TRENDING:

Love Horoscope June 16| പ്രിയപ്പെട്ടവര്‍ക്കായി എന്തെങ്കിലും ചെയ്തുകൊണ്ട് നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കുക; പ്രണയിക്കാന്‍ ഇന്ന് നല്ല ദിവസമാണ്: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 16-ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope June 16| പ്രിയപ്പെട്ടവര്‍ക്കായി എന്തെങ്കിലും ചെയ്തുകൊണ്ട് നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കുക;പ്രണയഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: വ്യത്യസ്ഥ സംസ്‌കാരത്തിലും രാജ്യത്തിലുമുള്ള ആളുകളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം. ഇവരില്‍ നിങ്ങള്‍ക്ക് അതിയായ താല്‍പ്പര്യം തോന്നും. നിങ്ങള്‍ ഇവര്‍ക്കൊപ്പമായിരിക്കുമ്പോള്‍ മറ്റൊന്നിനെ കുറിച്ചും ആലോചിക്കുന്നില്ല. ഈ ബന്ധം മികച്ചതാകും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ വൈകാരികമായി കാണപ്പെട്ടേക്കും. പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ള വികാരങ്ങള്‍ നിങ്ങളുടെ മനസ്സിനെ കീഴ്‌പ്പെടുത്തും. തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് നല്ല സമയം അല്ല. പ്രണയിക്കാന്‍ ഇത് നല്ല സമയമാണ്.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. വാശിപിടിക്കരുത്. അതുകൊണ്ട് പ്രയോജനമില്ല. മാത്രമല്ല നിങ്ങളുടെ ബന്ധത്തെ അത് ബാധിക്കും. ഇഷ്ടപ്പെട്ട പാട്ട് കേട്ട് ഒരു യാത്ര പോകുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നിങ്ങളുടെ ബന്ധത്തെ കുറിച്ച് ആശയക്കുഴപ്പത്തിലാണെങ്കില്‍ ഇന്ന് അതിന് പരിഹാരം കാണനാകും. ബന്ധുക്കളായവര്‍ക്ക് വിവാഹത്തെ കുറിച്ച് ആലോചിക്കാവുന്നതാണ്. ഗ്രഹങ്ങളുടെ സ്ഥാനം കാരണം നിങ്ങളുടെ ബന്ധത്തിന് പുതിയ മാനം ലഭിക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിക്കൊപ്പം പുറത്തുപോകാനുള്ള നിങ്ങളുടെ പദ്ധതി ഇന്ന് പരാജയപ്പെട്ടേക്കും. ഈ പരിപാടി റദ്ദാക്കാനുള്ള തീരുമാനം പങ്കാളിയെ ബാധിക്കില്ല. വെറുതെ വീട്ടിലിരുന്ന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ഈ ദിവസം മനോഹരമാക്കും.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമയമാണിത്. വീട്ടിലെ പ്രശ്‌നങ്ങളും നിങ്ങളെ ബാധിച്ചിരിക്കാം. ഒരുമിച്ച് നിങ്ങളെടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ബന്ധം.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ പോലെതന്നെ ഒരാളെ നിങ്ങള്‍ ഇന്ന് കണ്ടെത്തും. പക്ഷേ അവരോട് പോകുന്നത് നിങ്ങളെ നിരാശയിലേക്ക് നയിക്കും. ഇതും വെറും ആകര്‍ഷണം മാത്രമാണ്. പ്രണയമല്ലെന്ന് തിരിച്ചറിയുക. പ്രതീക്ഷകള്‍ കുറച്ച് സൗഹൃദം ഉണ്ടാക്കാന്‍ ശ്രമിക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്‍പ്പം അസ്വസ്ഥനായിരിക്കും. ഇത് നിങ്ങളുടെ പങ്കാളിയെ അദ്ഭുതപ്പെടുത്തും. നിങ്ങളുടെ പുതിയ ശൈലി അവര്‍ക്കിഷ്ടമാകും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന് ഇന്ന് അനുകൂല ദിവസമാണ്. പ്രിയപ്പെട്ടവര്‍ക്കായി എന്തെങ്കിലും ചെയ്തുകൊണ്ട് നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കുക. നിങ്ങള്‍ ഇന്ന് നിങ്ങളുടെ പ്രണയം കണ്ടെത്തും.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതം കാരണങ്ങളില്ലാതെ നിങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്. മുന്നിലുള്ള കാര്യങ്ങള്‍ അംഗീകരിക്കാനുള്ള ഭയം കൊണ്ടാണിത്. തുറന്ന മനസ്സോടെ കാര്യങ്ങള്‍ വിലയിരുത്തി തീരുമാനങ്ങള്‍ എടുക്കുക. ഇത് ഗുണം ചെയ്യും.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ഒരാള്‍ ധാരാളമായി സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിങ്ങളെ കൂടുതല്‍ ഡിമാന്‍ഡിങ് സ്വഭാവമുള്ളവരാക്കുന്നു. നിങ്ങള്‍ ഇന്ന് ഒരു കുട്ടിയെ പോലെ പെരുമാറിയേക്കും. നിങ്ങള്‍ രണ്ട് പേരും ഒരു സ്ഥലത്ത് ജോലി ചെയ്യുന്നതിനാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായിരിക്കും. പങ്കാളിയെ കുഴയ്ക്കുന്ന ഈ സാഹചര്യം നിങ്ങള്‍ മനസ്സിലാക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തിന്റെ പ്രാധാന്യം നിങ്ങള്‍ക്ക് തെളിയിക്കാനാകും. പുതിയൊരു കാഴ്ച്ചപാടോടെ നിങ്ങള്‍ ബന്ധത്തെ സമീപിക്കും. ഇത് ശരിയായി തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും. നല്ലതല്ലാത്ത ബന്ധത്തില്‍ നിന്നും പിന്‍വലിയാന്‍ നിങ്ങള്‍ തയ്യാറാണ്. നിങ്ങളെ ശക്തരാക്കുന്ന ബന്ധത്തിനായി സമയം ചെലവഴിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope June 16| പ്രിയപ്പെട്ടവര്‍ക്കായി എന്തെങ്കിലും ചെയ്തുകൊണ്ട് നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കുക; പ്രണയിക്കാന്‍ ഇന്ന് നല്ല ദിവസമാണ്: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories