TRENDING:

Love Horoscope Aug 13 | പ്രണയബന്ധം ആഴത്തിലാകും; പങ്കാളിയുമായുള്ള ബന്ധത്തിന് പ്രാധാന്യം നല്‍കുക: ഇന്നത്തെ പ്രണയരാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഓഗസ്റ്റ് 13ലെ പ്രണയരാശിഫലം അറിയാം
advertisement
1/13
Love Horoscope Aug 13| പ്രണയബന്ധം ആഴത്തിലാകും;പങ്കാളിയുമായുള്ള ബന്ധത്തിന് പ്രാധാന്യം നല്‍കുക:ഇന്നത്തെ പ്രണയരാശിഫലം
ഇന്നത്തെ ദിവസം മിക്ക രാശിക്കാര്‍ക്കും ഊര്‍ജ്ജസ്വലവും പോസിറ്റിവിറ്റി നിറഞ്ഞതുമാണെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. ഇത് ബന്ധങ്ങളെയും ആവിഷ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നു. മേടം രാശിക്കാര്‍ക്ക് ഇന്ന് വികാരങ്ങളും ആശയവിനിമയശേഷിയും അനുഭവപ്പെടും. മധുര സന്ദേശങ്ങളിലൂടെ പ്രണയം നിലനിര്‍ത്താന്‍ ശ്രമിക്കണം. ഇടവം രാശിക്കാര്‍ക്ക് ആഴത്തിലുള്ള സ്‌നേഹം അനുഭവപ്പെടും. അതേസമയം മിഥുന രാശിക്കാരുടെ ചിന്തകള്‍ ആശ്വാസം നല്‍കുന്നു. കര്‍ക്കടകം രാശിക്കാര്‍ക്ക് ബന്ധങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. വൃശ്ചികരാശിക്കാര്‍ക്ക് തടസ്സങ്ങളില്‍ നിന്ന് ഒരു മോചനം ലഭിക്കുകയും അര്‍ത്ഥവത്തായ പുരോഗതിയിലേക്കുള്ള വാതില്‍ തുറക്കുകയും ചെയ്യും. ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ നേരിടുമ്പോള്‍ പങ്കാളിക്ക് മുന്‍ഗണന നല്‍കണമെന്ന് പ്രണയരാശിഫലം ചിങ്ങം രാശിക്കാരെ ഓര്‍മ്മിപ്പിക്കുന്നു. അതേസമയം കന്നി, തുലാം, മകരം രാശിക്കാര്‍ക്ക് ബന്ധങ്ങളില്‍ ഐക്യവും കുടുംബത്തിന്റെ പിന്തുണയും ആസ്വദിക്കാന്‍ കഴിയും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. ധനു രാശിക്കാര്‍ക്ക് രസകരമായ ഒരു വിനോദയാത്രയിലൂടെ പതിവുജീവിതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രണയരാശിഫലത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. കൂടാതെ സമീപകാല വെല്ലുവിളികള്‍ക്ക് ശേഷം കുംഭം രാശിക്കാര്‍ക്ക് നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. മീനം രാശിക്കാരോട് അവരുടെ അവബോധത്തില്‍ വിശ്വസിക്കാനും പങ്കാളിയുമായി സംശയങ്ങള്‍ തുറന്നുപറയാനും രാശിഫലത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. മൊത്തത്തില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഒരു ദിവസമാണിത്.
advertisement
2/13
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം ആവേശം അനുഭവപ്പെടും. വികാരഭരിതമായ ഒരു മാനസികാവസ്ഥയിലായിരിക്കും നിങ്ങള്‍. പ്രിയപ്പെട്ടവരുമായി നിങ്ങള്‍ ഫോണില്‍ ധാരാളം സമയം സംസാരിക്കും. ഇതില്‍ ടെക്‌സ്റ്റ് സന്ദേശങ്ങളും ഓണ്‍ലൈന്‍ സന്ദേശങ്ങളും ഉള്‍പ്പെടുന്നു. നിങ്ങള്‍ നിങ്ങളുടേതായ അഭിപ്രായങ്ങള്‍ പറഞ്ഞ് പങ്കാളിയുടെ ശ്രദ്ധ തിരിക്കും. ഇത് നിങ്ങളുടെ ബന്ധത്തിലെ പ്രണയത്തെ സജീവമായി നിലനിര്‍ത്തും. പങ്കാളിയോടൊപ്പം ദീർഘദൂര യാത്ര പോകും.
advertisement
3/13
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ വളരെ ആഴത്തിലുള്ള പ്രണയപ്രഖ്യാപനങ്ങള്‍ നടത്തും. ജീവിച്ചിരിക്കുന്നതില്‍ മതിപ്പുളവാക്കുകയും ചെയ്യും. ഇപ്പോള്‍ പ്രണയത്തിലാണെന്ന തോന്നല്‍ നിങ്ങളെ ആവേശഭരിതനാക്കും. നിങ്ങളുടെ ഹൃദയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒടുവില്‍ നിങ്ങള്‍ വെളിപ്പെടുത്തും. നിങ്ങളുടെ മനസ്സില്‍ തോന്നുന്നത് അവസാനം പറയുന്നതാണ് നല്ലത്.
advertisement
4/13
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ക്ക് ഇന്ന് അവരുടെ ബന്ധത്തില്‍ സമാധാനം അനുഭവിക്കാന്‍ കഴിയും. ഒരു സമ്മാനം നല്‍കി പങ്കാളിയെ അത്ഭുതപ്പെടുത്തുക. നിങ്ങളുടെ ചിന്താശേഷി തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രണയബന്ധത്തില്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ശാശ്വതമായിരിക്കും. അവ പോസിറ്റീവായി നിലകൊള്ളും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളില്‍ വലിയ ആശ്വാസം കണ്ടെത്താന്‍ കഴിയും.
advertisement
5/13
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങളുടെ ഒരു സുഹൃത്തിനോട് നിങ്ങള്‍ക്ക് പ്രണയം തോന്നിയേക്കാം. നിങ്ങള്‍ ഡേറ്റിംഗിന് പോകാന്‍ സാധ്യതയുണ്ട്. വിവാഹം കഴിക്കണോയെന്ന് ചിന്തിക്കും. ബന്ധം അടുത്തഘട്ടത്തിലേക്ക് മാറുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കും.  സ്നേഹബന്ധം കൂടുതൽ ആഴത്തിലാകും.
advertisement
6/13
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം ലഭിക്കില്ലെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. എന്നാല്‍ ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ ശ്ര്ദ്ധ കേന്ദ്രീകരിക്കാന്‍ സമയം നീക്കി വയ്ക്കുക. അവര്‍ക്ക് നിങ്ങളെ ആവശ്യമുള്ളപ്പോള്‍ അടുത്തുണ്ടായിരിക്കുക. അവരെ നിങ്ങള്‍ എത്രമാത്രം വിലമതിക്കുന്നുവെന്ന് മനസ്സിലാക്കി കൊടുക്കുക. ഇന്ന് നിങ്ങളുടെ ബന്ധം മികച്ചതായി മാറും.
advertisement
7/13
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയ, കുടുംബ ജീവിതത്തില്‍ ഐക്യം അനുഭവപ്പെടുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയില്‍ നിങ്ങള്‍ക്ക് സംതൃപ്തി അനുഭവപ്പെടും. അയാളോട് വാത്സല്യവും പ്രണയവും അനുഭവപ്പെടും. ഇത് നിങ്ങളുടെ ബന്ധത്തില്‍ ഊഷ്മളതയും സമാധാനവും നല്‍കും. ഒരുമിച്ച് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണിത്. അതിനാല്‍ കഴിയുന്നത്ര സമയം ഒന്നിച്ച് ചെലവഴിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിൽ ഗുണകരമാകും.
advertisement
8/13
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നക്ഷത്രങ്ങളുടെ സ്ഥാനം നിങ്ങള്‍ക്ക് സ്ഥിരതയുടെയും സമാധാനത്തിന്റെയും സൂചന നല്‍കുന്നു. കുടുംബത്തില്‍ ഇന്ന് വളരെ സൗഹാര്‍ദപരമായ സമയമായിരിക്കും. ഇത് നിങ്ങള്‍ പരമാവധി ആസ്വദിക്കും. നിങ്ങളുടെ കുടുംബം നിങ്ങളെ പൂര്‍ണമായും ഇന്ന് പിന്തുണയ്ക്കും. പരസ്പരം സ്നേഹിക്കാൻ ശ്രമിക്കുക.
advertisement
9/13
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തിലെ ഒരു തടസ്സം നീങ്ങിക്കിട്ടും. ഇത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. വളരെയധികം സന്തോഷവും ആശ്വാസവും ഇത് നിങ്ങള്‍ക്ക് നല്‍കും. നിങ്ങളുടെ ബന്ധം അര്‍ത്ഥവത്തായ ഒരു വഴിത്തിരിവിലെത്തും. ഇന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടുമുട്ടാന്‍ കഴിയും. നിങ്ങളുടെ വികാരങ്ങള്‍ അയാളോട് പ്രകടിപ്പിക്കാന്‍ ശ്രമിക്കും. ഇന്ന് നിങ്ങള്‍ക്ക് മികച്ച ഒരു ദിവസമായിരിക്കും. 
advertisement
10/13
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ നിങ്ങള്‍ക്ക് ആവേശം അനുഭവപ്പെടും. വൈകുന്നേരം വീട്ടിലിരിക്കരുത്.ഒരു നൃത്ത ക്ലാസ് സംഘടിപ്പിക്കുകയോ സിനിമ കാണുകയോ പോലെയുള്ള രസകരമായ കാര്യങ്ങള്‍ ചെയ്യുക. പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക.
advertisement
11/13
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം പങ്കിടാന്‍ ധാരാളം സമയം ലഭിക്കും. നിങ്ങള്‍ രണ്ടുപേരും ഒന്നിച്ചിരിക്കുന്നതും സമയം ചെലവിടുന്നതും ബന്ധത്തില്‍ ഗുണകരമാകും. ഈ ലളിതമായ നിമിഷങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കുന്നു. അതിനാല്‍ അവ പരമാവധി പ്രയോജനപ്പെടുത്തുക. ജീവിതം ആസ്വദിക്കുക.
advertisement
12/13
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ അല്‍പം വെല്ലുവിളി നേരിടേണ്ടി വരും. ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ പുരോഗതിയുണ്ടാകും. ജീവിതത്തിലെ തടസ്സങ്ങള്‍ കുറയുകയും ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയും ചെയ്യും. ഇന്ന് അനാവശ്യമായി ദേഷ്യപ്പെടരുത്.
advertisement
13/13
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ അവബോധത്തില്‍ വിശ്വസിക്കണമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളി സത്യസന്ധത പുലര്‍ത്തുന്നില്ലെന്ന് തോന്നിയാല്‍ അയാളെ മാറ്റി നിറുത്തി സ്വകാര്യമായി വിഷയം ചര്‍ച്ച ചെയ്യുക. ഒളിച്ചോടരുത്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Aug 13 | പ്രണയബന്ധം ആഴത്തിലാകും; പങ്കാളിയുമായുള്ള ബന്ധത്തിന് പ്രാധാന്യം നല്‍കുക: ഇന്നത്തെ പ്രണയരാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories