TRENDING:

Love Horoscope August 25| പങ്കാളിയുമായി അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക; പ്രണയം ആസ്വദിക്കാനാകും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ആഗസ്റ്റ് 25-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/13
പങ്കാളിയുമായി അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക; പ്രണയം ആസ്വദിക്കാനാകും: ഇന്നത്തെ  പ്രണയഫലം അറിയാം
ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. മേടം രാശിക്കാര്‍ക്ക് പങ്കാളിയില്‍ നിന്ന് സ്‌നേഹപൂര്‍വമായ പരിഗണന ലഭിക്കും. ഇടവം രാശിക്കാര്‍ക്ക് സംശയങ്ങള്‍ മാറി സാമൂഹികമായി സന്തോഷിക്കാന്‍ അവസരം ലഭിക്കും. മിഥുനം രാശിക്കാര്‍ക്ക് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ധൈര്യം ലഭിക്കും. കര്‍ക്കിടകം രാശിക്കാര്‍ ചെറിയ പ്രവൃത്തികളിലൂടെ നിങ്ങളുടെ പ്രണയത്തെ വീണ്ടും ജ്വലിപ്പിക്കണം. ചിങ്ങം, കന്നി, തുലാം രാശിക്കാര്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കി വ്യക്തമായി ആശയവിനിമയം നടത്താണം. വൃശ്ചികം, ധനു രാശിക്കാര്‍ ബന്ധങ്ങളെ കൂടുതല്‍ ആഴത്തിലാക്കുന്ന പ്രണയ അവധിക്കാലങ്ങള്‍ ആസൂത്രണം ചെയ്യണം. പ്രണയത്തെക്കുറിച്ചുള്ള കുടുംബ ചര്‍ച്ചകളില്‍ മകരം രാശിക്കാര്‍ ജാഗ്രത പാലിക്കണം. കുംഭം രാശിക്കാര്‍ക്ക് പ്രണയം പൂത്തുലയുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ സന്തുലിതാവസ്ഥ പ്രധാനമാണ്. വിവാഹേതര ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഗൗരവമേറിയ തീരുമാനങ്ങള്‍ എടുക്കേണ്ട അവസ്ഥ മീനം രാശിക്കാര്‍ക്ക് ഉണ്ടാകും.
advertisement
2/13
ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം  പങ്കാളിക്ക് നിങ്ങളില്‍ ആകര്‍ഷണം തോന്നും. ഇന്ന് പ്രണയത്തിന് വളരെ അനുകൂലമായ ദിവസമായിരിക്കും. ഇന്നത്തെ ദിവസം മുഴുവന്‍ നിങ്ങളില്‍ പ്രണയം നിറയും. ഈ പ്രണയം അതിന്റെ പൂര്‍ണതയില്‍ അനുഭവിച്ച ശേഷം നിങ്ങള്‍ സന്തോഷത്തോടെ ആ പ്രണയത്തെ സ്വീകരിക്കും. പങ്കാളിയും അത് തന്നെ നിങ്ങളോട് തിരിച്ച് കാണിക്കുമെന്നാണ് പ്രണയഫലം പറയുന്നത്.
advertisement
3/13
ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മപങ്കാളി നിങ്ങളോട് അടുക്കാത്തത് നിങ്ങളെ അദ്ഭുതപ്പെടുത്തും. നിങ്ങള്‍ പ്രണയം നഷ്ടപ്പെടുത്താന്‍ തയ്യാറായിരിക്കും. എന്നാല്‍ എല്ലാം ഇന്ന് നഷ്ടപ്പെടുന്നില്ല. സുഹൃത്തുക്കളുമായി ഇന്നത്തെ ദിവസം ചെലവഴിക്കാന്‍ പോകുക. നിങ്ങള്‍ പോയതിലും ആവേശത്തില്‍ വീട്ടിലേക്ക് തിരിച്ചുവരുന്നത് നിങ്ങള്‍ക്ക് കാണാനാകുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു.
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ നിങ്ങളെ പ്രചോദിപ്പിക്കും. നിങ്ങള്‍ അല്പം നാണം കുണുങ്ങിയാണെങ്കില്‍ പോലും നിങ്ങള്‍ക്ക് മറ്റുള്ളവരോടുള്ള വികാരം പ്രകടിപ്പിക്കാനുള്ള പ്രചോദനം ലഭിക്കുമെന്നാണ് നിങ്ങളുടെ ഇന്നത്തെ പ്രണയഫലം പറയുന്നത്. നിങ്ങള്‍ ആത്മവിശ്വാസത്തോടെ ഹൃദയം തുറന്ന് സംസാരിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് നിരാശരായിരിക്കേണ്ടി വരില്ല. എന്നാല്‍ വെറുതെ തിരക്കുകൂട്ടരുത്.
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയും തമ്മില്‍ കുറച്ച് അകലം അനുഭവപ്പെടുമെന്നാണ് നിങ്ങളുടെ ഇന്നത്തെ പ്രണയഫലം പറയുന്നത്. നിങ്ങള്‍ രണ്ടുപേരുടെയും ആത്മസംതൃപ്തിയുടെ ഫലമാണിത്. നിങ്ങളുടെ ബന്ധം വീണ്ടും ആവേശകരമാക്കാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കുക. നിങ്ങള്‍ ജോലിസ്ഥലത്ത് ദീര്‍ഘനേരം ജോലി ചെയ്യുന്നുണ്ടെങ്കിലും ഓഫീസിലേക്ക് കൃത്യസമയത്ത് ഒരു ഫോണ്‍ കോള്‍ അല്ലെങ്കില്‍ ഒരു പൂക്കള്‍ എത്തിച്ചുകൊടുത്തുകൊണ്ട് നിങ്ങളുടെ പ്രണയജീവിതം കൂടുതല്‍ രസകരമാക്കാന്‍ കഴിയും. ഇത് നിങ്ങളുടെ തകര്‍ന്ന മനസ്സിന് ഉന്മേഷം പകരും.
advertisement
6/13
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വിവാഹിതര്‍ പങ്കാളികളുമായി അനാവശ്യമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ചെറിയ തര്‍ക്കങ്ങള്‍ പോലും പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പറയുന്നതിലും അത് എങ്ങനെ പറയുന്നു എന്നതിലും അതീവ ജാഗ്രത പാലിക്കുക. കാരണങ്ങളില്ലാതെ അടികൂടരുത്. നിങ്ങള്‍ക്ക് മാത്രം പിന്നീട് ഖേദിക്കേണ്ടി വരുമെന്നാണ് നിങ്ങളുടെ ഇന്നത്തെ പ്രണയഫലം പറയുന്നത്. ഇനി അടിയുണ്ടാക്കിയാല്‍ കാര്യങ്ങള്‍ നിങ്ങള്‍ തന്നെ പരിഹരിക്കണം. മുറിവുണങ്ങാന്‍ കുറച്ച് സമയം നല്‍കുക.
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ബന്ധത്തില്‍ ആശങ്കകള്‍ സ്ഥിരമായി തുടരും. നിങ്ങള്‍ പ്രതീക്ഷിച്ചതു പോലെയല്ല പ്രണയമെന്ന് നിങ്ങള്‍ക്ക് തോന്നും. ഈ സമയത്ത് നിങ്ങളുടെ പങ്കാളി വളരെ വിചിത്രമായി പെരുമാറുന്നുവെന്നും നിങ്ങള്‍ക്ക് തോന്നുമെന്നാണ് ഇന്നത്തെ നിങ്ങളുടെ പ്രണയഫലം പറയുന്നത്.  കാര്യങ്ങള്‍ സംസാരിക്കാന്‍ കുറച്ച് സമയമെടുക്കുക. നിങ്ങളുടെ ആഗ്രഹങ്ങളെ കുറിച്ച് വ്യക്തത വരുത്തുക. അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
advertisement
8/13
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പങ്കാളിയുമായി അനാവശ്യ തര്‍ക്കങ്ങളിലേക്ക് പോകരുതെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. പതിവ് ദിവസത്തേക്കാളും ആശങ്ക ഇന്നത്തെ ദിവസം കൂടുതലായിരിക്കും. കാര്യങ്ങള്‍ ശാന്തമായെടുത്ത് ക്ഷമയോടെ മുന്നോട്ട് പോകുക. എല്ലാവര്‍ക്കും തെറ്റുകളുണ്ടെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പങ്കാളിയെ സ്‌നേഹിക്കേണ്ടതും വിലമതിക്കേണ്ടതും നിങ്ങളുടെ കടമയാണ്. അവസാനം അവരും നിങ്ങളോട് അങ്ങനെ തന്നെ തിരിച്ച് പെരുമാറും.
advertisement
9/13
സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രിയപ്പെട്ടവരുമായി അവധി ആഘോഷിക്കാനായി പോകുന്നതിനെ കുറിച്ച് പരിഗണിക്കണമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ മനസ്സിനെ ഈ പ്രണയാതുരമായ യാത്ര ഉണര്‍ത്തും. വടക്ക് ദിശ പ്രണയിക്കുന്നവര്‍ക്ക് ഭാഗ്യമാണ്. നിങ്ങള്‍ യാത്ര പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എവിടേക്കാണ് പോകുന്നതെന്ന് ആലോചിക്കുക. ഈ ദിവസം ആസ്വദിക്കുക.
advertisement
10/13
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പങ്കാളിയുമായി യാത്ര പോകുന്നതിന് അനുകൂലമായ ദിവസമാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പതിവ് തിരക്കുകളില്‍ നിന്നും മാറിനില്‍ക്കാന്‍ ഈ ദിവസം നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഒരുമിച്ച് ജീവിതം ആസ്വദിക്കുക. യാത്ര നിങ്ങള്‍ക്ക് പുതിയ ഉന്മേഷം നല്‍കും. നിങ്ങളുടെ പ്രണയത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുക.
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയത്തെ കുറിച്ച് കുടുംബത്തോട് തുറന്നുപറയാന്‍ അനുകൂലമാണെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. ആ വാര്‍ത്ത ഇന്ന് പൊട്ടിക്കാവുന്നതാണ്. അവരുടെ വികാരങ്ങളുടെ പരിഗണനയിലേക്ക് പ്രണയത്തെ തുറന്നുവിടുക. എന്നാല്‍ നിങ്ങള്‍ക്കും പങ്കാളിക്കും ഇതുണ്ടാക്കുന്ന അനുകൂല പ്രത്യാഘാതങ്ങളെ കുറിച്ചും ചിന്തിക്കണം.
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ പ്രണയത്തിന്റെ ആദ്യ തരംഗം അനുഭവിക്കാനായി കാത്തിരിക്കുകയാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പ്രണയം പൂവണിയാനുള്ള ശരിയായ സമയമാണിത്. എങ്കിലും നിങ്ങള്‍ ഒരു കാര്യം ഓര്‍മ്മിക്കണം. പ്രണയത്തില്‍ വീഴുകയെന്നാല്‍ മറ്റ് ബന്ധങ്ങളെ കുറിച്ചെല്ലാം മറക്കുകയെന്നല്ല.
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒരു അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയേക്കും. ഏതാണ് നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതെന്ന് തിരഞ്ഞെടുക്കാന്‍ ഇതാണ് ശരിയായ സമയം. സന്തോഷമാണോ അതോ സ്ഥിരമായ മുറിവാണോ വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കുക. ഈ പുതിയ വ്യക്തി നിങ്ങളുടെ എല്ലാ മാനസിക സുഖത്തിനും പോന്നയാളാണോ എന്ന് ആലോചിക്കുക. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തി തീരുമാനമെടുക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope August 25| പങ്കാളിയുമായി അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക; പ്രണയം ആസ്വദിക്കാനാകും: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories