TRENDING:

Love Horoscope May 15 | പ്രണയബന്ധം ശക്തമാകും; പങ്കാളിയോടൊപ്പം അവധിയാഘോഷിക്കുക: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 15ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope May 15 | പ്രണയബന്ധം ശക്തമാകും; പങ്കാളിയോടൊപ്പം അവധിയാഘോഷിക്കുക: ഇന്നത്തെ പ്രണയഫലം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയം ശക്തമാകും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക. അവധിയാഘോഷിക്കാനും വിശ്രമിക്കാനും ഇത് അനുയോജ്യമായ സമയമാണ്. നിങ്ങളുടെ പങ്കാളി നിങ്ങളുടെ പെരുമാറ്റത്തില്‍ വളരെയധികം സന്തോഷിക്കും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനായി നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ശ്രമിക്കും. പങ്കാളിയോടൊപ്പം ഒരു കപ്പ് കാപ്പി കുടിക്കുന്നത് നിങ്ങള്‍ ഇരുവര്‍ക്കും ഇടയിലെ ഹൃദയസ്പര്‍ശിയായ സംഭാഷണവും ബന്ധവും മനോഹരമാക്കും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ നടത്താവുന്നതാണ്. പങ്കാളി നിങ്ങളോടൊപ്പമായിരിക്കാന്‍ ആഗ്രഹിക്കും. അവരെ ശ്രദ്ധിക്കുകയും അവരോടൊപ്പമായിരിക്കുകയും ചെയ്യുക.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പങ്കാളിയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നത് നിങ്ങളുടെ പ്രണയജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. പങ്കാളിയോട് മൃദുവായി സംസാരിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ബന്ധം തകരാതിരിക്കാന്‍ ശ്രദ്ധിക്കണം.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി സമയം ചെലവഴിക്കും. പ്രണയജീവിതം അല്‍പസമയം മാറ്റി വെച്ച് പ്രിയപ്പെട്ടവരുമായി സന്തോഷത്തോടെ നിങ്ങളുടെ ദിവസം ചെലവഴിക്കണം. എന്നാല്‍ പങ്കാളിയുമായുള്ള ബന്ധം തകരാതിരിക്കാന്‍ ആശയവിനിമയം നടത്തേണ്ടതുണ്ട്.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ ഒരു സര്‍പ്രൈസ് നല്‍കും.മധുരസമ്മാനങ്ങള്‍ കൈമാറും. അത് നിങ്ങള്‍ക്ക് വളരെ പ്രത്യേകത നിറഞ്ഞ ദിവസം സമ്മാനിക്കും. നിങ്ങള്‍ പരസ്പരം കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദം കുറയ്ക്കും. പങ്കാളിയോടൊപ്പം പ്രഭാതനടത്തത്തിന് പോകാവുന്നതാണ്. അത് നിങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് വൈകുന്നേരം നടക്കാനും അയല്‍ക്കാരുമായി ഇടപഴകാനും പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനുള്ള സമയമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ഒരു അശ്രദ്ധ നിങ്ങള്‍ക്കും പങ്കാളിക്കുമിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധം പുതിയൊരു തലത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ പ്രണയത്തിന് ഒരു അവിസ്മരണീയമായ ദിവസമായി മാറും. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം, വാത്സല്യം, സത്യസന്ധത എന്നിവ നിങ്ങളുടെ ഹൃദയം കീഴടക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം പ്രണയപൂര്‍വം സമയം ചെലവഴിക്കും. വളരെക്കാലത്തിന് ശേഷം സുഹൃത്തുക്കളെ കണ്ടുമുട്ടും. നിങ്ങളും പങ്കാളിയും പ്രണയതരമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ തിരക്കിലായിരിക്കും. പങ്കാളിയുടെ കാര്യങ്ങള്‍ശ്രദ്ധിക്കാന്‍ കഴിഞ്ഞേക്കില്ല. ഇത് മൂലം ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അത് നിങ്ങളെ പ്രകോപിപ്പിക്കുകയും നിരാശയുണ്ടാക്കുകയും ചെയ്യും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അല്‍പസമയത്തേക്ക് പ്രണയജീവിതം മാറ്റി വയ്ക്കുക. ജോലി സ്ഥലത്ത് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഠിനമായി അധ്വാനിക്കേണ്ടി വരും. പങ്കാളിക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടും. അത് പരിഹരിക്കാന്‍ ശ്രമിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope May 15 | പ്രണയബന്ധം ശക്തമാകും; പങ്കാളിയോടൊപ്പം അവധിയാഘോഷിക്കുക: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories