TRENDING:

Love Horoscope July 22 | പങ്കാളിയുടെ പേരില്‍ കുടുംബാംഗങ്ങളില്‍ നിന്ന് എതിര്‍പ്പ് അനുഭവപ്പെടും; പുതിയ പ്രണയ അവസരം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലൈ 22ലെ പ്രണയ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/14
പങ്കാളിയുടെ പേരില്‍ കുടുംബാംഗങ്ങളില്‍ നിന്ന് എതിര്‍പ്പ് അനുഭവപ്പെടും; പുതിയ പ്രണയ അവസരം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
ഇന്നത്തെ രാശിഫലം വിവിധ രാശിക്കാര്‍ക്ക് പ്രണയത്തിലും ബന്ധങ്ങളിലും അവസരങ്ങളുടെയും വെല്ലുവിളികളുടെയും മിശ്രിതം നിറഞ്ഞ അനുഭവമായിരിക്കും നൽകുക. മേടം രാശിക്കാര്‍ക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും, പക്ഷേ അവര്‍ പങ്കാളിയുമൊത്തുള്ള ജീവിതം വളരെ ഗൗരവത്തോടെ കാണാതെ സാമൂഹിക കാര്യങ്ങൾ ആസ്വദിക്കും. ഇടവം രാശിക്കാര്‍ക്ക് പങ്കാളിയെച്ചൊല്ലി കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നേക്കാം, പക്ഷേ നയതന്ത്രം കാര്യങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. മിഥുന രാശിക്കാര്‍ക്ക് പ്രണയ സാധ്യതകള്‍ നിറഞ്ഞ ദിവസമാണ്. കര്‍ക്കടകം രാശിക്കാർ പുതിയ ഒരാളിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം, എന്നാല്‍ പ്രതിജ്ഞാബദ്ധരാകുന്നതിന് മുമ്പ് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് കണ്ടെത്താന്‍ ശ്രമിക്കണം. ചിങ്ങം രാശിക്കാര്‍ക്ക് ഉടന്‍ തന്നെ ഒരു പ്രണയ അവസരം ലഭിച്ചേക്കാം. ഒരുപക്ഷേ ഒരു സുഹൃത്തുമായോ അല്ലെങ്കില്‍ അവര്‍ പൊതുസ്ഥലത്ത് കണ്ടുമുട്ടുന്ന ഒരാളുമായോ പ്രണയം തോന്നിയേക്കാം. കന്നിരാശിക്കാര്‍ക്ക് അവരുടെ സുഹൃത്തുക്കളില്‍ നിന്ന് പ്രത്യേകമായ ഒരാളെ കണ്ടുമുട്ടിയേക്കാം, പക്ഷേ അവര്‍ ജാഗ്രത പാലിക്കുകയും പ്രണയ സാധ്യത വിലയിരുത്താന്‍ സമയമെടുക്കുകയും വേണം.
advertisement
2/14
തുലാം രാശിക്കാരുടെ പ്രണയജീവിതത്തിൽ ഇന്ന് ഒരു അത്ഭുതം പ്രതീക്ഷിക്കാം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അവരുടെ അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനും സാധ്യതയുണ്ട്. വൃശ്ചികം രാശിക്കാര്‍ക്ക് ഒരു സാമൂഹിക അല്ലെങ്കില്‍ കുടുംബ പരിപാടിയില്‍ താല്‍പ്പര്യമുള്ള ഒരാളെ കണ്ടെത്താന്‍ കഴിയും. അത് ബന്ധത്തിന് സുഖകരമായ ഇടം നല്‍കും. ധനു രാശിക്കാര്‍ക്ക് പുതിയ വാര്‍ത്തകള്‍ പങ്കിടാന്‍ അവസരം ലഭിക്കും. വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു സാമൂഹിക ഒത്തുചേരലില്‍ പുതിയ ഒരാളെ കണ്ടുമുട്ടാന്‍ അവസരമുണ്ട്. കുംഭം രാശിക്കാര്‍ക്ക് അകലെയുള്ള ഒരാളുമായി ആശയവിനിമയം നടത്താന്‍ കഴിയും. ഇത് ബന്ധം മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട്. മീനരാശിക്കാര്‍ക്ക് പങ്കാളിയോട് അവരുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് പ്രയോജനം ലഭിക്കും. അത് ബന്ധത്തെ പുനരുജ്ജീവിപ്പിക്കും. മൊത്തത്തില്‍, ഇത് പുതിയ ബന്ധങ്ങളുടെയും ആത്മപരിശോധനയുടെയും ഒരു ദിവസമാണ്.
advertisement
3/14
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഇന്ന് ഡേറ്റിംഗിനായുള്ള അഭ്യര്‍ത്ഥനകള്‍ നിങ്ങളെ അലട്ടുമെന്ന് പ്രണയഫലത്തില്‍ പറയുന്നു.നിങ്ങളുടെ ഷെഡ്യൂളുകള്‍ ബുദ്ധിപൂര്‍വം തിരഞ്ഞെടുത്ത് കൈകാര്യം ചെയ്യുക. അതിന് ശേഷം നിങ്ങള്‍ ആകര്‍ഷിക്കപ്പെടുന്ന ഒരാളെ കണ്ടുമുട്ടിയേക്കാം. എന്നാല്‍, ആദ്യ നീക്കത്തില്‍ തന്നെ അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. സാമൂഹിക ഇടപെടലുകള്‍ നടത്താന്‍ ഇന്നത്തെ അവസരം പ്രയോജനപ്പെടുത്തുക. ആരെയും അമിത ഗൗരവത്തോടെ സമീപിക്കരുത്. ഇന്ന് നിങ്ങള്‍ക്ക് വളരെ രസകരമായ ഒരു ദിവസമായിരിക്കും.
advertisement
4/14
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയകാര്യങ്ങളില്‍ നിങ്ങള്‍ക്ക് അല്‍പം വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ കുടുംബം നിങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ ചില എതിര്‍പ്പുകള്‍ പ്രകടിപ്പിക്കും. ഇതില്‍ നിങ്ങളുടെ എല്ലാ നയതന്ത്ര കഴിവുകളും പ്രയോജനപ്പെടുത്തണം. അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും വേണം. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ നിങ്ങളുടെ വശം കാണാന്‍ തുടങ്ങിയതായി നിങ്ങള്‍ തിരിച്ചറിയും.
advertisement
5/14
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയം നിങ്ങളുടെ ജീവിത്തിലേക്ക് കടന്നുവരും. അത് നിങ്ങളുടെ ഉത്സാഹം വര്‍ധിപ്പിക്കും. നിങ്ങള്‍ പുതിയ ഒരു പ്രണയ പങ്കാളിയെ അന്വേഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു പക്ഷേ ഒരാളെ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഈ ബന്ധത്തില്‍നിന്ന് വളരെയധികം പ്രതീക്ഷിക്കരുത്. കാരണം, ഇത് വൈകാരികതയേക്കാള്‍ കൂടുതല്‍ ശാരീരികമായി ഗൗരവമുള്ള ബന്ധമായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് ഈ ബന്ധത്തില്‍ നിന്ന് വിലമതിക്കാന്‍ ചില മധുരസ്മരണകള്‍ കിട്ടും.
advertisement
6/14
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ശരീരം ഒരാളെ നിങ്ങളിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. എന്നാല്‍ ഇതിനോട് നിങ്ങള്‍ ഉചിതമായി പ്രതികരിക്കില്ല. ഈ പുതിയ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് നിങ്ങള്‍ കുറച്ച് ചുവടുകള്‍ പിറകോട്ട് പോയി നിങ്ങള്‍ എന്താണ് വേണ്ടതെന്ന് തിരിച്ചറിയണം. മനസ്സ് ഇക്കാര്യത്തില്‍ വ്യക്തമല്ലെങ്കില്‍ നിങ്ങല്‍ ആശയക്കുഴപ്പത്തിലായേക്കും.
advertisement
7/14
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: അടുത്ത ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഒരു പ്രണയ അഭ്യര്‍ത്ഥന ലഭിച്ചേക്കാം. നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരാളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും.ഈ ബന്ധത്തിന്റെ സാധ്യതകള്‍ പര്യവേഷണം ചെയ്യുക. ഇന്ന് നിങ്ങള്‍ ഒര പ്രണയ സാധ്യതയും നിങ്ങളില്‍ നിന്ന് അകന്നുപോകാന്‍ അനുവദിക്കുകയില്ല.
advertisement
8/14
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരു സുഹൃത്തിനെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും. നിങ്ങള്‍ വളരെക്കാലമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ഇയാളാണെന്ന് നിങ്ങള്‍ തിരിച്ചറിയും. കഴിഞ്ഞ കുറച്ച് കാലമായി ഇയാളെ നിങ്ങള്‍ക്ക് അറിയാം. അതിനാല്‍ ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറരുത്. അയാളെ അഭിനന്ദിക്കുക. അയാള്‍ക്ക് നിങ്ങള്‍ ഒരു നല്ല പങ്കാളിയാകാന്‍ കഴിയുമോയെന്ന് പരിഗണിക്കുക.
advertisement
9/14
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ലഭിച്ചേക്കാം. നിങ്ങള്‍ ഇത്രനാളും അന്വേഷിച്ചുകൊണ്ടിരുന്ന ആളെ ഇന്ന് ഇന്റര്‍നെറ്റിലൂടെ കണ്ടെത്തും. വിവാഹിതരായവര്‍ ഇന്ന് അവരുടെ അടുത്ത ബന്ധം ആസ്വദിക്കും. പലര്‍ക്കും ഇന്ന് ഈ ബന്ധത്തെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ദാമ്പത്യബന്ധമാക്കി മാറ്റാന്‍ കഴിയും.
advertisement
10/14
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരു സാമൂഹിക ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയും. നിങ്ങളുമായി നിരവധി താത്പര്യങ്ങള്‍ പങ്കിടുന്ന ഒരു പ്രത്യേക വ്യക്തിയെ ഒരു കുടുംബാംഗം നിങ്ങള്‍ക്ക് പരിചയപ്പെടുത്തും. നിങ്ങളുടെ കുടുംബവും അവിടെയുള്ളതിനാല്‍ പുതിയ ഒരാളെ കണ്ടുമുട്ടുന്നതിന് ഇത് ഏറ്റവും അനുയോജ്യമായ സ്ഥലമായിരിക്കും.
advertisement
11/14
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തിലെ പുതിയ ഒരു സംഭവത്തെക്കുറിച്ച് ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നിങ്ങള്‍ ഇന്ന് വലിയ പ്രഖ്യാപനം നടത്തും. എന്നാല്‍, ചില കാര്യങ്ങള്‍ കുറച്ചുസമയത്തേക്ക് മറച്ചുവയ്ക്കുന്നതാണ് നല്ലത്. ഇന്ന് അത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ സമീപഭാവിയില്‍ തന്നെ അത് പിന്‍വലിക്കേണ്ടി വരും. ഇന്ന് കാത്തിരിക്കുകയും നിങ്ങളുടെ പദ്ധതികളിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുക.
advertisement
12/14
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പുതിയ ഒരാളെ ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. ഒരുപക്ഷേ ആ വ്യക്തി ഒരു വിദേശപൗരനായിരിക്കും. ഇന്ന് ഒരു സാമൂഹികചടങ്ങില്‍ വെച്ച് നിങ്ങളെ മനസ്സിലാക്കുന്നയാളെ നിങ്ങള്‍ കണ്ടെത്തും. ഇന്ന് പുറത്തുപോയി അയാളെ കണ്ടുമുട്ടുന്നത് ഉറപ്പാക്കുക. കാരണം നിങ്ങളുടെ ആദര്‍ശപങ്കാളി നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
advertisement
13/14
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളില്‍ നിന്ന് വളരെ അകലായായിരിക്കുന്ന പ്രണയപങ്കാളിയെ ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. ചില തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും ഫലം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കാര്യങ്ങള്‍ സ്വാഭാവിക രീതിയില്‍ മുന്നോട്ട് പോകട്ടെ. അവ എവിടേക്കാണ് പോകുന്നതെന്ന് തിരിച്ചറിയുക. കാരണം, അത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ അത് അവസാനിപ്പിക്കേണ്ടതില്ല. ഇത് നിങ്ങളുടെ കാഴ്ചപ്പാടുകളെ വിശാലമാക്കും.
advertisement
14/14
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടിപ്പിക്കണം. ഇത് നിങ്ങളുട ബെന്ധത്തിന് പുതിയ ജീവന്‍ നല്‍കും. ഇത് നിങ്ങളെ അനാവശ്യമായ ചിന്തകളില്‍ നിന്ന് മോചിപ്പിക്കും. എങ്കിലും തുടക്കത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യമായ വാക്കുകള്‍ നിങ്ങളുടെ ബന്ധത്തിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്. സത്യസന്ധതയ്ക്കും സ്‌നേഹത്തിനും മാത്രമെ ഒരു ബന്ധം ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയുള്ളൂ.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope July 22 | പങ്കാളിയുടെ പേരില്‍ കുടുംബാംഗങ്ങളില്‍ നിന്ന് എതിര്‍പ്പ് അനുഭവപ്പെടും; പുതിയ പ്രണയ അവസരം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories