Horoscope July 19| ജോലിസ്ഥലത്ത് വെല്ലുവിളികള് നേരിടേണ്ടി വന്നേക്കാം; ബന്ധങ്ങള് ശക്തിപ്പെടും; ഇന്നത്തെ രാശിഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂലായ് 19-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/13

വിവിധ രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം എന്തൊക്കെ അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരിക്കുമെന്ന് നോക്കാം. മേടം രാശിക്കാര്‍ക്ക് ഒരു പുതിയ ബന്ധം ആരംഭിക്കാന്‍ ഇതാണ് ശരിയായ സമയം. ഇടവം രാശിക്കാര്‍ക്ക് പോസിറ്റീവ് ചിന്തകളില്‍ നിന്നും വളരെയധികം പ്രയോജനം ലഭിക്കും. മിഥുനം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. കര്‍ക്കിടകം രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. ചിങ്ങം രാശിക്കാര്‍ നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ തിരിച്ചറിയാന്‍ അവസരം ലഭിച്ചേക്കും. ഉത്കണ്ഠയും സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ വൃശ്ചികം രാശിക്കാര്‍ക്ക് ധ്യാനമോ യോഗയോ ഗുണം ചെയ്യും. ധനു രാശിക്കാരുടെ പ്രണയ ബന്ധങ്ങളില്‍ അഭിനിവേശവും ഉത്സാഹവും കാണാനാകും. മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ കരിയറില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ അവസരം ലഭിക്കും. കുംഭം രാശിക്കാര്‍ സഹപ്രവര്‍ത്തകരുമായുള്ള സഹകരണം വര്‍ദ്ധിപ്പിച്ചുകൊണ്ട് നിങ്ങളുടെ സ്ഥാനം ശക്തമാക്കണം. മീനം രാശിക്കാര്‍ക്ക് നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കണം.
advertisement
2/13
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പോസിറ്റീവായിരിക്കും. നിങ്ങളുടെ ഊര്‍ജ്ജവും ആവേശവും നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും. നിങ്ങള്‍ ജോലിയില്‍ എന്തെങ്കിലും പദ്ധതി തയ്യാറാക്കുമ്പോള്‍ നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. സഹപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് വെല്ലുവിളികള്‍ തരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബന്ധങ്ങളും മെച്ചപ്പെടും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷവാനാക്കും. നിങ്ങള്‍ പുതിയ ബന്ധം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത് അതിന് പറ്റിയ സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക. യോഗ ചെയ്യുന്നത് നിങ്ങളുടെ മനസ്സിനെ ഉന്മേഷഭരിതമാക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉയര്‍ന്ന തലത്തിലായിരിക്കും. നിങ്ങളുടെ ഇഷ്ടപ്പെട്ട ഹോബിക്കായി ഇന്ന് സമയം ചെലവഴിക്കുക. തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം: നീല
advertisement
3/13
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ക്ഷമയും സ്ഥിരതയും പരീക്ഷിക്കപ്പെട്ടേക്കുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. എന്നാല്‍ നിങ്ങളുടെ അച്ചടക്കവും കഠിനാധ്വാനവും കൊണ്ട് ഇതിനെ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് ചില പുതിയ അവസരങ്ങള്‍ ലഭിച്ചേക്കും. അതുകൊണ്ട് നിങ്ങള്‍ അവസരങ്ങള്‍ക്കായി തയ്യാറായിരിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. ചെലവ് നിയന്ത്രിക്കുക. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. കുടുംബത്തില്‍ ചില ചെറിയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. നിങ്ങള്‍ക്ക് അത് മനസ്സിലാക്കലിലൂടെയും സംസാരത്തിലൂടെയും പരിഹരിക്കാനാകും. ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങള്‍ ഇന്ന് അല്പം ക്ഷീണിതരായി തോന്നും. എന്നാല്‍ നിങ്ങള്‍ക്ക് യോഗയും ധ്യാനവും ചെയ്യുന്നതിലൂടെ ഊര്‍ജ്ജം വീണ്ടെടുക്കാനാകും. മാനസികാരോഗ്യം ശ്രദ്ധിക്കുക. പോസിറ്റീവ് ചിന്തകള്‍ ഗുണം ചെയ്യും. ഭാഗ്യ സംഖ്യ: 16 ഭാഗ്യ നിറം: പച്ച
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒരു പുതിയ തുടക്കത്തിന്റേതാണ്. നിങ്ങളുടെ ചിന്തകളില്‍ വ്യക്തയുണ്ടാകും. ഇത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും പുതിയ സാധ്യതകളുണ്ടാകും. സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ജോലി സ്ഥലത്ത് നിങ്ങള്‍ ചില വെല്ലുവിളികള്‍ നേരിട്ടേക്കും. എന്നാല്‍ നിങ്ങളുടെ ബുദ്ധിശക്തിയും ആശയവിനിമയ കഴിവുകളും ഉപയോഗിച്ച് ഇതിനെയെല്ലാം എളുപ്പത്തില്‍ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്തെങ്കിലും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ചിന്തിച്ച് മാത്രം ചെയ്യുക. ആരോഗ്യം ശ്രദ്ധിക്കുക. പതിവ് വ്യായാമവും സമീകൃതാഹാരവും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം: കടുംപച്ച
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സന്തുലിതമായിരിക്കും. നിങ്ങളുടെ വികാരങ്ങള്‍ സമൂഹവുമായി പങ്കുവെയ്ക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷവാനാക്കും. ജോലിയില്‍ നിങ്ങള്‍ പ്രധാനപ്പെട്ട പ്രോജക്ടില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഉള്ളില്‍ സര്‍ഗ്ഗാത്മകത ഒഴുകി നടക്കുന്നുണ്ട്. അതുപയോഗിച്ച് നിങ്ങള്‍ക്ക് പുതിയതും അതുല്യവുമായ എന്തെങ്കിലും അവതരിപ്പിക്കാന്‍ കഴിയും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാനസിക സമാധാനവും സന്തുലിതാവസ്ഥയും നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. യോഗയും ധ്യാനവും സമ്മര്‍ദ്ദം ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. സാമൂഹിക ജീവിതത്തില്‍ നിങ്ങള്‍ പുതിയ ആളുകളെ കണ്ടുമുട്ടാനും സൗഹൃദങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ശ്രമിക്കും. നല്ല ആശയങ്ങളുടെ കൈമാറ്റം നിങ്ങളെ പ്രചോദിപ്പിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. അമിത ചെലവ് ഒഴിവാക്കുക. പദ്ധതികള്‍ക്കായി ലാഭിക്കുക. ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം: വെള്ള
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. അത് നിങ്ങളുടെ ജോലികള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും. സാമ്പത്തിക കാര്യങ്ങളില്‍ ചില പുരോഗതി കാണാന്‍ കഴിയും. പക്ഷേ ചെലവുകളില്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ബന്ധങ്ങളും ശക്തിപ്പെടുത്തും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇത് പരസ്പര സ്നേഹവും ധാരണയും വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ പ്രിയപ്പെട്ട ഒരാളുമായി ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇത് വളരെ അനുയോജ്യമായ സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അല്‍പ്പം ക്ഷീണം തോന്നാം. അതിനാല്‍ വിശ്രമിക്കാന്‍ മറക്കരുത്. യോഗയും ധ്യാനവും പരിശീലിക്കുക. ഇത് നിങ്ങള്‍ക്ക് മാനസിക സ്ഥിരത നല്‍കും. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: മഞ്ഞ
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം തിരക്കേറിയതും രസകരവുമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലം കൊയ്യാനുള്ള സമയമാണിത്. ജോലിസ്ഥലത്ത് നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ കാണിക്കാന്‍ കഴിയും. നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കുക. ഇത് സഹപ്രവര്‍ത്തകരുമായി മികച്ച ആശയവിനിമയം സ്ഥാപിക്കാന്‍ സഹായിക്കും. ആരോഗ്യപരമായി അല്‍പ്പം പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുറച്ച് വ്യായാമം ചെയ്യുന്നതും സമീകൃതാഹാരം കഴിക്കുന്നതും നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും. മാനസികമായി ഭാരം കുറയ്ക്കാന്‍ ധ്യാനവും യോഗയും അവലംബിക്കുന്നത് ഗുണം ചെയ്യും. നിങ്ങളുടെ കുടുംബകാര്യങ്ങളും മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുകയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക. ചെറിയ നിമിഷങ്ങള്‍ പങ്കിടുന്നത് ഈ സമയത്ത് നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. സാമൂഹിക ജീവിതത്തിലും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടേക്കാം. കൂടാതെ നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ അവസരം ലഭിച്ചേക്കാം. പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുക. അത് നിങ്ങള്‍ക്ക് ഒരു ആവേശകരമായ അനുഭവമായിരിക്കും. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതായിരിക്കും. ചില പുതിയ അവസരങ്ങള്‍ ഇന്ന് നിങ്ങളുടെ വഴിക്ക് വന്നേക്കാം. അത് നിങ്ങള്‍ ഗൗരവമായി പരിഗണിക്കണം. നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കേണ്ട സമയമാണിത്. കാരണം നിങ്ങളുടെ സംസാരത്തിന് ആഴവും സ്വാധീനവും ഉണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടും. സാമൂഹിക ഇടപെടലുകളിലും നിങ്ങള്‍ സജീവമായിരിക്കും. ഇത് പുതിയ ബന്ധങ്ങളിലേക്ക് നയിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇത് നിങ്ങളുടെ ജോലിസ്ഥലത്ത് മികവ് പുലര്‍ത്താന്‍ സഹായിക്കും. വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ഇത് പരസ്പര ധാരണ വര്‍ദ്ധിപ്പിക്കുക മാത്രമല്ല ബന്ധങ്ങള്‍ക്ക് മധുരം നല്‍കുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും മാനസിക സമാധാനത്തിനായി ധ്യാനത്തിലോ യോഗയിലോ കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: ചുവപ്പ്
advertisement
9/13
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ജീവിതത്തില്‍ വിവിധ വശങ്ങളില്‍ നിങ്ങള്‍ക്ക് പോസിറ്റിവിറ്റി കാണാനാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം നേടാനാകും. ആശയക്കുഴപ്പങ്ങളില്‍ വ്യക്തതയുണ്ടാകും. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. കുടുംബവുമായി സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യായാമവും നല്ല ഭക്ഷണ ക്രമവും പിന്തുടരുക. ഇത് ഊര്‍ജ്ജം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. യോഗയും ധ്യാനവും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവ് ആയിരിക്കും. ആത്മവിശ്വാസം നിലനിര്‍ത്തി മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: പിങ്ക്
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മുഴുവനും ഊര്‍ജ്ജവും ശുഭാപ്തിവിശ്വാസവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടും. സാമൂഹിക ജീവിതത്തില്‍ നിങ്ങള്‍ സജീവമാകും. പ്രൊഫഷണല്‍ ജീവിതത്തില്‍ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. പുതിയ പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ആശയങ്ങള്‍ പങ്കിടാന്‍ മടിക്കരുത്. ഇത് നെറ്റ് വര്‍ക്ക് വികസിപ്പിക്കാനുള്ള സമയമാണ്. ഇത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. പ്രണയ ജീവിത്തില്‍ ആവേശം നിറയും. പങ്കാളിയുമായി സംസാരിക്കാനും സമയം ചെലവഴിക്കാനും ശ്രമിക്കുക. ഇത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കും. യോഗയും ധ്യാനവും ആരോഗ്യത്തിന് ഗുണം ചെയ്യും. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: പര്‍പ്പിള്‍
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ധാരാളം പോസിറ്റീവ് അവസരങ്ങള്‍ ലഭിക്കും. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനും അത് നടപ്പാക്കാനും ഇത് മികച്ച സമയമാണ്. ജോലിയില്‍ നിങ്ങള്‍ക്ക് പുരോഗതി കാണാനാകും. ഇത് നിങ്ങളെ കരിയറില്‍ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും. ബിസിനസുകാരനാണെങ്കില്‍ നിങ്ങളുടെ ബിസിനസ് വികസിപ്പിക്കാനുള്ള ശരിയായ സമയമാണിത്. പുതിയ പങ്കാളിത്തങ്ങള്‍ പരിഗണിക്കുക. പ്രിയപ്പെട്ടവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുക. കുടുംബവുമായി പ്രത്യേക നിമിഷങ്ങള്‍ പങ്കിടാന്‍ ഇന്ന് അവസരം ലഭിക്കും. വ്യായാമം ചെയ്യുന്നത് മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ഭാഗ്യ സംഖ്യ: 15 ഭാഗ്യ നിറം: ഓറഞ്ച്
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മുഴുവനും നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നിറഞ്ഞതായിരിക്കും.നിങ്ങളുടെ ചിന്തകളിലും പ്രത്യേയശാസ്ത്രങ്ങളിലും വ്യക്തത കാണാനാകും. ഇത് നിങ്ങളെ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധയൂന്നാന്‍ സഹായിക്കും. ചുറ്റുമുള്ള ആളുകളോട് ഇടപ്പെടുമ്പോള്‍ ക്ഷമയുള്ളവരായിരിക്കുക. ചില ആളുകള്‍ക്ക് നിങ്ങളില്‍ നിന്നും വ്യത്യസ്ഥ ആശയങ്ങളാണുള്ളത്. നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. പതിവായി വ്യായാമം ചെയ്യുക. ഭക്ഷണക്രമം പാലിക്കുക. യോഗയും ധ്യാനവും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും. ബിസിനസില്‍ പുതിയ പദ്ധതികളും ആശയങ്ങളും ഗുണം ചെയ്യും. സഹപ്രവര്‍ത്തകരുമായി സഹകരണം വര്‍ദ്ധിപ്പിക്കുന്നത് നിങ്ങളുടെ സ്ഥാനം ശക്തമാക്കും. വ്യക്തിജീവിതത്തില്‍ പുതിയ തുടക്കത്തിന്റെ സൂചനയാണ്. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: ആകാശ നീല
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ അസ്വസ്ഥമായ മാനസികാവസ്ഥ കൂടുതല്‍ പ്രകടമാകും. നിങ്ങളുടെ വികാരങ്ങളോട് നിങ്ങള്‍ സംവേദനക്ഷമതയുള്ളവരായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്.കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇടപഴകുന്നതിലൂടെ നിങ്ങളുടെ വികാരങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ സര്‍ഗ്ഗാത്മകത അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. അത് പുതിയ ആശയങ്ങളിലും പദ്ധതികളിലും പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കും. കലയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഒരു പഴയ പരിചയക്കാരനുമായി പെട്ടെന്ന് ഒരു സംസാരം ഉണ്ടായേക്കാം. അത് നിങ്ങള്‍ക്ക് വിലയേറിയ അനുഭവം നല്‍കും. നിങ്ങളുടെ അവബോധം ശരിയായ ദിശ കാണിക്കും. അതിനാല്‍ നിങ്ങളുടെ ഉള്‍ക്കാഴ്ചയില്‍ വിശ്വസിക്കുക. നിങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ വിജയിക്കുന്നതിന് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: കറുപ്പ്
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope July 19| ജോലിസ്ഥലത്ത് വെല്ലുവിളികള് നേരിടേണ്ടി വന്നേക്കാം; ബന്ധങ്ങള് ശക്തിപ്പെടും; ഇന്നത്തെ രാശിഫലം അറിയാം