Daily Love Horoscope Dec 6| പങ്കാളിയോടൊപ്പം യാത്ര പോകും; ദേഷ്യം നിയന്ത്രിക്കണം: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ച പ്രണയിതാക്കളുടെ 2024 ഡിസംബര് 6 ലെ രാശിഫലം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള ബന്ധത്തില്‍ അനിശ്ചിതത്വമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് മാനസികസമ്മര്‍ദ്ദമുണ്ടാകും. നിങ്ങളുടെ ധൈര്യം ചോര്‍ന്നുപോകുന്നത് പോലെ തോന്നും. ഈ വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രശ്നങ്ങള്‍ക്ക് ആലോചിച്ച് പരിഹാരം കാണും. പങ്കാളിയോടൊപ്പം പുറത്തേക്ക് പോകാനും സര്‍പ്രൈസുകള്‍ കൊടുക്കാനും സാധിക്കും. ശാരീരിക ബന്ധത്തിലേര്‍പ്പെടാനും സാധിക്കും. ഇത് നിങ്ങള്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കും. നിങ്ങളുടെ ബന്ധത്തിന്റെ ദീര്‍ഘകാല സാധ്യതകള്‍ നിങ്ങള്‍ പരിഗണിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ ഭാവിയെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഇന്ന് നല്ല ദിവസമാണ്.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുമെങ്കിലും അവര്‍ നിങ്ങളില്‍ തൃപ്തിപ്പെടില്ല. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ ശ്രമിക്കണം. ഇതിലൂടെ ദാമ്പത്യജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ സാധിക്കും.നിങ്ങളും നിങ്ങളുടെ പങ്കാളിയും ഭൗതിക സുഖങ്ങളിലും ആഡംബരങ്ങളിലും മുഴുകാനുള്ള ശക്തമായ ആഗ്രഹം നിങ്ങള്‍ക്ക് തോന്നിയേക്കാം. ഒരു പ്രണയസുരഭിലമായ സായാഹ്നത്തിനായി ആസൂത്രണം ചെയ്യുക. ശാരീരിക വിശ്രമത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജോലിഭാരം വര്‍ധിക്കും. അതിനാല്‍ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. വളരെ പക്വതയോടെ ഇടപെടാന്‍ ശ്രമിക്കണം.പ്രണയിതാക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉടലെടുക്കും. എന്നാല്‍ അവ പരിഹരിക്കാന്‍ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടും. നിങ്ങളുടെ ബുദ്ധിയും മനോഹാരിതയും അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ ശ്രദ്ധ പിടിച്ചുപറ്റാനും മാനസിക ബന്ധം വളര്‍ത്താനും സാധിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ മുന്‍കൈയെടുക്കും. അതിലൂടെ നിങ്ങള്‍ തമ്മിലുള്ള ബന്ധം പഴയരീതിയിലാകും. നിസാരകാര്യങ്ങള്‍ക്ക് വഴക്കുണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം.നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ആഴത്തിലാകും.ബന്ധം കെട്ടിപ്പടുക്കുമ്പോള്‍ നിങ്ങളുടെ വികാരങ്ങള്‍ സത്യസന്ധതയോടെയും അഭിനിവേശത്തോടെയും പ്രകടിപ്പിക്കാനുള്ള ശക്തമായ ആഗ്രഹം നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങളുടെ സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍, പരാധീനതകള്‍ എന്നിവ പങ്കിടാനും വൈകാരിക തലത്തില്‍ അടുപ്പം വളര്‍ത്താനും ഇത് അനുകൂലമായ സമയമാണ്.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിനുള്ളില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. അതിന് പരിഹാരം കാണാന്‍ ശ്രമിക്കണം. അതിലൂടെ കുടുംബത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കും. നിങ്ങളുടെ പ്രശ്നങ്ങള്‍ നാട്ടുകാരെ അറിയിക്കരുത്. തര്‍ക്കങ്ങള്‍ കുട്ടികളെ അറിയിക്കരുത്.നിങ്ങളുടെ പ്രണയജീവിതം വളര്‍ച്ചയുടെയും മാറ്റത്തിന്റെയും പാതയിലൂടെ കടന്നുപോകുന്ന സമയമാണിത്. പങ്കാളികള്‍ തമ്മില്‍ പരസ്പരമുള്ള ബന്ധം ആഴത്തിലാകും. നിങ്ങളുടെ ബന്ധങ്ങള്‍ മറ്റൊരു തലത്തിലേക്ക് ഉയരും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് പറ്റിയ വിവാഹാലോചനകള്‍ ലഭിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത്. ചിലര്‍ നിങ്ങളെ പിന്നില്‍ നിന്ന് ചതിക്കും.സമാധാനത്തോടെ നിങ്ങളുടെ പങ്കാളി പറയുന്നത് കേള്‍ക്കാന്‍ സമയം കണ്ടെത്തണം. വിട്ടുവീഴ്ചയിലൂടെയും മനസിലാക്കലിലൂടെയുമാണ് ബന്ധം വളരുകയെന്ന കാര്യം നിങ്ങള്‍ മനസിലാക്കണം. അടിസ്ഥാന ലക്ഷ്യങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണം.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. പങ്കാളിയെ അടുത്തറിയാന്‍ അവസരം ലഭിക്കും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും.പരസ്പരം താങ്ങായി നില്‍ക്കാനും ശ്രമിക്കണം. അവിവാഹിതര്‍ക്ക് പ്രണയാനുഭവങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ അഭിപ്രായത്തോടെ യോജിക്കാന്‍ പങ്കാളിയ്ക്ക് കഴിയില്ല. ഇതാണ് തര്‍ക്കത്തിലേക്ക് നയിക്കുക. എന്നാല്‍ നര്‍മ്മത്തിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. പരസ്പരമുള്ള പരിധികളില്‍ വിട്ടുവീഴ്ച വരുത്തണം.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍:പങ്കാളിയുടെ സ്നേഹവും കരുതലും ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കണം. പുതിയ പ്രണയമുണ്ടാകാന്‍ സാധ്യതയുണ്ട്.ഏകാന്തതയെപ്പറ്റി ആലോചിക്കുന്നതിന് പകരം നല്ലൊരു വ്യക്തിയാകാന്‍ വേണ്ട ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. സ്വയം മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. അതിലൂടെ മാത്രമെ വിജയം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളു. തെറ്റുകളില്‍ വിഷമിച്ചിരിക്കരുത്. പകരം അവ പരിഹരിച്ച് മുന്നോട്ട് പോകണം. ക്ഷമയോടെ എല്ലാകാര്യങ്ങളും മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കണം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് മികച്ച ബന്ധങ്ങള്‍ ലഭിക്കും. പങ്കാളിയുടെ സ്നേഹം അനുഭവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രണയത്തില്‍ ചില തര്‍ക്കങ്ങളുണ്ടാകും. എന്നാല്‍ സ്നേഹത്തോടെ അത് പരിഹരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും.പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കും. ചിലരുമായി ഡേറ്റിംഗിന് പോകാന്‍ അവസരം ലഭിക്കും. അവരില്‍ നിന്ന് മികച്ച പ്രതികരണം നിങ്ങള്‍ക്ക് ലഭിക്കും. അത് നിങ്ങളെ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കും
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും. പങ്കാളിയുമായി ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. എന്നാല്‍ അതെല്ലാം വളരെ വേഗം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.ജീവിതത്തില്‍ അമിത ആത്മവിശ്വാസം വെച്ചുപുലര്‍ത്തുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും. നിങ്ങളുടെ നിലവിലെ പ്രണയബന്ധത്തില്‍ നിന്ന് സന്തോഷം ലഭിക്കുന്നില്ലെങ്കില്‍ അവ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണം.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിലൂടെ നിങ്ങളുടെ ബന്ധം ആഴത്തിലാകും. രസകരമായ നിമിഷങ്ങള്‍ പ്രണയത്തിലുണ്ടാകും. അവ ആസ്വദിക്കാന്‍ ശ്രമിക്കണം.പ്രണയജീവിതത്തില്‍ വെല്ലുവിളികളും പ്രശ്നങ്ങളും ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഒറ്റയ്ക്കായിപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ അഭിപ്രായം തുറന്ന് പറയാന്‍ മടിക്കരുത്. നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിത സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദാമ്പത്യജീവിതത്തില്‍ സമാധാനവും ഐക്യവും പുലരും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നിങ്ങള്‍ പ്രാധാന്യം നല്‍കണം.ഏതൊരു ബന്ധത്തിലും തുറന്ന് സംസാരിക്കാന്‍ ശ്രമിക്കണം. അതിലൂടെ മാത്രമെ ബന്ധത്തില്‍ ഐക്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Daily Love Horoscope Dec 6| പങ്കാളിയോടൊപ്പം യാത്ര പോകും; ദേഷ്യം നിയന്ത്രിക്കണം: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം