TRENDING:

Horoscope Aug 7 | ബിസിനസിൽ നഷ്ടമുണ്ടാകും; ആരോഗ്യം മോശമായേക്കാം: ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഓഗസറ്റ് ഏഴിലെ രാശിഫലം അറിയാം
advertisement
1/12
Horoscope Aug 7 | ബിസിനസിൽ നഷ്ടമുണ്ടാകും; ആരോഗ്യം മോശമായേക്കാം: ഇന്നത്തെ രാശിഫലം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: അകന്ന ബന്ധുക്കളുമായു സുഹൃത്തുക്കളുമായും ഇന്ന് ബന്ധം സ്ഥാപിക്കും. ഇന്ന് ധ്യാനം പരിശീലിക്കുന്നത് ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഇടപെട്ട് പരിഹരിക്കും. ദേഷ്യത്തോടെയും തിടുക്കത്തിലും തീരുമാനങ്ങള്‍ എടുക്കരുത്. ഇന്ന് വീടും ബിസിനസുമായി ബന്ധപ്പെട്ട ജോലികള്‍ ശരിയായി നടത്തുക. ബിസിനസില്‍ നഷ്ടമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. ഇന്ന് കുറച്ചുസമയം പിരിമുറുക്കം അനുഭവപ്പെടും. ഭാഗ്യസംഖ്യ-7 ഭാഗനിറം-നേവി ബ്ലൂ
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹനില നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ആത്മീയകാര്യങ്ങള്‍ക്കായി ഇന്ന് കുറച്ചു സമയം ചെലവഴിക്കണം. ഇത് ബുദ്ധിമുട്ടുകള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ചെറിയ അശ്രദ്ധ സഹോദരങ്ങളുമായുള്ള തര്‍ക്കത്തിന് വഴിവെക്കും. പ്രായോഗികമായ കഴിവുകള്‍ ഉപയോഗിച്ച് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. മറ്റുള്ളവരെ അമിതമായി ബുദ്ധിമുട്ടിക്കാതെ നിങ്ങളുടെ പരിശീലനത്തില്‍ വഴക്കം കൊണ്ടു വരണം. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടക്കും. ആരോഗ്യം മോശമാകാന്‍ ഇടയുണ്ട്. ഭാഗ്യസംഖ്യ-16 ഭാഗ്യനിറം-പിങ്ക്
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ വളരെ നാള്‍ നീണ്ട കഠിനാധ്വാനത്തിന് ഫലം ലഭിക്കും. അതിനാല്‍ ജോലിയില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ ശ്രമിക്കണം. ഭൂമി ഇടപാടുകള്‍ നടക്കാന്‍ സമയമെടുക്കും. എന്നാല്‍, സമാധാനം അനുഭവപ്പെടും. നിങ്ങളുടെ സുപ്രധാനകാര്യങ്ങള്‍ സ്വയം ചെയ്യുക. മറ്റുള്ളവരെ അമിതമായി വിശ്വസിക്കരുത്. സാമൂഹിക, മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുക. ഭാര്യഭര്‍തൃബന്ധം കൂടുതൽ ആഴത്തിലാകും. ഭാഗ്യസംഖ്യ-11 ഭാഗ്യനിറം-തവിട്ട്
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഊര്‍ജസ്വലതയോടെ ജോലിയില്‍ മുഴുകുമെന്ന് രാശിഫലത്തില്‍ പറയുന്നു. അയല്‍ക്കാരുമായുള്ള പഴയചില പ്രശ്‌നങ്ങള്‍ പരിഹരിക്കും. അത് നിങ്ങളുടെ ബന്ധം മധുരതരമാക്കും. നിങ്ങളുടെ കുട്ടിയുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലൂടെ നിങ്ങള്‍ക്ക് ആശ്വാസം അനുഭവപ്പെടും. അതേസമയം ആത്മവിശ്വാസം നഷ്ടപ്പെടും. ബിസിനസില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് ഗുണംചെയ്യും. ഇന്ന് നിങ്ങളുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ദൃശ്യമാകും. ഭാഗ്യസംഖ്യ-6 ഭാഗ്യനിറം-ആകാശനീല
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: അടുപ്പമുള്ള ആളുകളുമായി ഇന്ന് സമയം ചെലവഴിക്കും. പരസ്പരമുള്ള സംസാരം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കുടുംബത്തിലെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി സമയം ചെലവഴിക്കും. രാവിലെ ആരെങ്കിലുമായും തര്‍ക്കമുണ്ടാകാന്‍ ഇടയുണ്ട്. ബിസിനസ് സ്ഥലത്ത് പുറത്തുനിന്നുള്ള ഒരാളുടെ ഇടപെടല്‍ ജീവനക്കാര്‍ക്കിടയില്‍ തര്‍ക്കമുണ്ടാകും. പങ്കാളി നിങ്ങളോട് ദേഷ്യപ്പെടാന്‍ സാധ്യതയുണ്ട്. പങ്കാളിയെ വീട്ടുജോലികളില്‍ സഹായിക്കും. ഇത് ബന്ധം മെച്ചപ്പെടുത്തും. ഭാഗ്യസംഖ്യ-7 ഭാഗ്യനിറം-ചുവപ്പ്
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് വീട്ടില്‍ ഒരു അതിഥി വരും. അതുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങള്‍ക്ക് തിരക്ക് അനുഭവപ്പെടും. ഇത് ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ താത്പര്യം കുറയും. ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താത്പര്യം കാണിക്കും. എതിരാളികള്‍ നിങ്ങള്‍ക്കെതിരേ അപവാദ പ്രചാരണം നടത്തിയേക്കാം. ദിവസത്തിന്റെ തുടക്കത്തില്‍ തിരക്ക് അനുഭവപ്പെടും. ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം സൗഹാര്‍ദപരമാകും. ഭാഗ്യസംഖ്യ-3 ഭാഗ്യനിറം-പച്ച
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പകല്‍ മുഴുവന്‍ ജോലികള്‍ ചെയ്യുന്ന തിരക്കിലായിരിക്കും നിങ്ങള്‍. അതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും. ആശ്വാസം ലഭിക്കുന്നതിനായി ആത്മീയകാര്യങ്ങളില്‍ മുഴുകുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് പുതിയ ഊര്‍ജത്തോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. ഒരു സുഹൃത്തിന്റെയോ ബന്ധുവിന്റെയോ തെറ്റായ ഉപദേശം നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കിയേക്കാം. ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനം വളരെ പ്രധാന്യത്തോടെ കൈകാര്യം ചെയ്യണം. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെ തുടരും. കുടുംബത്തില്‍ പോസിറ്റീവായ അന്തരീക്ഷം നിലനില്‍ക്കും. ആരോഗ്യം മെച്ചപ്പെടും. ഭാഗ്യസംഖ്യ-11 ഭാഗ്യനിറം-വെളുപ്പ്
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം സംതൃപ്തി നിറഞ്ഞ ദിവസമായിരിക്കും. തിരക്കിട്ട് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് പകരം അവ സമാധാനത്തില്‍ ചെയ്ത് തീര്‍ക്കുക. ചില ആളുകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകും. വീട് മാറുന്നതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കും. അഹങ്കാരവും അമിത ആത്മവിശ്വാസവും ഇന്ന് നിങ്ങള്‍ക്ക് ദോഷകരമായി മാറിയേക്കാം. അത് നിങ്ങളുടെ ജോലി താറുമാറാക്കും. ഏത് ജോലി ചെയ്യുന്നതിന് മുമ്പും കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിക്കുക. ബുദ്ധിമുട്ട് അനുഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ പങ്കാളിയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ലഭിക്കും. ഭാഗ്യസംഖ്യ-18
advertisement
9/12
സാജിറ്റെറിയസ് ( - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. അതിനാല്‍ ഇന്ന് നിങ്ങളുടെ ഉള്ളില്‍ നല്ല മാറ്റം അനുഭവപ്പെടും. നന്നായി ആലോചിച്ച ശേഷം മാത്രം സുപ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കുക. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തോട് അനാദരവ് കാണിക്കരുത്. മുതിര്‍ന്നവരുടെ അനുഗ്രഹം എക്കാലത്തും നിങ്ങള്‍ക്ക് സന്തോഷം നല്‍കും. മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികള്‍ ഇന്ന് മാറ്റി വയ്ക്കുന്നതാണ് ഉചിതം. കുടുംബത്തില്‍ സന്തോഷം നിറയും. ഭാഗ്യസംഖ്യ-9 ഭാഗ്യനിരം-മെറൂണ്‍
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ അജ്ഞാതനായ ഒരാളെ കണ്ടുമുട്ടുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ ചെയ്ത കഠിനാധ്വാനത്തിന് ഇന്ന് ശരിയായ ഫലം ലഭിക്കും. ഒരു സുഹൃത്തിനെക്കുറിച്ച് നിങ്ങളുടെ മനസ്സില്‍ സംശയം തോന്നാന്‍ ഇടയുണ്ട്. ഇക്കാരണത്താല്‍ നിങ്ങൾ തമ്മിലുള്ള ബന്ധം വഷളായേക്കും. പണം നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്റെ ഓരോ തലത്തെക്കുറിച്ചും ശരിയായ ചര്‍ച്ചകള്‍ നടത്തണം. ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും. തിരക്കേറിയ ദിവസമാണെങ്കിലും കുടുംബത്തിനായി സമയം കണ്ടെത്താന്‍ കഴിയും. ഭാഗ്യസംഖ്യ-12 ഭാഗ്യനിറം-ഓറഞ്ച്
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചില പ്രത്യേക ജോലികളുമായി ബന്ധപ്പെട്ട് പദ്ധതികൾ നിങ്ങൾ തയ്യാറാക്കും. കുട്ടിയുടെ വിജയം നിങ്ങളില്‍ സന്തോഷം നിറയ്ക്കും. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തും. പുറമെനിന്നുള്ള ആളുകളുടെ ഇടപെടല്‍ മൂലം നിങ്ങള്‍ക്ക് ഇന്ന് പിരിമുറക്കം അനുഭവപ്പെടും. പാഴ് ചെലവുകള്‍ നിയന്ത്രിക്കണം. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണം. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കണം. ഭാഗ്യസംഖ്യ-4 ഭാഗ്യനിറം-പീച്ച്
advertisement
12/12
പിസെസ് (- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളെക്കുറിച്ച് ചില കിംവദന്തികള്‍ പ്രചരിക്കാന്‍ സാധ്യതയുണ്ട്. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശം തേടാവുന്നതാണ്. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. അഹങ്കരിക്കരുത്. അഹങ്കരിച്ചാല്‍ നിങ്ങള്‍ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചേക്കാം. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി തുടരും. ഭാഗ്യസംഖ്യ-2 ഭാഗ്യനിറം-ചാരനിറം
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope Aug 7 | ബിസിനസിൽ നഷ്ടമുണ്ടാകും; ആരോഗ്യം മോശമായേക്കാം: ഇന്നത്തെ രാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories