Daily Love Horoscope Nov 27| പ്രണയബന്ധം വീട്ടുകാര് അംഗീകരിക്കും; പങ്കാളിയോടൊപ്പം യാത്രപോകും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ച പ്രണയിതാക്കളുടെ 2024 നവംബര് 27 ലെ രാശിഫലം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് വളരെ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ അലസമായ പെരുമാറ്റം ചിലരെ ആകര്‍ഷിക്കും. സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കും. അവിടെ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. നല്ല രീതിയില്‍ വസ്ത്രം ധരിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടണം. പങ്കാളിയ്ക്ക് നേട്ടങ്ങളും ലാഭവുമുണ്ടാകും. നിങ്ങള്‍ ആസൂത്രണം ചെയ്ത രീതിയില്‍ ജീവിതം മുന്നോട്ട് പോകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചില സുഹൃത്തുക്കളെ നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറാനും സാധ്യതയുണ്ട്. നിങ്ങളുടെ മനസ് തുറന്ന് സംസാരിക്കണം. നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കാളിയോട് തുറന്നുപറയണം.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളെപ്പറ്റിയുള്ള എല്ലാവിവരങ്ങളും വ്യക്തമായി വെളിപ്പെടുത്തണം. നിങ്ങളുടെ എല്ലാകാര്യങ്ങളും പങ്കാളിയോട് തുറന്നുപറയണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയപങ്കാളിയെ കുടുംബത്തിന് പരിചയപ്പെടുത്തിക്കൊടുക്കും. അതില്‍ നിങ്ങളുടെ കുടുംബവും സന്തോഷിക്കും. പങ്കാളി നിങ്ങളോട് ബഹുമാനത്തോടെ പെരുമാറും. നിങ്ങളുടെ പ്രണയബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ജീവിതപങ്കാളിയെ തേടുന്നവര്‍ക്ക് അനിയോജ്യമായ ദിവസമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് അനിയോജ്യമായ വിവാഹലോചനകള്‍ ലഭിക്കും. നിങ്ങളെ മനസിലാക്കുന്ന പ്രണയപങ്കാളിയെ കണ്ടെത്തും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഇഷ്ടങ്ങളെ മനസിലാക്കുന്ന പങ്കാളിയെ ലഭിക്കാന്‍ സാധ്യതയുണ്ട്. അടുത്ത സുഹൃത്തിനോട് പ്രണയം തോന്നും. അത് പതിയെ വിവാഹത്തിലേക്ക് എത്തും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിലെ ഒരു പരിപാടിയ്ക്കിടെ നിങ്ങള്‍ക്ക് അനിയോജ്യമായ ഒരാളെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അവരോടുള്ള താല്‍പ്പര്യം നിങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും. നിങ്ങളുടെ ഇഷ്ടം കുടുംബവും അംഗീകരിക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയ്ക്ക് സര്‍പ്രൈസുകള്‍ നല്‍കും. നിങ്ങള്‍ക്ക് പങ്കാളിയില്‍ നിന്ന് ചില സമ്മാനങ്ങള്‍ ലഭിക്കും. പങ്കാളിയോടൊപ്പം യാത്ര ചെയ്യാന്‍ അവസരം ലഭിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ എല്ലാരീതിയിലും പങ്കാളി പിന്തുണയ്ക്കും. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ചിലരെപ്പറ്റി നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും. ചില ആഗ്രഹങ്ങള്‍ നിങ്ങളുടെ മനസിലുണ്ടാകും. മികച്ച വിവാഹലോചനകള്‍ ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം തുറന്ന് പറയേണ്ട സമയമാണിത്. പ്രണയം വിവാഹത്തിലേക്ക് എത്തിക്കാനും സാധിക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് സാധിക്കും. ദാമ്പത്യ ബന്ധം കൂടുതല്‍ ആഴത്തിലാകും. പ്രണയിതാക്കള്‍ക്ക് അനുകൂലദിവസമാണ്. പങ്കാളിയുമായി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ മനസിലാക്കാന്‍ അല്‍പ്പസമയമെടുക്കും. നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകളുണ്ടാകും. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും. പ്രണയിനിയ്ക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കും. അതിലൂടെ നിങ്ങളുടെ ബന്ധം മെച്ചപ്പെടും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളും തര്‍ക്കങ്ങളുമുണ്ടാകും. പങ്കാളിയെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്. പങ്കാളിയുമായി മനസ് തുറന്ന് സംസാരിക്കണം. സുഹൃത്തുക്കളുടെ സഹായം ആവശ്യമായി വരും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Daily Love Horoscope Nov 27| പ്രണയബന്ധം വീട്ടുകാര് അംഗീകരിക്കും; പങ്കാളിയോടൊപ്പം യാത്രപോകും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം