക്കാം. പൊസസീവ് മനോഭാവം വിശ്വാസപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം, എന്നാൽ തുറന്ന സംസാരത്തിലൂടെ നിങ്ങളുടെ മനസിലുള്ള ആശങ്കകൾ അകറ്റാൻ കഴിയും. ഭൗതിക സ്വത്തുക്കളുടെ കാര്യത്തിൽ, ചില തർക്കങ്ങൾ ഉണ്ടാകാം, എന്നാൽ വിട്ടുവീഴ്ച ചെയുന്നത് നല്ലതാണ്. കുട്ടികൾക്ക് വൈകാരിക പിന്തുണ നൽകണം. ജോലിയും വ്യക്തി ജീവിതവും തമ്മിൽ ബാലൻസ് ഉണ്ടാകും. നിക്ഷേപം നടത്താൻ നല്ല സമയമാണ്, എന്നാൽ ജാഗ്രത പാലിക്കണം. നഷ്ടങ്ങൾ ഒഴിവാക്കാൻ, ജാഗ്രതയോടെ പ്രവർത്തിക്കുക. വീട്ടിൽ ചില സുരക്ഷാ മുൻകരുതലുകൾ ആവശ്യമാണ്. ആരോഗ്യത്തിന് മുൻഗണന നൽകുകയും വ്യായാമ സംബന്ധമായ ഷെഡ്യൂൾ ക്രമീകരിക്കുകയും ചെയ്യുക.ഭാഗ്യചിഹ്നം - ഒരു പ്രതിമ, ഭാഗ്യ നിറം - പച്ച, ഭാഗ്യ സംഖ്യ - 5
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിലുള്ള ഭാര്യാഭർത്താക്കന്മാർ പരസ്പരം തുറന്നു സംസാരിക്കണം. ആശയവിനിമയത്തിലെ അപാകതകൾ വിശ്വാസ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. പക്ഷേ തുറന്ന സംഭാഷണങ്ങളിലൂടെ അവ പരിഹരിക്കാനാകും. പരസ്പരവിരുദ്ധമായ വീക്ഷണങ്ങൾ വാദപ്രതിവാദങ്ങളിലേക്ക് നയിച്ചേക്കാം. എന്നാൽ ഒരാൾ വിട്ടുവീഴ്ച ചെയ്താൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. കുട്ടികൾക്ക് മാനസികോല്ലാസാനത്തിനുള്ള അവസരങ്ങൾ ഒരുക്കണം. ബജറ്റ് മുൻകൂട്ടി ആസൂത്രണം ചെയ്യണം. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഓഹരികളെക്കുറിച്ച് നന്നായി ഗവേഷണം ചെയ്യണം. രഹസ്യ വിവരങ്ങൾ ആരോടും വെളിപ്പെടുത്തരുത്. നിങ്ങളുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധ പുലർത്തണം ഭാഗ്യചിഹ്നം - വെള്ളി നിറമുള്ള പെൻഡന്റ്, ഭാഗ്യ നിറം - മഞ്ഞ, ഭാഗ്യ നമ്പർ - 3
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കർക്കിടക രാശിക്കാർക്ക് അവരുടെ പ്രണയ ബന്ധങ്ങളിൽ വൈകാരികമായ ആഴവും കരുതലും അനുഭവപ്പെടാം. ദമ്പതികൾ തമ്മിൽ പരസ്പരം ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നത് ബന്ധങ്ങൾ മെച്ചപ്പെടുത്തും. കുട്ടികൾക്ക് നിങ്ങളുടെ വാത്സല്യവും വൈകാരിക പിന്തുണയും നൽകണം. ജോലിയും വ്യക്തി ജീവിതവും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിന് കൂടുതൽ ശ്രദ്ധ ആവശ്യമായി വന്നേക്കാം. എടുത്തുചാടി നിക്ഷേപങ്ങൾ നടത്തരുത്. തൊഴിൽ ജീവിതം നന്നായി മുന്നോട്ടു പോയേക്കാം. ജോലിഭാരം മൂലം നിങ്ങൾക്ക് ക്ഷീണം തോന്നിയേക്കാം. വൈകാരിക ആരോഗ്യത്തിന് പ്രഥമസ്ഥാനം നൽകുകയും ഇഷ്ടപ്പെട്ട ഹോബികൾ ചെയ്യാൻ സമയം കണ്ടെത്തുകയും ചെയ്യുക. ആരോഗ്യകരമായ ഒരു ദിനചര്യ പിന്തുടരുക.ഭാഗ്യ ചിഹ്നം - മൂൺസ്റ്റോൺ നെക്ലേസ്, ഭാഗ്യ നിറം - വെള്ളി, ഭാഗ്യ നമ്പർ - 2
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മനസിലെ അഗാധമായ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പെടും. നിങ്ങളെ വേണ്ടത്ര പരിഗണിക്കാത്ത ചില ബന്ധങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കാം. ദമ്പതികൾ തമ്മിലുള്ള ചില ഈഗോ പ്രശ്നങ്ങൾ തർക്കങ്ങളിലേക്ക് നയിച്ചേക്കാം. തുറന്ന സംസാരം തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കും. കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ പ്രശംസിക്കണം. വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങൾക്കു വേണ്ടിയിടുള്ള ഓട്ടത്തിനിടെ നിങ്ങളുടെ ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കണം. സാമ്പത്തികം മെച്ചപ്പെടും. കരുതലോടെ നിക്ഷേപം നടത്തണം. നഷ്ടം ഇല്ലാതാക്കാൻ, വിപണിയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുക. തൊഴിൽ രംഗത്ത് ആവർത്തന വിരസത തോന്നിയേക്കാം. അലസത വെടിഞ്ഞ് നന്നായി ജോലി ചെയ്യുക. ഭാഗ്യചിഹ്നം - ഒരു വാച്ച്, ഭാഗ്യ നിറം - സ്വർണ നിറം, ഭാഗ്യ നമ്പർ - 8
advertisement
6/12
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് സത്യസന്ധത പുലർത്താനും അവരോടുള്ള നിങ്ങളുടെ ഇടപെടലുകളിൽ ക്ഷമയും വിവേകവും പുലർത്താനും ശ്രദ്ധിക്കണം. കുട്ടികളെ ചെറുപ്പത്തിലേ തന്നെ അച്ചടക്കം ശീലിപ്പിക്കണം. സമയം മാനേജ് ചെയ്യുന്നതിൽ നന്നായി ശ്രദ്ധിക്കണം. നിക്ഷേപം നടത്തുന്നതിന് മുമ്പ്, വിപണിയിലെ സാഹചര്യങ്ങൾ നന്നായി പരിശോധിക്കുക. വീട്ടിൽ മോഷണം നടക്കാതിരിക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുക. നിങ്ങളുടെ ശാരീരികവും വൈകാരികവുമായ ക്ഷേമത്തിന് ഊന്നൽ നൽകുക ഭാഗ്യ ചിഹ്നം - ഒരു നോട്ട്ബുക്ക്, ഭാഗ്യ നിറം - നേവി ബ്ലൂ, ഭാഗ്യ നമ്പർ - 4
advertisement
7/12
ലിബ്ര (Libra -തുലാം രാശി)സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: തുലാം രാശിക്കാർ അവരുടെ ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നത് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിച്ചേക്കാം. കുട്ടികൾക്ക് വീട്ടിൽ സമാധാനപരമായ അന്തരീക്ഷം ഒരുക്കണം. ജോലിയും വ്യക്തി ജീവിത ബാലൻസ് നിലനിർത്തേണ്ടതിന് നിങ്ങൾ നന്നായി പരിശ്രമിക്കേണ്ടതുണ്ട്. തിടുക്കത്തിലുള്ള നിക്ഷേപങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ ജോലി നിങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ടാകാം. വൈകാരിക ക്ഷേമത്തിനും ക്രിയേറ്റീവ് ആയ കാര്യങ്ങൾ ചെയ്യുന്നതിനും മുൻഗണന നൽകുക. മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാഗ്യചിഹ്നം - ഒരു ലോക്കറ്റ്, ഭാഗ്യ നിറം - പേസ്റ്റൽ പിങ്ക്, ഭാഗ്യ നമ്പർ - 6
advertisement
8/12
സ്‌കോർപിയോ (Scorpio-വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദമ്പതികൾ അവരുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കണം. പരസ്പരം രഹസ്യങ്ങൾ സൂക്ഷിച്ചാൽ ചില വിശ്വാസപ്രശ്നങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടാകാം, എന്നാൽ പരസ്പര വിശ്വാസവും തുറന്ന സംസാരവും തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കും. കുട്ടികൾക്ക് നിങ്ങളുടെ വൈകാരിക പിന്തുണ ആവശ്യമായി വന്നേക്കാം. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുകയും അതിൽ ആവശ്യമായ നല്ല മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയും വേണം. അനുഭവങ്ങളിൽ നിന്നും കൂടിക്കാഴ്ചകളിൽ നിന്നും നിങ്ങൾക്ക് പ്രചോദനവും ഊർജവും ലഭിച്ചേക്കാം. ബിസിനസിൽ നഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം. വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുക. ദൈനംദിന ജീവിതത്തിൽ പൂർത്തിയാക്കേണ്ട ഉത്തരവാദിത്തങ്ങൾ നിങ്ങളെ മടുപ്പിക്കും. വൈകാരിക ക്ഷേമത്തിന് മുൻഗണന നൽകുകയും ശാന്തമായി ഏതെങ്കിലും സ്ഥലത്ത് അൽപം സമയം ചെലവഴിക്കുകയും ചെയ്യുക. ഭാഗ്യചിഹ്നം - ഒരു മോതിരം, ഭാഗ്യ നിറം - മെറൂൺ, ഭാഗ്യ നമ്പർ - 9
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാരുടെ ദാമ്പത്യ ജീവിതം സാഹസികത നിറഞ്ഞതായിരിക്കാം. ഇവർ തമ്മിൽ ചില വിശ്വാസപ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ തുറന്ന സംസാരം എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും. പങ്കാളികൾ തമ്മിൽ ചില ആശയപരമായ അഭിപ്രായവ്യത്യാസങ്ങങ്ങൾ ഉണ്ടായേക്കാം. എന്നാൽ വിദഗ്‌ധമായ ആശയവിനിമയത്തിന് തെറ്റായ വ്യാഖ്യാനങ്ങൾ ഒഴിവാക്കാനാകും. നിങ്ങളുടെ വികാരങ്ങൾ സത്യസന്ധമായി പ്രകടിപ്പിക്കണം. കുട്ടികൾക്ക് വളരാനുള്ള അവസരങ്ങൾ ഒരുക്കണം. വീട്ടിലും ജോലിസ്ഥലത്തും ചില പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അവയെല്ലാം നിങ്ങൾക്ക് ഫലപ്രദമായി തരണം ചെയ്യാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വളരെ സൂക്ഷിച്ചു മാത്രം നിക്ഷേപങ്ങൾ നടത്തുക. നിങ്ങളുടെ സ്വകാര്യ സ്വത്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുക. ശാരീരിക ആരോഗ്യത്തിന് മുൻഗണന നൽകുകയും ഔട്ട്ഡോർ ആക്ടിവിറ്റികളിൽ പങ്കെടുക്കുകയും ചെയ്യുക. ആരോഗ്യകരമായ ജീവിതരീതി പിന്തുടരുക. ഭാഗ്യചിഹ്നം - ഒരു കോമ്പസ്, ഭാഗ്യ നിറം - ടർക്കോയ്സ്, ഭാഗ്യ നമ്പർ - 3
advertisement
10/12
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പങ്കാളിയിൽ നിന്ന് സുരക്ഷിതത്വ ബോധം ലഭിച്ചേക്കാം. ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നത് ബന്ധങ്ങളെ കൂടുതൽ ശക്തമാക്കും. ദമ്പതികൾ പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതു മൂലം തെറ്റിദ്ധാരണകൾ ഒഴിവായേക്കാം. കുട്ടികളെ അച്ചടക്കം ശീലിപ്പിക്കണം. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യണം. നിക്ഷേപങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കുക. നിങ്ങൾക്ക് ജോലിസ്ഥലത്ത് വിരസത അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തിന് ഊന്നൽ നൽകുകയും വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക. സമീകൃതാഹാരം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ബജറ്റിലും ഭാവിയിലേക്കുള്ള സമ്പാദ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാഗ്യചിഹ്നം - ഒരു രത്നം, ഭാഗ്യ നിറം - ബ്രൗൺ , ഭാഗ്യ നമ്പർ- 1
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഒരു പ്രധാന വഴിത്തിരിവ് ഉണ്ടാകും. നിങ്ങളുടെ നിസംഗത ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾക്ക് കാരണമായേക്കാം. സത്യസന്ധവും തുറന്നതുമായ സംസാരത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. കുട്ടികളുടെ അക്കാദമിക് കാര്യങ്ങളിൽ ശ്രദ്ധിക്കണം. ജോലിയും വ്യക്തി ജീവിതവും തമ്മിലുള്ള ബാലൻസ് സമയം ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഓഫീസിൽ നിങ്ങളുടെ സ്റ്റാഫ് അംഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിങ്ങളുടെ സ്വകാര്യ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുക. അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും നിങ്ങളുടെ ചെലവ് നിയന്ത്രിക്കുകയും ചെയ്യുക. വിശ്രമിക്കാനും ശരീരത്തെ ശ്രദ്ധിക്കാനും സമയം കണ്ടെത്തുക. നിങ്ങളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകുക. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം ശ്രദ്ധിക്കുക, ആവശ്യമെങ്കിൽ, മരുന്നുകൾ കഴിക്കുക. നിങ്ങൾക്ക് സന്തോഷവും സമാധാനവും നൽകുന്ന കാര്യങ്ങൾ ചെയ്യുക. ഭാഗ്യ ചിഹ്നം - ഒരു സ്മാർട്ട് വാച്ച്, ഭാഗ്യ നിറം - ഇലക്ട്രിക് ബ്ലൂ, ഭാഗ്യ നമ്പർ - 11
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ദമ്പതികൾ പരസ്പരം വൈകാരികമായി പിന്തുണയ്ക്കുകയും മനസിലാക്കുകയും ചെയ്യണം. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും സഹാനുഭൂതി കാണിക്കുന്നതിലൂടെയും വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുന്നതിലൂടെയും അവ പരിഹരിക്കാനാകും. കുട്ടികൾക്ക് കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ടതായി വന്നേക്കാം. സമയം മാനേജ് ചെയ്യുന്നതിൽ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം. വീട്ടിൽ മോഷണം നടക്കാതിരിക്കാൻ ജാഗ്രത പുലർത്തുകയും നിങ്ങളുടെ സ്വത്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുക. തൊഴിൽ ജീവിതം നന്നായി മുന്നോട്ടു പോകും. വൈകാരിക ആരോഗ്യത്തിന് മുൻഗണന നൽകുകയും വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക. നിങ്ങളുടെ ആരോഗ്യത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ജീവിതശൈലി പിന്തുടരുക. നിങ്ങളുടെ മനസ് പറയുന്നത് കേൾക്കുകയും മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. സാമ്പത്തിക നേട്ടത്തിനുള്ള അവസരമുണ്ടാകാം. തീരുമാനങ്ങൾ എടുക്കുന്നതിൽ തിടുക്കം കാണിക്കരുത്, എല്ലാ ഓപ്ഷനുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ഭാഗ്യ ചിഹ്നം - ഒരു ഡ്രീം ക്യാച്ചർ, ഭാഗ്യ നിറം - കടൽ പച്ച, ഭാഗ്യ നമ്പർ - 7
മലയാളം വാർത്തകൾ/Photogallery/Life/
Astrology May 30 | പങ്കാളികൾ തുറന്നു സംസാരിക്കുക; ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം; ഇന്നത്തെ ദിവസഫലം