Daily Love Horoscope Dec 3| പങ്കാളിയെ തെറ്റിദ്ധരിക്കും; വഞ്ചിക്കപ്പെടാന് സാധ്യതയുണ്ട്: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ച പ്രണയിതാക്കളുടെ 2024 ഡിസംബര് 3 ലെ രാശിഫലം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളികള്‍ തമ്മില്‍ തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും ഉടലെടുക്കും. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ മുന്‍കൈയെടുക്കണം. പരസ്പരം സ്നേഹിക്കാനും ശ്രമിക്കണം. നിങ്ങളുടെ പങ്കാളിയെ ഓരോ കാര്യത്തിനും അഭിനന്ദിക്കണം. വളരെ വേഗത്തിലും എളുപ്പത്തിലും നിങ്ങള്‍ ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിക്കും. എങ്കിലും നിങ്ങളുടെ മേലുള്ള ഉത്തരവാദിത്വം വര്‍ധിക്കുന്നതായി അനുഭവപ്പെട്ടേക്കാം. ഉയരങ്ങളില്‍ എത്താന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ശ്രമിക്കാം. പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഓഫീസിലെ എതിരാളികളുടെ ഗൂഢാലോചനയില്‍ കരുതല്‍ വേണം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: വളരെ കാലമായി പ്രണയം തുറന്ന് പറയാന്‍ കാത്തിരുന്നവര്‍ക്ക് അനുയോജ്യമായ ദിവസമാണിന്ന്. നിങ്ങളുടെ മനസിലുള്ള വികാരങ്ങള്‍ തുറന്ന് പറയാന്‍ സാധിക്കും. നിങ്ങള്‍ പ്രണയം തുറന്ന് പറഞ്ഞില്ലെങ്കില്‍ മറ്റൊരാള്‍ ആ അവസരം ഉപയോഗിക്കും. പങ്കാളിയുമായുള്ള സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കണം. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും. ഇന്ന് നിങ്ങളുടെ ക്രിയാത്മകത ഉപയോഗിച്ച് മുന്നേറാനും സാധിക്കും. നിങ്ങള്‍ മറ്റുള്ളവരുടെ ആകര്‍ഷണ കേന്ദ്രമായി മാറാനും സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബത്തോടൊപ്പമോ പങ്കാളിക്കൊപ്പമോ കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. ഇന്ന് ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയ സാധ്യതയും സൂചിപ്പിക്കുന്നു.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ആരുടെയും സ്വാധീനവലയത്തില്‍ അല്ല നിങ്ങളെന്ന കാര്യം ഇന്ന് മനസിലാക്കും. ബന്ധങ്ങളില്‍ ആരോഗ്യപരമായ അതിരുകള്‍ കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങള്‍ക്കായി തീരുമാനമെടുക്കാന്‍ ആരെയും അനുവദിക്കരുത്. അത് നിങ്ങളെ അപകടത്തിലാക്കും. നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് എപ്പോഴും പ്രാധാന്യം കൊടുക്കണം. ഇതിലൂടെ മറ്റുള്ളവരുടെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഒരു പ്രത്യേക വ്യക്തി നിങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരാം. നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ നിങ്ങളുടെ ഉയര്‍ച്ച ആഗ്രഹിക്കുന്നില്ലെങ്കിലും നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. അവരുടെ പൂര്‍ണ്ണ പിന്തുണയും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ഒരു പുതിയ ബന്ധം കടന്നുവരാനുള്ള സാധ്യതയുണ്ട്. ഇതില്‍ നിങ്ങള്‍ വളരെ ആവേശഭരിതരായിരിക്കും. നിങ്ങളുടെ പ്രണയബന്ധം ആസ്വദിക്കാനുള്ള അവസരവും ലഭിക്കാം. മനസ്സിലുള്ള അനാവശ്യ ഭയം മാറ്റിവയ്ക്കുക.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങള്‍ക്കായി പങ്കാളിയുമായി തര്‍ക്കിക്കേണ്ടി വരുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ഭാഗം അവര്‍ക്ക് മുന്നില്‍ വിശദീകരിക്കേണ്ടിവരും. പ്രശ്നം പരിഹരിക്കാനാണ് നോക്കേണ്ടത്. വലിച്ചുനീട്ടി കൊണ്ടുപോകുന്നത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. സ്നേഹവും സത്യസന്ധതയും നിലനിര്‍ത്തി മുന്നോട്ടു പോയാല്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമായി മാറും. എന്നാല്‍ കുട്ടികള്‍ക്ക് ഈ സമയം അല്പം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ ഇപ്പോള്‍ വികാരഭരിതരാകാനും സാധ്യതയുണ്ട്. ഇക്കാര്യം അല്പം ശ്രദ്ധിക്കുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങളില്‍ നിങ്ങളും പങ്കാളിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. ഇതേപ്പറ്റി ആലോചിച്ച് നിങ്ങള്‍ രണ്ടുപേരും വിഷമിക്കും. അതിനാല്‍ മനസ് തുറന്ന് സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നോക്കണം. അനാവശ്യമായ അഹംഭാവവും വാശിയും നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇടയാക്കാം. ഈ സമയം നിങ്ങളുടെ പങ്കാളിയില്‍ നിന്ന് എന്തെങ്കിലും കാര്യങ്ങള്‍ മറച്ചുവെക്കുന്നതും ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിങ്ങളുടെ വരും ദിവസങ്ങള്‍ കൂടുതല്‍ മനോഹരമാക്കി മാറ്റാം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയെപ്പറ്റിയുള്ള പുതിയ ചില വിവരങ്ങള്‍ നിങ്ങളെ ഞെട്ടിപ്പിക്കും. പങ്കാളിയുടെ സ്വഭാവം കൃത്യമായി വിലയിരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രണയത്തില്‍ ആവേശം വര്‍ധിക്കും. പ്രണയം നേരിട്ട് പറയാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ ഫോണിലൂടെയോ സന്ദേശത്തിലൂടെയോ നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാം. ഇതില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഒരു മറുപടിയും പ്രതീക്ഷിക്കാം. കൂടാതെ ഈ സമയം നിങ്ങളുടെ മാതാപിതാക്കളുടെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതാണ്. അവരുമായുള്ള ബന്ധം ആഴത്തിലാകുകയും ചെയ്യും.
advertisement
7/12
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയെപ്പറ്റിയുള്ള പുതിയ ചില വിവരങ്ങള്‍ നിങ്ങളെ ഞെട്ടിപ്പിക്കും. പങ്കാളിയുടെ സ്വഭാവം കൃത്യമായി വിലയിരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രണയത്തില്‍ ആവേശം വര്‍ധിക്കും. പ്രണയം നേരിട്ട് പറയാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ ഫോണിലൂടെയോ സന്ദേശത്തിലൂടെയോ നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാം. ഇതില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഒരു മറുപടിയും പ്രതീക്ഷിക്കാം. കൂടാതെ ഈ സമയം നിങ്ങളുടെ മാതാപിതാക്കളുടെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതാണ്. അവരുമായുള്ള ബന്ധം ആഴത്തിലാകുകയും ചെയ്യും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവര്‍ക്കായി നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തേണ്ടിവരും. നിങ്ങളുടെ പങ്കാളി എത്രത്തോളം നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാകും. പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കണം. ബന്ധങ്ങളില്‍ സത്യസന്ധത പാലിക്കണം. ഇപ്പോള്‍ ഒരു പുതിയ ജോലി നിങ്ങള്‍ക്ക് ലഭിക്കാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ജീവിതത്തില്‍ നേരിടുന്ന ഓരോ പ്രശ്നങ്ങളും ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു പുതിയ പാഠമായി മാറാം. നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ചില ബന്ധങ്ങള്‍ കടന്നു വരാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണകരമായി മാറുന്നവയായിരിക്കും ഇത്.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിക്കാന്‍ അനുകൂലമായ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. ചില വ്യക്തികളില്‍ നിങ്ങള്‍ ആകര്‍ഷിക്കപ്പെടും. മുന്‍കാമുകിയോ കാമുകനുമായോ സംസാരിക്കാന്‍ അവസരം ലഭിക്കും. ഇന്ന് വൈകാരികമായി തീരുമാനങ്ങള്‍ എടുക്കുന്നതും നിങ്ങള്‍ ഒഴിവാക്കുക. ഏകാന്തത മൂലം നിങ്ങള്‍ക്ക് നിരാശ അനുഭവപ്പെടുന്ന സമയമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ട ഒരു വ്യക്തിക്ക് വേണ്ടി എന്തും ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകാം. വിഷമിക്കേണ്ടതില്ല. നിങ്ങളുടെ സ്വഭാവ ഗുണങ്ങള്‍ കണ്ട് മറ്റൊരു വ്യക്തി നിങ്ങളില്‍ ഉടനെ ആകര്‍ഷിക്കപ്പെടാം.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിയോടുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത പങ്കാളിയില്‍ നിന്ന് അകലാന്‍ കാരണമാകും. നിങ്ങളുടെ പ്രണയം അവരെ അറിയിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ പങ്കാളി നിങ്ങളുടെ കരുതല്‍ ആഗ്രഹിക്കും. പ്രണയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇന്ന് നിങ്ങള്‍ പങ്കാളിക്ക് ഇഷ്ടമുള്ള സമ്മാനങ്ങള്‍ നല്‍കുക . ഇത് പങ്കാളിയെ കൂടുതല്‍ ആകര്‍ഷിക്കാം. നിങ്ങളുടെ സ്നേഹത്തോടെയുള്ള സാമീപ്യം പ്രണയ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കും. ഇതിലൂടെ നിങ്ങളുടെ ബന്ധം ഒരു പുതിയ തലത്തിലെത്തും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കേണ്ട ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രണയത്തെ മറ്റൊരു തലത്തില്‍ എത്തിക്കാന്‍ മുന്‍കൈയെടുക്കണം. നിങ്ങള്‍ അല്‍പ്പം ലജ്ജാലുവായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയ്ക്ക് മനസിലായിക്കൊള്ളണമെന്നില്ല. പ്രണയബന്ധത്തിന് അനുകൂലമായ സമയമാണ്. നിങ്ങളുടെ മനസ്സിലുള്ള വികാരങ്ങള്‍ എന്താണെങ്കിലും അത് ഇപ്പോള്‍ തുറന്നു പ്രകടിപ്പിക്കുക. സ്നേഹവും വിശ്വാസവും നിലനിര്‍ത്തി മുന്നോട്ടുപോകുന്നത് പ്രണയ ബന്ധം കൂടുതല്‍ ദൃഢമാക്കും. എന്നാല്‍ സന്താനങ്ങള്‍ക്ക് ഇത് അല്പം ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരിക്കും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: സാമൂഹികമായുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള തിരക്കിലായിരിക്കും നിങ്ങള്‍ ഈ ദിവസം. വീട്ടിലോ പുറത്തോ വെച്ച് നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വരും. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന പെരുമാറ്റമാണ് നിങ്ങളുടേത്. പങ്കാളിത്ത ജീവിതത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടും. എന്നാല്‍ പങ്കാളിയുടെ വിശ്വാസം നേടിയെടുക്കാന്‍ നിങ്ങള്‍ പരിശ്രമിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളികളുടെ ആശയങ്ങളും ചിന്താരീതിയുമായി പൊരുത്തപ്പെട്ടുപോകേണ്ടതാണ്. ഇക്കാര്യം കൂടി മനസ്സിലാക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Daily Love Horoscope Dec 3| പങ്കാളിയെ തെറ്റിദ്ധരിക്കും; വഞ്ചിക്കപ്പെടാന് സാധ്യതയുണ്ട്: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം