Horoscope July 22| ലക്ഷ്യബോധത്തോടെ പരിശ്രമിക്കുക; ആഗ്രഹിച്ച ഫലം ലഭിക്കും: ഇന്നത്തെ രാശിഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂലായ് 22ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/13

ചില രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ശുഭകരമായ ദിവസമായിരിക്കും. മേടം രാശിക്കാര്‍ക്ക് നിങ്ങളുടെ കരിയറില്‍ പുതിയ സാധ്യതകളും അവസരങ്ങളും ലഭിച്ചേക്കും. ഇടവം രാശിക്കാരെ സംബന്ധിച്ച് ഇന്ന് നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങേണ്ട സമയമാണ്. മിഥുനം രാശിക്കാര്‍ക്ക് നിങ്ങളുടെ പ്രണയബന്ധത്തില്‍ മാധുര്യം നിലനിര്‍ത്താനാകും. കര്‍ക്കിടകം രാശിക്കാര്‍ക്ക് നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും പ്രതിഫലം ലഭിക്കും. കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാകും. തുലാം രാശിക്കാരുടെ ബിസിനസിലെയും ജോലി സ്ഥലത്തെയും ശ്രമങ്ങള്‍ ഫലം കാണും. വൃശ്ചികം രാശിക്കാര്‍ക്ക് വ്യക്തിജീവിതത്തില്‍ പരസ്പര ധാരണ വര്‍ദ്ധിക്കും. ധനു രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയജീവിതത്തില്‍ ആശയവിനിമയം വളരെ പ്രധാനമാണ്. മകരം രാശിക്കാര്‍ക്ക് ഇന്ന് ബന്ധുക്കളെ കാണാന്‍ അവസരം ലഭിക്കും. കുംഭം രാശിക്കാര്‍ക്ക് സാമ്പത്തികകാര്യങ്ങളില്‍ സ്ഥിരത കാണാനാകും. മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസിക സമാധാനം ലഭിക്കും.
advertisement
2/13
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രത്യേകത നിറഞ്ഞതായിരിക്കുമെന്ന് രാശിഫലം പറയുന്നു. നിങ്ങളുടെ ലക്ഷ്യങ്ങളിലും കടമകളിലും ശ്രദ്ധകേന്ദ്രീകരിക്കുക. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഇന്ന് പോസിറ്റിവിറ്റിയും ഊര്‍ജ്ജവും അനുഭവപ്പെടും. ഇത് പുതിയ അവസരങ്ങള്‍ തേടാന്‍ നിങ്ങള്‍ക്ക് പ്രോത്സാഹനമാകും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ധാര്‍മ്മികത ഉണര്‍ത്തും. അതുകൊണ്ട് അവരുമായി സമയം ചെലവഴിക്കാനും ആശയവിനിമയം നടത്താനും മറക്കരുത്. നിങ്ങളുടെ കരിയറിലും പുതിയ സാധ്യതകള്‍ ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ വിശാലമാക്കുക. ആരോഗ്യപരമായി നിങ്ങള്‍ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ ഇന്ന് അതിന് ആശ്വാസം കാണാനാകും. ഭാഗ്യ നമ്പര്‍: 12, ഭാഗ്യ നിറം: ചുവപ്പ്
advertisement
3/13
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സാമ്പത്തികമായി വളരെ പ്രധാനപ്പെട്ടതാണെന്ന് രാശിഫലം പറയുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. പ്രധാനപ്പെട്ട നിക്ഷേപം നടത്തുന്നതിനുമുമ്പ് ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുക. നിങ്ങള്‍ ഇന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കും. ഇത് നിങ്ങളുടെ ബന്ധം ശക്തപ്പെടുത്തും. വൈകാരികമായും നിങ്ങള്‍ക്ക് സന്തുലിതാവസ്ഥ അനുഭവപ്പെടും. ഇത് നിങ്ങള്‍ക്ക് മാനസികമായി ഗുണം ചെയ്യും. നിങ്ങള്‍ ഒരു പ്രോജക്ടില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധവേണം. ചെറിയ വ്യായാമവും സമീകൃതാഹാരവും നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും. മൊത്തത്തില്‍ ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവും പ്രോചോദനകരവും ആയിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങേണ്ട സമയമാണിത്. ഇതിനായുള്ള നിങ്ങളുടെ ശ്രമങ്ങള്‍ തുടരുക. ഭാഗ്യ നമ്പര്‍: 6, ഭാഗ്യ നിറം: കടുംപച്ച
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ പ്രോജക്ടില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. ഇത് നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുമെന്നാണ് രാശിഫലം പറയുന്നത്. സാമ്പത്തിക കാര്യങ്ങളിള്‍ ശ്രദ്ധാലുവായിരിക്കുക. ചെലവിടും മുമ്പ് ചിന്തിക്കുക. നിങ്ങളുടെ ആരോഗ്യ നില സാധാരണമായിരിക്കും. സമ്മര്‍ദ്ദങ്ങളില്‍ നിന്നും നിങ്ങളുടെ മനസ്സിനെ മാറ്റിനിര്‍ത്തുക. നിങ്ങള്‍ക്കായി കുറച്ച് സമയം മാറ്റിവെക്കുക. യോഗയും ധ്യാനവും ചെയ്യുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. വീട്ടിലും നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചെലവിടാനാകും. ഇത് കുടുംബ സംസാരങ്ങള്‍ക്കും നല്ല സമയമാണ്. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ മാധുര്യം നിലനില്‍ക്കും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നത് ആസ്വദിക്കുക. നിങ്ങളുടെ ആഗ്രഹങ്ങളിലും അഭിലാഷങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുക. ഇത് പുതിയ പ്രോജക്ടില്‍ പ്രവര്‍ത്തിക്കാന്‍ പറ്റിയ സമയമാണ്. ഇത് നിങ്ങളെ മുന്നോട്ടുനയിക്കും. ഭാഗ്യ നമ്പര്‍: 4, ഭാഗ്യ നിറം: ഓറഞ്ച്
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇത് നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ നേടിത്തരുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക. ധ്യാനവും യോഗയും ചെയ്യുന്നത് നിങ്ങളുടെ മാനസിക ആരോഗ്യം സന്തുലിതമാക്കും. നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റിവിറ്റിയും ആവേശവും നിറയ്ക്കുന്നതിനുള്ള സമയമാണിത്. നിങ്ങളുടെ ഉള്ളിലെ ശക്തി തിരിച്ചറിഞ്ഞ് അതിനെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുക. ഇന്ന് നിങ്ങള്‍ക്ക് മുഴുവനും പുതിയ സാധ്യതകളും അവസരങ്ങളും നിറഞ്ഞതായിരിക്കും. ഭാഗ്യ നമ്പര്‍: 3, ഭാഗ്യ നിറം: നീല
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വ്യക്തിജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കാണാനാകും. കുടുംബാംഗങ്ങള്‍ നിങ്ങളുടെ ആശയങ്ങളെ പിന്തുണയ്ക്കും. അവരുടെ സഹായത്തോടെ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഇന്ന് പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഇത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കും. ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ സീജവമായിരിക്കണം. ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. വ്യായാമവും ധ്യാനവും മാനസിക സമാധാനം നല്‍കും. മൊത്തത്തില്‍ ഇന്നത്തെ ദിവസം പോസിറ്റീവും ആവേശം നിറഞ്ഞതുമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും അവസരങ്ങള്‍ ശരിയായി പ്രയോജനപ്പെടുത്തുകയും ചെയ്യുക. ഭാഗ്യ നമ്പര്‍: 10, ഭാഗ്യ നിറം: മെറൂണ്‍
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ സാഹചര്യങ്ങള്‍ പരിഗണിക്കുകയും മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കുകയും ചെയ്യണമെന്ന് രാശിഫലം പറയുന്നു. ആശയവിനിമയത്തിലൂടെ നിങ്ങള്‍ക്ക് ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാകും. ആരോഗ്യം ശ്രദ്ധിക്കുക. പതിവായി വ്യായാമം ചെയ്യാനും ഭക്ഷണക്രമം പാലിക്കാനും മറക്കരുത്. ശാരീരിക, മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ കൃത്യമായി വിശ്രമിക്കാനും സമയം കണ്ടെത്തുക. ഈ സമയത്ത് നിങ്ങളുടെ കഴിവുകള്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉപയോഗിക്കുക. പോസിറ്റീവായി ഉപയോഗപ്പെടുത്തുക. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ വ്യക്തത വരുത്തുകയും അതിലേക്ക് എത്തുന്നതിനായി ശ്രദ്ധയോടെ മുന്നോട്ട് പോകുകയും ചെയ്യുക. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നിറഞ്ഞതും വിജയത്തിന്റേതുമായിരിക്കും. പോസിറ്റീവായി മുന്നോട്ടുപോകുക. ഭാഗ്യ നമ്പര്‍: 7, ഭാഗ്യ നിറം: വെള്ള
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബിസിനസിലും ജോലിസ്ഥലത്തും സഹപ്രവര്‍ത്തകുടെ ശ്രമങ്ങള്‍ നല്ല ഫലങ്ങള്‍ നല്‍കും. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ശ്രദ്ധ ആവശ്യമാണ്. തീരുമാനങ്ങള്‍ ചിന്തിച്ചശേഷം മാത്രം എടുക്കുക. വൈകാരികമായും ഇന്ന് നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമോ നെഗറ്റീവ് ചിന്തകളോ ഉണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ മടിക്കരുത്. വ്യക്തിജീവിതത്തില്‍ പ്രണയം നിറയ്ക്കുക. പരസ്പര ധാരണ മെച്ചപ്പെടുത്തുക. ആരോഗ്യത്തിലും ശ്രദ്ധ ആവശ്യമാണ്. പതിവായി വ്യായാമം ചെയ്യുന്നതും ഭക്ഷണ ചിട്ടയോടെ ശീലിക്കുന്നതും നിങ്ങളെ ഊര്‍ജ്ജസ്വലരായി നിലനിര്‍ത്തും. നിങ്ങള്‍ ഉള്ളില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുമ്പോള്‍ ഇത് നിങ്ങള്‍ക്ക് ചുറ്റമുള്ള മറ്റുള്ളവര്‍ക്കും അനുഭവപ്പെടും. പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ഇന്ന് നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കും. അതില്‍ ശ്രദ്ദിക്കുക. നിങ്ങളുടെ സര്‍ഗ്ഗാത്മകത മെച്ചപ്പെടും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല സമയം കണ്ടെത്തുക. ഭാഗ്യ നമ്പര്‍: 14, ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
9/13
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ആശയവിനിമയശേഷി മെച്ചപ്പെടുമെന്നാണ് രാശിഫലം പറയുന്നത്. നിങ്ങളുടെ ആശയങ്ങള്‍ കാര്യക്ഷമമായി അവതരിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഒരു പുതിയ പ്രോജക്ട് ആരംഭിക്കാനും പങ്കാളിത്തത്തിനും ഇത് ശുഭകരമായ സമയമാണ്. വ്യക്തിബന്ധങ്ങളില്‍ പരസ്പര ധാരണ വര്‍ദ്ധിക്കും. നിങ്ങള്‍ പ്രിയപ്പെട്ടവരോടൊപ്പം ഇന്നത്തെ ദിവസം സമയം ചെലവഴിക്കാന്‍ ശ്രമിക്കും. ഇത് നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാക്കും. മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും ഉപദേശങ്ങള്‍ നിങ്ങള്‍ക്ക് ഗുണകരമാകും. ഇന്ന് നിങ്ങള്‍ ചില വെല്ലുവിളികള്‍ നേരിട്ടേക്കും. ക്ഷമ കാണിക്കുകയും സാഹചര്യം പോസിറ്റീവ് മനോഭാവത്തോടെ നേരിടുകയും ചെയ്യുക. സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗയോ ധ്യാനമോ ചെയ്യുക. ഇത് മാനസിക സമാധാനം നല്‍കും. ഭാഗ്യ നമ്പര്‍: 2, ഭാഗ്യ നിറം: തവിട്ട് നിറം
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനുരാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ അടുത്ത ബന്ധങ്ങള്‍ കൂടുതല്‍ ശോഭിക്കും. കുടുംബവുമായി സമയം ചെലവിടുന്നത് മാനസിക സന്തോഷം നല്‍കും. പ്രണയ ബന്ധത്തില്‍ ആശയവിനിമയം പ്രധാനമാണ്. നിങ്ങളുടെ പങ്കാളിയുമായി വികാരങ്ങള്‍ തുറന്നുപങ്കിടുക. ജോലിയില്‍ വളരെ പ്രധാനപ്പെട്ട പദ്ധതിയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതായി വന്നേക്കും. ഇത് നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണ്. കുറച്ച് കഠിനാധ്വാനവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും നന്നായി നേടാനാകും. ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഊര്‍ജ്ജം തോന്നുന്നുണ്ടെങ്കിലും വിശ്രമിക്കാന്‍ സമയം കണ്ടെത്തണം. സമയം നന്നായി വിനിയോഗിക്കുക. ജീവിതത്തില്‍ മുന്നേറാന്‍ ഇത് നിങ്ങളെ സഹായിക്കും. ഭാഗ്യ നമ്പര്‍: 11, ഭാഗ്യ നിറം: ആകാശ നീല
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതും പോസിറ്റീവുമായിരിക്കും. നിങ്ങളുടെ ചിന്തകളില്‍ വ്യക്തത ഉണ്ടാകും. ലക്ഷ്യങ്ങള്‍ നേടാന്‍ ഇന്നത്തെ ദിവസം പ്രോത്സാഹനം ലഭിക്കും. ഇന്നത്തെ ദിവസം ബന്ധുക്കളെ കാണാനും നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. ഇത് നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇന്ന് നിങ്ങള്‍ക്ക് അല്പം ക്ഷീണം തോന്നിയേക്കാം. അതുകൊണ്ട് ഇന്ന് നിങ്ങള്‍ക്ക് ശരിയായ വിശ്രമവും ആവശ്യമാണ്. സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. എന്നാല്‍ ബുദ്ധിപൂര്‍വ്വം ചെലവഴിക്കേണ്ടത് പ്രധാനമാണ്. പുതിയ നിക്ഷേപം ആരംഭിക്കാനും ഇത് നല്ല സമയമാണ്. നിങ്ങളുടെ രഹസ്യ ചിന്തകള്‍ ഈ സമയം പങ്കുവെക്കാം. നിങ്ങളുടെ സ്വപ്നങ്ങളും പദ്ധതികളും സുഹൃത്തുക്കളുമായി പങ്കിടുക. ഭാഗ്യ നമ്പര്‍: 8, ഭാഗ്യ നിറം: പച്ച
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ വര്‍ഷം നിങ്ങളുടെ സാമൂഹിക ജീവിതത്തില്‍ പുരോഗതി കാണാനാകും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. പഴയ ബന്ധങ്ങള്‍ പുതുക്കാനും ഇന്നത്തെ ദിവസം അവസരം ലഭിച്ചേക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് സ്ഥിരത കാണാനാകും. എന്നാല്‍ വലിയ നിക്ഷേപം നടത്തുന്നതിനുമുമ്പ് ശ്രദ്ധയോടെ തീരുമാനങ്ങള്‍ എടുക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും. പക്ഷേ, അശ്രദ്ധ കാണിക്കരുത്. പതിവ് വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധിക്കുക. നിങ്ങളുടടെ ഊര്‍ജ്ജം നിലനിര്‍ത്താനാകും. ഇന്ന് നിങ്ങള്‍ക്ക് സര്‍ഗ്ഗാത്മകതയും സാമൂഹിക കാര്യങ്ങളും ഒരുമിച്ച് കൊണ്ടുവരാനാകും. നിങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും പിന്നോട്ട് പോകരുത്. നിങ്ങളുടെ പുരോഗതിക്ക് ഇത് ആവശ്യമാണ്. ഭാഗ്യ നമ്പര്‍: 9, ഭാഗ്യ നിറം: മഞ്ഞ
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ആശയങ്ങള്‍ പങ്കിടുന്നത് പരസ്പര സഹകരണം ശക്തമാക്കും. ജോലികാര്യത്തില്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. നിങ്ങളുടെ ആശയങ്ങള്‍ അഭിനന്ദിക്കപ്പെടും. നിങ്ങളുടെ പദ്ധതികള്‍ വ്യക്തമായി അവതരിപ്പിക്കുന്നതിലും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാനസികാരോഗ്യത്തിന് പരിഗണന നല്‍കുക. യോഗയും ധ്യാനവും ചെയ്യുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. സാമൂഹിക ജീവിതത്തില്‍ ചില പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. പുതിയ ആളുകളെ കാണുകയും നിങ്ങളുടെ ആശയങ്ങള്‍ പങ്കിടുകയും ചെയ്യുക. ഇന്ന് നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉയര്‍ന്നുനില്‍ക്കും. പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടുപോകുക. നല്ല ഫലങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുക. ഭാഗ്യ നമ്പര്‍: 11, ഭാഗ്യ നിറം: പിങ്ക്
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope July 22| ലക്ഷ്യബോധത്തോടെ പരിശ്രമിക്കുക; ആഗ്രഹിച്ച ഫലം ലഭിക്കും: ഇന്നത്തെ രാശിഫലം അറിയാം