Horoscope August 20| സാമ്പത്തികമായി പുരോഗതി കാണാനാകും; ചെലവിടുമ്പോള് ശ്രദ്ധിക്കുക: ഇന്നത്തെ രാശിഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ആഗസ്റ്റ് 20-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/13

എന്ത് കാര്യത്തിലാണ് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്ന് ഇന്നത്തെ രാശിഫലം പറയും. ഏതൊക്കെ കാര്യങ്ങളിലാണ് പുരോഗതി കാണുക, എവിടെയാണ് തടസം നേരിടുക തുടങ്ങിയ കാര്യങ്ങളും രാശിഫലത്തിലൂടെ അറിയാം. മേടം രാശിക്കാര്‍ക്ക് ഇന്ന് ആവേശവും പോസിറ്റിവിറ്റിയും കാണാനാകും. ഇടവം രാശിക്കാര്‍ നിക്ഷേപം നടത്തുമ്പോള്‍ ബുദ്ധിപൂര്‍വം ചിന്തിക്കണം. മിഥുനം രാശിക്കാരുടെ വൈകാരിക നില ശക്തമായിരിക്കും. കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ അവബോധം ശ്രദ്ധിക്കാനാകും. ചിങ്ങം രാശിക്കാരുടെ സാമ്പത്തിക നില ഭദ്രമായിരിക്കും. കന്നി രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പച്ചപ്പും സംതൃപ്തിയും കാണാനാകും. വൃശ്ചികം രാശിക്കാര്‍ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധക്കുറവ് കാണിക്കരുത്. ധനു രാശിക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചേക്കും. മകരം രാശിക്കാരുടെ ഉള്‍ക്കരുത്തും ആത്മവിശ്വാസവും ശക്തമായിരിക്കും. കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി കാണാനാകും. മീനം രാശിക്കാര്‍ കരിയറിലും സാമ്പത്തികത്തിലും ജാഗ്രത പാലിക്കണം.
advertisement
2/13
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മുഴുവനും നിങ്ങള്‍ക്ക് പോസിറ്റീവും ആവേശം നിറഞ്ഞതുമായിരിക്കും. നിങ്ങളുടെ ഊര്‍ജ്ജവും ആത്മവിശ്വാസവും ഉയര്‍ന്ന തലത്തിലായിരിക്കും. ഇത് നിങ്ങള്‍ക്ക് വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഗുണം ചെയ്യും. പുതിയ ആശയങ്ങള്‍ക്ക് ഇത് അനുകൂല സമയമാണ്. അതുകൊണ്ട് നിങ്ങളുടെ ചിന്തകള്‍ പങ്കിടാന്‍ മടിക്കരുത്. നിങ്ങളുടെ സര്‍ഗ്ഗാത്മക വശവും ഇന്ന് തിളങ്ങും. ഇത് നിങ്ങള്‍ക്ക് പ്രോജക്ടില്‍ വിജയം നല്‍കും. നിങ്ങളുടെ കഴിവുകളെ ചുറ്റമുള്ളവര്‍ അഭിനന്ദിക്കും. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാന്‍ മടിക്കരുത്. ആരോഗ്യം ഇന്ന് സാധാരണമായിരിക്കും. പതിവ് വ്യായാമവും ഭക്ഷണക്രമവും പിന്തുടരുക. ആളുകളുമായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതിലായിരിക്കണം നിങ്ങളുടെ മുന്‍ഗണന. അടുപ്പമുള്ള ഒരാള്‍ നിങ്ങളുടെ സഹായം തേടിയേക്കും. പോസിറ്റീവായി ഇന്നത്തെ ദിവസം ആസ്വദിക്കുക. ഭാഗ്യ സംഖ്യ: 8, ഭാഗ്യ നിറം : പര്‍പ്പിള്‍
advertisement
3/13
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒത്തൊരുമയും സ്ഥിരതയും കാണാനാകും. നിങ്ങളുടെ ശ്രദ്ധ കുടുംബത്തിലും സുഹൃത്തുക്കളിലുമായിരിക്കും. അവരുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങളുടെ ചിന്തകള്‍ ഇന്നത്തെ ദിവസം പോസിറ്റീവും വ്യക്തവുമായിരിക്കും. ഇത് നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെയും ബാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം. വ്യായാമവും ധ്യാനവും മാനസിക സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൃത്യസമയത്ത് തീരുമാനമെടുക്കുക. നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധയോടെ ചെയ്യുക. ജോലി കാര്യത്തില്‍ നിങ്ങളുടെ പരിശ്രമത്തിന്റെ ഫലം കാണാനാകും. പക്ഷേ, ക്ഷമ പ്രധാനമാണ്. ടീമുമായുള്ള സഹകരണവും ആശയവിനിമയവും നിങ്ങള്‍ക്ക് നല്ല ഫലം നല്‍കും. പഴയ സുഹൃത്തുക്കളെ കാണാനും ഇന്ന് സാധ്യതയുണ്ട്. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ചുറ്റുമുള്ള ആളുകളുമായി ബന്ധം ശക്തമാക്കാനുള്ള ദിവസമാണിന്ന്. നിങ്ങളില്‍ വിശ്വസിച്ച് പോസിറ്റീവായി മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 17, ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക. ആളുകളുമായി ഇടപ്പെടാന്‍ ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ ആശയവിനിമയ ശേഷി തിളങ്ങും. നിങ്ങളുടെ ആശയങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ഇത് അവസരം നല്‍കും. പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങളുടെ ആശയങ്ങള്‍ അഭിനന്ദിക്കപ്പെടും. ആരോഗ്യം ശ്രദ്ധിക്കാന്‍ മറക്കരുത്. ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. കുടുംബവുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ വൈകാരിക നില ശക്തമാക്കും. ആത്മപരിശോധന നടത്താനുള്ള സമയമാണിത്. മാനസിക, വൈകാരിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുക. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അതുകൊണ്ട് പോസിറ്റീവായി മുന്നോട്ടുപോകാന്‍ ശ്രമിക്കുക. ഇന്നൊവേഷനിലുള്ള നിങ്ങളുടെ താല്‍പ്പര്യം രസകരമായ അവസരങ്ങള്‍ നല്‍കും. നിങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കരുത്. നിങ്ങളുടെ കാഴ്ചപ്പാട് മറ്റുള്ളവരെ ആകര്‍ഷിക്കും. ഭാഗ്യ സംഖ്യ: 10, ഭാഗ്യ നിറം: ഇളം പച്ച
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒരു പ്രത്യേക ദിവസമാണ്. നിങ്ങളുടെ വികാരങ്ങള്‍ ആഴമുള്ളതായിരിക്കും. നിങ്ങളുടെ ആന്തരിക ശബ്ദം കേള്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സ്വയം ചിന്തിക്കാനുള്ള സമയമാണിത്. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തിന്റെ ദിശ പരിഗണിക്കാം. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് പ്രയോജനകരമാകും. കാരണം അവര്‍ നിങ്ങള്‍ക്ക് വൈകാരിക പിന്തുണ നല്‍കും. ബിസിനസ് മേഖലയില്‍ നിങ്ങളുടെ ആശയങ്ങളും പദ്ധതികളും ഒരു പോസിറ്റീവ് ദിശയിലേക്ക് നീങ്ങും. ഒരു പഴയ സഹപ്രവര്‍ത്തകനുമായി ഒരു പുനഃസമാഗമം ഉണ്ടാകാം. അത് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ക്ഷമ നിലനിര്‍ത്തുകയും ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ തയ്യാറാകുകയും ചെയ്യുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാനസിക സമാധാനത്തിന് മുന്‍ഗണന നല്‍കുക. ധ്യാനവും യോഗയും നിങ്ങളുടെ പോസിറ്റീവിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കാന്‍ നിങ്ങള്‍ക്ക് കുറച്ച് സമയം എടുക്കുക. അവസാനമായി നിങ്ങളുടെ ഹൃദയത്തെ ശ്രദ്ധിക്കുകയും എല്ലായ്പ്പോഴും ഒരു പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുകയും ചെയ്യുക. ഇത് നല്ല മാറ്റങ്ങളുടെയും പുതിയ അവസരങ്ങളുടെയും സമയമാണ്. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഭാഗ്യ സംഖ്യ: 18, ഭാഗ്യ നിറം: വെള്ള
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജവും ആവേശവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ന്നുനില്‍ക്കും. നിങ്ങള്‍ എന്ത് ചെയ്താലും അതില്‍ വിജയം ഉറപ്പാണ്. നിങ്ങളുടെ ആശയങ്ങള്‍ അവതതരിപ്പിക്കാന്‍ അവസരം ലഭിക്കും. അതുകൊണ്ട് നിങ്ങളുടെ കഴിവുകള്‍ പങ്കിടാന്‍ മടിക്കരുത്. അടുത്ത സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഇത് നിങ്ങളുടെ ബന്ധം ശക്തമാക്കും. പഴയ പ്രശ്നം പരിഹരിക്കാനും ഇത് നല്ല സമയമാണ്. പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ക്ക് പുരോഗതിയുടെ സൂചനകള്‍ കാണാനാകും. ഇന്ന് നിങ്ങള്‍ക്ക് ചില പുതിയ സാധ്യതകള്‍ ലഭിക്കും. ഇത് നിങ്ങളുടെ കരിയറിലും ഭാവിയിലും പുതിയ ദിശ നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിരത കാണാനാകും. പക്ഷേ, ചെലവുകള്‍ ശ്രദ്ധിച്ച് നടത്തണം. ആരോഗ്യം ശ്രദ്ധിക്കണം. പതിവ് വ്യായാമവും ഡയറ്റും പിന്തുടരുക. യോഗയും ധ്യാനവും മാനസിക സമാധാനം നല്‍കും. ലക്ഷ്യങ്ങളിലേക്ക് നീങ്ങാന്‍ മടിക്കരുത്. നിങ്ങളുടെ നേതൃപാടവവും ആത്മവിശ്വാസവും നിങ്ങളെ മുന്നോട്ടുനയിക്കും. ഭാഗ്യ സംഖ്യ: 15, ഭാഗ്യ നിറം: ഓറഞ്ച്
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രത്യേകിച്ച് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ മാനസിക വൈദഗ്ദ്ധ്യവും നിരീക്ഷണ കഴിവും വര്‍ദ്ധിക്കും. ഇത് നിങ്ങളെ ജോലിയില്‍ കൂടുതല്‍ ഉന്മേഷമുള്ളവരാക്കും. പ്രധാനപ്പെട്ട പ്രോജക്ടില്‍ ശ്രദ്ധിക്കാനുള്ള സമയമാണിത്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. വ്യക്തിജീവിതത്തില്‍ അടുത്ത ബന്ധങ്ങളില്‍ വളരെ ഒത്തൊരുമ കാണാനാകും. കുടുംബാംഗങ്ങള്‍ നിങ്ങളുടെ ആശയങ്ങളെ പിന്തുണയ്ക്കും. നിങ്ങള്‍ അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതില്‍ സന്തോഷം കണ്ടെത്തും. പഴയ ഒരു പ്രശ്നം പരിഹരിക്കാനുള്ള അവസരവും ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യം നിലനിര്‍ത്താന്‍ യോഗയും ധ്യാനവും ചെയ്യുക. ഇത് നിങ്ങള്‍ക്ക് ശാരീരികമായ ഊര്‍ജ്ജം നല്‍കുകയും മാനസിക സമാധാനം നല്‍കുകയും ചെയ്യും. ചെറിയൊരു നടത്തത്തിന് പോകുക. ഇത് ഊര്‍ജ്ജം നല്‍കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. കൃത്യമായി പ്ലാന്‍ ചെയ്ത് ചെലവഴിക്കുക. ഇത് ഭാവിയില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കും. പെട്ടെന്നുള്ള ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ തയ്യാറായിരിക്കണം. ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുക. ഇന്ന മൊത്തം പോസിറ്റീവ് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസത്തില്‍ വിശ്വസിച്ച് മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 12, ഭാഗ്യ നിറം: മെറൂണ്‍
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് ആയിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ പച്ചപ്പും സംതൃപ്തിയും കാണാനാകും. നിങ്ങളുടെ ബന്ധങ്ങളില്‍ മാധുര്യം കാണാനാകും. നിങ്ങളുമായി സമയം ചെലവഴിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും കാത്തിരിപ്പുണ്ടാകും. നിങ്ങളുടെ സര്‍ഗ്ഗാത്മകതയും ഉയര്‍ന്ന തലത്തിലായിരിക്കും. ഇത് നിങ്ങളെ പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ പ്രേരിപ്പിക്കും. ഏതെങ്കിലും കലയില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിലൊരു കൈ നോക്കാന്‍ ഇന്ന് വളരെ അനുകൂലമാണ്. നിങ്ങള്‍ക്കായി കുറച്ച് സമയം മാറ്റിവെക്കുക. മാനസിക സമാധാനം തോന്നും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം. ചെലവുകള്‍ ശ്രദ്ധിച്ച് നടത്തണം. ആരോഗ്യം ശ്രദ്ധിക്കുക. സമ്മര്‍ദ്ദം ഒഴിവാക്കുക. യോഗയും ധ്യാനവും ഗുണം ചെയ്യും. സഹകരണത്തിന്റെ ആത്മാര്‍പ്പണത്തിന്റെയും ദിവസമാണിന്ന്. മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ നിങ്ങള്‍ക്ക് പുതിയ ഉയരം കീഴടക്കാന്‍ സാധിക്കുകയുള്ളു. ഭാഗ്യ സംഖ്യ: 1, ഭാഗ്യ നിറം: ചുവപ്പ്
advertisement
9/13
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മുഴുവനും ഊര്‍ജ്ജവും ആവേശവും നിറഞ്ഞതായിരിക്കും. ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും അഭിനന്ദനങ്ങള്‍ ലഭിക്കും. എന്നാല്‍ തിരക്കുപിടിച്ച് ജോലി തീര്‍ക്കരുത്. ക്ഷമയോടെ ചിന്തിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. നിങ്ങളുടെ ബന്ധങ്ങളും ആഴത്തിലുള്ളതാകും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇതും നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ചെറിയ വ്യായാമവും ഡയറ്റും നിങ്ങള്‍ക്ക് ഗുണം ചെയ്യും. പുതിയ ആശയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇന്നത്തെ ദിവസം വളരെ അനുകൂലമാണ്. ഇത് നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും. ഇന്ന് മൊത്തം നിങ്ങള്‍ക്ക് പോസിറ്റീവ് ആയിരിക്കും. പുതിയ ആനുഭവങ്ങളെ സ്വീകരിക്കുക. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ജീവിക്കുക. ഭാഗ്യ സംഖ്യ: 13, ഭാഗ്യ നിറം: മഞ്ഞ
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. പുതിയ അനുഭവങ്ങള്‍ സ്വീകരിക്കാനും ആശയങ്ങള്‍ പ്രകടിപ്പിക്കാനും നിങ്ങള്‍ക്ക് പ്രചോദനം ലഭിച്ചേക്കാം. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നത് ഇന്ന് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിനുള്ള സമയമാണിത്. അതിനാല്‍ കലയിലോ എഴുത്തിലോ നിങ്ങള്‍ ഒരു കൈ പരീക്ഷിക്കാന്‍ മടിക്കരുത്. നിങ്ങളുടെ കരിയറില്‍ ഒരു നല്ല അവസരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങള്‍ ഒരു പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ മധുരമായിരിക്കും. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി സൂക്ഷിക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കാനും ഓര്‍മ്മിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. എന്നാല്‍ നിങ്ങളുടെ ദിനചര്യയില്‍ ലഘുവായ വ്യായാമം ഉള്‍പ്പെടുത്തുക. ഇത് നിങ്ങളെ ഉന്മേഷഭരിതരാക്കുക മാത്രമല്ല നിങ്ങളുടെ മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. പോസിറ്റീവ് ചിന്തയും ആത്മവിശ്വാസവുമാണ് നിങ്ങള്‍ക്ക് വിജയത്തിന്റെ താക്കോല്‍ എന്ന് ഓര്‍മ്മിക്കുക. ഇന്ന് നിങ്ങളില്‍ വിശ്വസിക്കുകയും ഏത് വെല്ലുവിളിയെയും നേരിടാന്‍ തയ്യാറാകുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: പച്ച
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുകയും അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും വേണം. നിങ്ങളുടെ ആന്തരിക ശക്തിയും ആത്മവിശ്വാസവും ഇന്ന് വളരെ ശക്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തുക. കാരണം ഇന്ന് ഒരു പ്രധാന പദ്ധതിയില്‍ സംയുക്തമായി പരിശ്രമിക്കുന്നത് ഗുണം ചെയ്യും. വ്യക്തിപരമായ ജീവിതത്തില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. പഴയ ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ ഇത് ശരിയായ സമയമാണ്. അത് ബന്ധങ്ങള്‍ മെച്ചപ്പെടുത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ധ്യാനവും യോഗയും നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും സമീകൃതാഹാരം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുക. സാമ്പത്തിക കാര്യങ്ങളില്‍ ശരിയായ ആസൂത്രണത്തോടെ മുന്നോട്ട് പോകുന്നത് നല്ലതാണ്. എന്നാല്‍ വലിയ നിക്ഷേപങ്ങള്‍ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. അതിനാല്‍ പോസിറ്റീവിറ്റിയോടെ മുന്നോട്ട് പോകുക. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: ഇളം നീല
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഒരു പ്രത്യേക ദിവസമായിരിക്കും. നിങ്ങളുടെ ഭാവിയുടെ ദിശ മാറ്റാന്‍ കഴിയുന്ന പുതിയ ആശയങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. അത് നിങ്ങളുടെ ആത്മീയ സംതൃപ്തിക്ക് കാരണമാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ആശയങ്ങള്‍ വിലമതിക്കപ്പെടും. കൂടാതെ ഒരു പ്രധാന സഹകരണം നിങ്ങളുടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും. സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടും. പക്ഷേ അനാവശ്യ ചെലവുകള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ സര്‍ഗ്ഗാത്മകതയും അവബോധവും ഇന്ന് പ്രത്യേകിച്ചും ഉണര്‍ന്നിരിക്കും. അതിനാല്‍ നിങ്ങളുടെ ചിന്തകള്‍ എഴുതുകയോ പുതിയൊരു പദ്ധതി ആരംഭിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ധ്യാനവും യോഗയും നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. നിങ്ങള്‍ ഊര്‍ജ്ജസ്വലനായിരിക്കും. സാമൂഹിക അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും പുതിയ ആളുകളെ കണ്ടുമുട്ടുകയും ചെയ്യുക. നിങ്ങളുടെ സ്വാഭാവികതയും ആകര്‍ഷണീയതയും മറ്റുള്ളവരെ നിങ്ങളുമായി ബന്ധിപ്പിക്കും. നിങ്ങളെത്തന്നെ നോക്കി നിങ്ങളുടെ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിക്കാന്‍ ഈ ദിവസം നിങ്ങള്‍ക്ക് അവസരം നല്‍കും. നിങ്ങളുടെ ഹൃദയത്തെ ശ്രദ്ധിക്കുകയും പോസിറ്റീവിറ്റിയോടെ മുന്നോട്ട് പോകുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: പിങ്ക്
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സര്‍ഗ്ഗാത്മകതയും സംവേദനക്ഷമതയും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ മറഞ്ഞിരിക്കുന്ന ചിന്തകളും ഭാവനകളും ഇന്ന് വ്യക്തമാകും. ഈ സമയത്ത് നിങ്ങളുടെ വൈകാരിക വശത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. കാരണം നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള സമയമാണിത്. നിങ്ങളുടെ ഉള്‍ക്കാഴ്ച ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും. കരിയറിന്റെയും സാമ്പത്തികത്തിന്റെയും കാര്യത്തില്‍ അല്‍പ്പം ജാഗ്രത പാലിക്കുക. ആവേശകരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്. ധ്യാനവും യോഗയും ചെയ്യുന്നത് നിങ്ങളുടെ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തും. ഈ സമയത്ത് നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങളുടെ ഹൃദയത്തിന്റെ ശബ്ദം ശ്രദ്ധിക്കുകയും സത്യത്തിന്റെ പാത പിന്തുടരുകയും ചെയ്യുക. മൊത്തത്തില്‍ ഈ ദിവസം നിങ്ങള്‍ക്ക് പ്രചോദനാത്മകവും പോസിറ്റീവുമായ അനുഭവങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ തലത്തില്‍ ബന്ധം നിലനിര്‍ത്തുകയും നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് വിജയം നല്‍കും. ഭാഗ്യ സംഖ്യ: 5, ഭാഗ്യ നിറം: ആകാശനീല
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope August 20| സാമ്പത്തികമായി പുരോഗതി കാണാനാകും; ചെലവിടുമ്പോള് ശ്രദ്ധിക്കുക: ഇന്നത്തെ രാശിഫലം അറിയാം