Horoscope Dec 12 | സര്ക്കാര് ജോലിക്കാര്ക്ക് നേട്ടം ഉണ്ടാകും; മികച്ച വിവാഹാലോചനകള് വരും; ഇന്നത്തെ രാശിഫലം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 12 ലെ രാശിഫലം അറിയാം
advertisement
1/13

മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് എല്ലാ മേഖലകളിലും ഉന്നതിയുണ്ടാകും. ഇടവം രാശിക്കാര്‍ തങ്ങളുടെ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും. മിഥുനം രാശിയില്‍ ജനിച്ചവര്‍ തുറന്ന ആശയവിനിമയത്തിലൂടെ തങ്ങളുടെ ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്തും. കര്‍ക്കിടകം രാശിക്കാര്‍ വൈകാരിക ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദിവസമായിരിക്കും ഇന്ന്. വീടിനുള്ളില്‍ സമാധാനമായി ഇരിക്കാനാണ് അവര്‍ ഈ ദിവസം ആഗ്രഹിക്കുന്നത്. ചിങ്ങം രാശിക്കാരുടെ വ്യക്തിപ്രഭാവത്താല്‍ പ്രണയബന്ധങ്ങള്‍ സാധ്യമാകും. കൃത്യമായ കാര്യനിര്‍വ്വഹണത്തിലൂടെ ജോലിയിലെ വെല്ലുവിളികളെ നേരിടാന്‍ കന്നിരാശിക്കാര്‍ക്ക് കഴിയും. ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്താനും വീടിനുള്ളില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനും തുലാം രാശിക്കാര്‍ക്ക് കഴിയും. വൃശ്ചികം രാശിയില്‍ ജനിച്ചവരുടെ ബന്ധങ്ങള്‍ ദൃഢമാകും. ധനുരാശിയില്‍ ജനിച്ചവര്‍ക്ക് സാഹസിക യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. ജോലിയിലെ പ്രായോഗിക തടസ്സങ്ങളെ മറികടക്കാന്‍ മകരം രാശിയില്‍ ജനിച്ചവര്‍ക്ക് കഴിയുന്ന ദിവസമാണിന്ന്. കുംഭം രാശിയില്‍ ജനിച്ചവര്‍ സര്‍ഗ്ഗാത്മകതയോടെ എല്ലാകാര്യങ്ങളെയും സമീപിക്കും. പ്രണയത്തില്‍ സവിശേഷമായ കാഴ്ചപ്പാട് നിലനിര്‍ത്തുകയും ചെയ്യും. വീടിനുള്ളില്‍ സമാധാനവും സന്തോഷവും പുലരണമെന്ന് ആഗ്രഹിക്കുന്നവരാണ് മീനം രാശിക്കാര്‍.
advertisement
2/13
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: എല്ലാ കാര്യങ്ങളിലും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നേട്ടം ഉണ്ടാകും. ഉച്ചകഴിഞ്ഞ് നിങ്ങളുടെ ജോലിസ്ഥലത്ത് നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ഇത് നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. ചെലവ് കൂടുമെങ്കിലും നിങ്ങള്‍ അനാവശ്യമായി പണം ചെലവാക്കില്ല. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വരും. ഇന്ന് പുതിയ ബന്ധങ്ങള്‍ കണ്ടെത്താനുള്ള സാധ്യതകളുണ്ട്. വീട്ടിലെ മുതിര്‍ന്നവര്‍ നിങ്ങളോട് ദയ കാണിക്കും. മേലുദ്യോഗസ്ഥരില്‍ നിന്നോ മറ്റ് മുതിര്‍ന്ന ആളുകളില്‍ നിന്നോ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ഭാഗ്യ നിറം: വെള്ള, ഭാഗ്യ നമ്പര്‍: 3
advertisement
3/13
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം അനുഭവപ്പെടും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും പ്രശസ്തിയും ഇന്ന് വര്‍ദ്ധിക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറച്ച് കാലത്തേക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. അത്തരം പ്രതിസന്ധികളിലൂടെ കടന്നു പോയാല്‍ മാത്രമേ അവര്‍ക്ക് വിജയം നേടാന്‍ സാധിക്കൂ. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് അവരുടെ പേപ്പര്‍ വര്‍ക്കുകളുമായി മുന്നോട്ടു പോകാം. നിങ്ങള്‍ മുന്‍പെടുത്ത കടങ്ങളില്‍ ചിലത് വീട്ടാനാകും. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദം കുറയ്ക്കും. നിങ്ങളുടെ ബന്ധങ്ങള്‍ തകരാതെ സൂക്ഷിക്കുക. കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കുക. കുടുംബത്തിലെ പ്രശ്നങ്ങള്‍ ജോലിയെ ബാധിക്കും. വാസ്തു പ്രകാരം വീട്ടില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ കുടുംബത്തിലെ പ്രതിസന്ധികള്‍ അവസാനിക്കും. ഭാഗ്യ നിറം: പച്ച ഭാഗ്യ സംഖ്യ: 10
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇന്ന്, ഒരു കാര്യം ഓര്‍ത്തും നിങ്ങള്‍ നിരാശരാകരുത്. ഇന്ന് നിങ്ങള്‍ എന്ത് വിചാരിച്ചാലും അതിന് വിപരീത ഫലമായിരിക്കും ഉണ്ടാവുക. ജോലിത്തിരക്കു മൂലം നിങ്ങളുടെ സോഷ്യല്‍ ലൈഫ് നഷ്ടപ്പെടും. സാമ്പത്തിക നേട്ടം ഉണ്ടാകാനായി നടത്തുന്ന ശ്രമങ്ങള്‍ വവിജയിക്കും. ഇന്ന് പ്രണയത്തെ ചൊല്ലി ആരെങ്കിലുമായി തര്‍ക്കം ഉണ്ടായേക്കാം. നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം ചെലവുകള്‍ വര്‍ധിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി താറുമാറാക്കും. ചില ആരോഗ്യ പ്രശ്നങ്ങള്‍ മൂലം നിങ്ങള്‍ക്ക് ശാരീരികമായി വളരെയധികം കഠിനാധ്വാനം ചെയ്യാന്‍ കഴിയില്ല. ഇന്ന് ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ തിരിയാം, അതിനാല്‍ ജാഗ്രത പാലിക്കുക. ഭാഗ്യ നിറം: പിങ്ക്, ഭാഗ്യ സംഖ്യ: 5
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബിസിനസ് ലാഭകരമാകും. നിങ്ങളുടെ എതിരാളികളെ നിങ്ങള്‍ എളുപ്പത്തില്‍ ജയിക്കും. ബിസിനസ് ഇടപാടുകള്‍ മുമ്പത്തേക്കാള്‍ നന്നായി നടന്നേക്കാം. നിങ്ങള്‍ ആസൂത്രണം ചെയ്യുന്ന മിക്ക പദ്ധതികളും വിജയിച്ചേക്കാം. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ബിസിനസില്‍ നിങ്ങള്‍ നടത്തുന്ന പുതിയ പരീക്ഷണങ്ങള്‍ കൂടുതല്‍ ലാഭം നേടിത്തരും. കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം, നിങ്ങള്‍ അല്‍പം കൂടി ശ്രമിച്ചാല്‍ അത് തിരികെ ലഭിക്കും. മംഗളകരമായ ചില പരിപാടികളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനായി കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും അതിനായി ധാരാളം പണം ചെലവഴിക്കുകയും ചെയ്യും. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും. ഭാഗ്യ നിറം: ആകാശനീല ഭാഗ്യ സംഖ്യ: 1
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സമ്മിശ്രമായ ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക്. ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയേക്കാം. വീടും പരിസരവും മലിനമായേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ഇന്ന് തടസ്സങ്ങള്‍ക്ക് സാധ്യത. എന്നാല്‍ പിന്നീട് സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമാകും. അപ്പോള്‍ ലാഭ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം, കാര്യങ്ങള്‍ നിങ്ങളുടെ ആഗ്രഹം പോലെ നടക്കും. അതില്‍ നിങ്ങള്‍ സംതൃപ്തരായിരിക്കും. വീട്ടിലെ പ്രശ്നങ്ങള്‍ വീട്ടില്‍ തന്നെ വെച്ച് പരിഹരിക്കുക. ബിസിനസ് കാരണങ്ങളാല്‍ യാത്രകള്‍ കുറയും. പരമ്പരാഗത ജോലി ചെയ്യുന്നവര്‍ക്ക് വിജയം കൈവരിക്കാനാകും. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 11
advertisement
7/13
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് എല്ലാ ജോലികളും സമ്പൂര്‍ണ അര്‍പ്പണ ബോധത്തോടെ ചെയ്യാന്‍ കഴിയും. എന്നാല്‍ വിജയം നേടുന്ന കാര്യത്തില്‍ സംശയമാണ്. നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഉച്ചയ്ക്ക് ശേഷം, പ്രൊഫഷണല്‍ ജോലിയിലും വീട്ടുജോലികളിലും തിരക്ക് അനുഭവപ്പെടും. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. രഹസ്യ ശത്രുക്കളെ സൂക്ഷിക്കുക. നിങ്ങള്‍ ഇന്ന് പുറത്തുള്ളവരോട് കൂടുതല്‍ ദയ കാണിക്കും, എന്നാല്‍ വീട്ടിലെ വിപരീത പെരുമാറ്റം ചില വിഷമങ്ങള്‍ക്ക് കാരണമാകും. സാമ്പത്തിക ഇടപാടുകള്‍ ആലോചിച്ച് ചെയ്യുക. സമീകൃതാഹാരം കഴിക്കുക. ഭാഗ്യ നിറം: പര്‍പ്പിള്‍ ഭാഗ്യ സംഖ്യ: 3
advertisement
8/13
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് എല്ലാ കാര്യങ്ങളിലും അല്‍പം കൂടി ജാഗ്രത പാലിക്കണം. നിങ്ങളുടെ ഭാഗത്ത് നിന്നുള്ള ചില തെറ്റുകള്‍ കാരണം നിങ്ങള്‍ക്ക് വിഷമം തോന്നാം. ചില നഷ്ടങ്ങള്‍ കാരണം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാകും. മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ ജോലികള്‍ കാരണം സമയവും പണവും പാഴായേക്കാം. ഒരു സ്ത്രീ കാരണം കുടുംബത്തിലോ ജോലിസ്ഥലത്തോ ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. ഭക്തിയുണ്ടെങ്കിലും നിങ്ങള്‍ക്ക് ദൈവാരാധനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. വൈകുന്നേരത്തോടെ അല്‍പം ആശ്വാസം തോന്നുമെങ്കിലും ശാരീരിക ക്ഷീണം അനുഭവപ്പെട്ടേക്കാം. ഭാഗ്യ നിറം: ബ്രൗണ്‍, ഭാഗ്യ സംഖ്യ: 6
advertisement
9/13
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം പതിവിലും കൂടുതല്‍ ശുഭകരമായിരിക്കും. സാമൂഹികവും തൊഴില്‍പരവുമായ മേഖലകളില്‍ നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചേക്കാം. എന്നാല്‍ അതില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കരുത്. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. പണം സമ്പാദിക്കുന്നതിന് ഇന്ന് നിങ്ങള്‍ക്ക് ബുദ്ധിപരമായും ശാരീരികമായും അല്‍പ്പം കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. മതപരമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. ജോലിയുടെയും ബിസിനസ്സിന്റെയും തിരക്ക് കാരണം ഉച്ചയ്ക്ക് ശേഷം ക്ഷീണം അനുഭവപ്പെടും. ശാരീരികവും മാനസികവുമായി ക്ഷീണം അനുഭവപ്പെട്ടേക്കാം. കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി പണം ചെലവഴിക്കും. വീട്ടില്‍ ഇന്ന് വളരെ സന്തോഷകരമായ ഒരു ദിവസമായിരിക്കും. ഭാഗ്യ നിറം: കടുംപച്ച, ഭാഗ്യ സംഖ്യ: 9
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങള്‍ ഒരു ധര്‍മ്മസങ്കടത്തില്‍ അകപ്പെട്ടേക്കാം. ജോലിയിലും മറ്റും വ്യക്തതക്കുറവ് മൂലം ചില തടസങ്ങള്‍ ഉണ്ടായേക്കാം. ക്രമേണ സ്ഥിതിഗതികള്‍ മാറി വരും. ഏത് തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും അനുകൂലമായ ദിവസമാണ് ഇന്ന്. പണത്തിന്റെ വരവ് മെച്ചപ്പെടും. ചില തടസ്സങ്ങള്‍ ഉണ്ടായേക്കാമെങ്കിലും അവയെ തരണം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. കുടുംബാന്തരീക്ഷത്തില്‍ ഇന്നത്തെ ദിവസത്തിന്റെ തുടക്കത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും. പിന്നീട് അവ മാറിക്കിട്ടും. ഭാഗ്യ നിറം: പര്‍പ്പിള്‍, ഭാഗ്യ സംഖ്യ: 3
advertisement
11/13
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: വളരെ തമാശ നിറഞ്ഞ ഒരു ദിവസമാകും ഇന്ന്. എന്നാല്‍ അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട ജോലികളില്‍ പോലും നിങ്ങള്‍ അശ്രദ്ധ കാണിച്ചേക്കാം. ഇത് ജോലി നഷ്ടപ്പെടാന്‍ വരെ ഇടയാക്കിയേക്കാം. പ്രായോഗികമായി കൂടുതല്‍ സജീവമായിരിക്കാന്‍ ശ്രദ്ധിക്കുക. മനസ്സ് കലുഷിതമാണെങ്കിലും നര്‍മ്മം കൊണ്ട് അന്തരീക്ഷത്തെ പ്രസന്നമാക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകും. ഇന്ന് വൈകുന്നേരത്തോടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ നിങ്ങളോട് ദേഷ്യം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി വിനോദ യാത്രകള്‍ക്ക് അവസരമുണ്ടാകും. ഭാഗ്യ നിറം: കറുപ്പ്, ഭാഗ്യ സംഖ്യ: 12
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസത്തിന്റെ ആദ്യ പകുതിയില്‍ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രതികൂലമായേക്കാം. മുന്‍കൂട്ടി നിശ്ചയിച്ച ജോലികള്‍ വൈകാനിടയുണ്ട്. പണവുമായോ ജോലിയുമായോ ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകാം. ഇന്ന് നിങ്ങള്‍ ആഴത്തിലുള്ള ചിന്തകളില്‍ മുഴുകിയേക്കാം. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ ഏകപക്ഷീയമായ പെരുമാറ്റം കാരണം നിങ്ങള്‍ ദേഷ്യപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിശബ്ദരാകുന്നതാണ് നല്ലത്. അല്ലാത്തപക്ഷം, നിങ്ങള്‍ക്ക് ഭാവിയില്‍ ചില ആനുകൂല്യങ്ങള്‍ നഷ്ടമായേക്കാം. ഇന്ന് ഉച്ചയോടെ സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക നേട്ടം ഇന്ന് മിതമായ രീതിയിലായിരിക്കും. കുടുംബാംഗങ്ങളുമായി അനാവശ്യ വാഗ്വാദങ്ങളും ഉണ്ടാകാനിടയുണ്ട്. ഭാഗ്യ നിറം: മജന്ത, ഭാഗ്യ സംഖ്യ: 7
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് എല്ലാ ജോലികളും ദിവസത്തിന്റെ ആദ്യ പകുതിയില്‍ തന്നെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ആരോഗ്യത്തോടെയിരിക്കാനാകും. സാമൂഹിക മേഖലയില്‍ നിന്ന് നിങ്ങള്‍ക്ക് ബഹുമാനം ലഭിച്ചേക്കാം. പണം സമ്പാദിക്കുന്നത് വഴി നിങ്ങള്‍ കൂടുതല്‍ സാമ്പത്തികമായി വളരും. പ്രധാനപ്പെട്ട ജോലികള്‍ ഉച്ചയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. അതിനുശേഷം, ജോലികളില്‍ ചില തടസ്സങ്ങള്‍ നേരിട്ടേക്കാം. നേട്ടത്തിന് സാധ്യതയുള്ളിടത്ത് നിരാശയാകും ഫലം. കുടുംബാംഗങ്ങളില്‍ നിന്നുള്ള സ്നേഹവും പിന്തുണയും ലഭിക്കും. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യനില മോശമായതിനാല്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. കുട്ടികളെ സംബന്ധിച്ച് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ സംഖ്യ: 15
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope Dec 12 | സര്ക്കാര് ജോലിക്കാര്ക്ക് നേട്ടം ഉണ്ടാകും; മികച്ച വിവാഹാലോചനകള് വരും; ഇന്നത്തെ രാശിഫലം