TRENDING:

Love Horoscope April 19 | പങ്കാളിയോട് തര്‍ക്കിക്കരുത്; സ്‌നേഹബന്ധം ആഴത്തിലാകും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 19ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope April 19 | പങ്കാളിയോട് തര്‍ക്കിക്കരുത്; സ്‌നേഹബന്ധം ആഴത്തിലാകും: ഇന്നത്തെ പ്രണയഫലം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഒരു ഇടവേളയ്ക്ക് ശേഷം നിങ്ങളുടെ ജീവിതത്തില്‍ പ്രണയം വീണ്ടും സജീവമാകാന്‍ സാധ്യതയുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. കുറച്ചുകാലമായി നിങ്ങളുടെ കാമുകന്‍ നിങ്ങളെ അവഗണിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ അയാള്‍ ആഗ്രഹിക്കും. പ്രണയപങ്കാളിയോട് തര്‍ക്കിക്കരുത്. എന്നാല്‍, നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ ഓര്‍മിക്കുക. മുന്‍കാല ചെയ്തികളില്‍ പശ്ചാത്താപം തോന്നും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് നിങ്ങള്‍ക്ക് വളരെയധികം അടുപ്പം തോന്നും. നിങ്ങളെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളുമായി അടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങള്‍ക്ക് അതില്‍ വളരെയധികം സന്തോഷം അനുഭവിക്കും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരു യാത്ര പോകും. ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം ലഭിച്ചേക്കാം. എന്നാല്‍ ജോലിയില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നേക്കാം. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ സ്‌നേഹബന്ധത്തിന്റെ ആഴം വര്‍ധിക്കും. നിങ്ങളോട് നന്നായി പെരുമാറാത്ത ആളുകള്‍ നിങ്ങളെ കാണാനോ ഉപദേശം തേടാനോ വന്നേക്കാം. പുതിയ പങ്കാളിയുമായി നിങ്ങളുടെ സൗഹൃദവും സ്‌നേഹവും ശക്തിപ്പെടുത്തേണ്ട സമയമാണിത്. ക്ഷമിക്കുവാനും തെറ്റുകള്‍ മറക്കാനും അനുയോജ്യമായ സമയമാണിത്.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങളും സംതൃപ്തിക്കുറവും അനുഭവപ്പെടും. മറ്റൊരു വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിരാശപ്പെടരുത്. ക്ഷമപാലിക്കുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ഷോപ്പിംഗ് നടത്താന്‍ അനുയോജ്യമായ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയോടൊപ്പം ഇന്നത്തെ ദിവസം ആസ്വദിക്കും. നിങ്ങള്‍ക്കുള്ളത് കൊണ്ട് നിങ്ങള്‍ സന്തോഷിക്കുക. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കും. അത് നിങ്ങളെ സന്തോഷിപ്പിക്കും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തെറ്റായ ഉദ്ദേശത്തോടെ മൂന്നാമതൊരാള്‍ നിങ്ങളുടെ പങ്കാളിയോട് അടുപ്പം കാണിക്കും. എന്നാല്‍ ഇത് അപകടകരമാണ്. നിങ്ങള്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണിത്. നിങ്ങളുടെ പങ്കാളി കാരണം നിങ്ങള്‍ക്ക് അസൂയ തോന്നിയേക്കാം.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പൂര്‍ണമായതും പുതിയതും പുതുമയുള്ളതുമായ ഒരു പ്രണയദിനം ആസ്വദിക്കാന്‍ കഴിയുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ട പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സനേഹം ലഭിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെയുള്ളില്‍ സ്‌നേഹം നിറയും. നിങ്ങളുടെ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പാര്‍ട്ടി ആസൂത്രണം ചെയ്യാം. ഇത് സുഹൃത്തിനെ അത്ഭുതപ്പെടുത്തും. ഇന്ന് നിങ്ങള്‍ അല്‍പസമയം തനിച്ച് ചെലവഴിക്കാന്‍ ശ്രമിക്കുക. അവിവാഹിതരായവര്‍ ഇന്ന് തങ്ങളുടെ സുഹൃത്തുക്കളെ കണ്ടുമുട്ടും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ എല്ലാം ശരിയാണെന്ന് തോന്നും. നിങ്ങളുടെ പ്രണയബന്ധം വിവാഹമായി മാറിയേക്കാം. എന്നാല്‍, ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ശാന്തമായ മനസ്സോടെ ചിന്തിച്ച് മുന്നോട്ട് പോകുക. ഇത്രയും കാലം നിങ്ങള്‍ അവഗണിച്ചിരുന്ന ഒരു കാര്യം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസം അനുഭവപ്പെടും. ഇന്ന് നിങ്ങള്‍ക്ക് ഒരു ജോലി ഓഫര്‍ ലഭിച്ചേക്കാം. നിങ്ങളുടെ സുഹൃത്തിനെക്കുറിച്ച് നിങ്ങള്‍ക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. ചില പരാതികളും ലഭിച്ചേക്കാം. എന്നാല്‍ സുഹൃത്തിനോട്് സഹാനുഭൂതി കാണിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഈ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളി സ്‌നേഹത്തോടെ നിങ്ങളോട് ഇടപെടും. നിങ്ങളുടെ ചിന്തയില്‍ വ്യക്തത അനുഭവപ്പെടും. വികാരങ്ങളില്‍ അകപ്പെടരുത്. നിങ്ങളുടെ ജീവിതയാത്ര എങ്ങനെയാണെന്നും നിങ്ങള്‍അവയില്‍ സന്തുഷ്ടനാണോയെന്നും നിങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope April 19 | പങ്കാളിയോട് തര്‍ക്കിക്കരുത്; സ്‌നേഹബന്ധം ആഴത്തിലാകും: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories