TRENDING:

Horoscope June 16 | ബിസിനസില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും; സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും; ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂണ്‍ 16 ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12
Horoscope June 16 | ബിസിനസില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും; സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും; ഇന്നത്തെ രാശിഫലം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് ആദരവ് ലഭിക്കും. തീര്‍പ്പാക്കാത്ത ജോലികള്‍ ഈ ദിവസം ചെയ്ത് തീര്‍ക്കും. പുതിയ ചില പദ്ധതികള്‍ നിങ്ങള്‍ ആസൂത്രണം ചെയ്യും. നിങ്ങളുടെ ജോലിയില്‍ പുരോഗതിയുണ്ടാകും. പുതിയ ജോലി അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനം വര്‍ധിക്കും. കുടുംബത്തിനുള്ളില്‍ സമാധാനം ഉണ്ടാകും. പുതിയ ചില ആളുകളെ പരിചയപ്പെടാന്‍ അവസരം ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. കുടുംബത്തെപ്പറ്റി ആലോചിച്ച് നിങ്ങള്‍ വിഷമത്തിലാകും. ഭാഗ്യസംഖ്യ: 12 ഭാഗ്യനിറം: പിങ്ക്.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: മുതിര്‍ന്നവരുടെ ഉപദേശം അനുസരിക്കുന്നത് ഗുണം ചെയ്യുമെന്ന് രാശിഫലത്തില്‍ പറയുന്നു. അപകടകരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. നിങ്ങള്‍ക്ക് നിയമപ്രശ്‌നങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ടാകും. ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്. വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുക. ചില കാര്യങ്ങളെ ആലോചിച്ച് നിങ്ങള്‍ക്കുള്ളില്‍ ആശങ്ക ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല ദിവസം. നിങ്ങളുടെ സംസാരം വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചീത്ത കൂട്ടുകെട്ടുകള്‍ നിങ്ങള്‍ക്ക് നഷ്ടം വരുത്തിവെയ്ക്കും. ഭാഗ്യസംഖ്യ: 4 ഭാഗ്യനിറം; ബര്‍ഗണ്ടി.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: യാത്രകള്‍ ഗുണകരമാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. കിട്ടില്ലെന്ന് കരുതിയ പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ നിന്ന് ആഗ്രഹിച്ച ലാഭം പ്രതീക്ഷിക്കാം. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ധിക്കും. വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും പ്രവര്‍ത്തിക്കാന്‍ സാധിക്കും. ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കേറിയ ദിവസമായിരിക്കും. ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: നീല
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ചില ആശങ്ക കാരണം കൃത്യമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. വളരെ രസകരമായ യാത്ര ചെയ്യാന്‍ കഴിയും. സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.ജോലി സ്ഥലത്ത് പുരോഗതിയുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. നിങ്ങളിലേക്ക് പണം വന്നുചേരും. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിങ്ങളെത്തേടി ചില ശുഭവാര്‍ത്തകള്‍ എത്തും. ഭാഗ്യ സംഖ്യ: 17 ഭാഗ്യ നിറം: കറുപ്പ്
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം വീട്ടില്‍ അതിഥികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. ചില നിര്‍ണായക വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും ആത്മാഭിമാനത്തോടെ ജോലി ചെയ്യും. ചില കാര്യങ്ങളില്‍ റിസ്‌ക് എടുക്കാന്‍ നിങ്ങള്‍ തയ്യാറാകും. ആഡംബര വസ്തുക്കള്‍ വാങ്ങാനായി പണം ചെലവഴിക്കും. ബിസിനസില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും. ജോലിയില്‍ സമാധാനം ഉണ്ടാകും. നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുക. റിസ്‌കുള്ള ജോലികള്‍ ഏറ്റെടുക്കരുത്. ഭാഗ്യ സംഖ്യ: 16 ഭാഗ്യ നിറം: മെറൂണ്‍
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ഈ ദിവസം പങ്കാളികളുടെ പിന്തുണ ഉണ്ടാകും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. എല്ലാ മേഖലയിലും പുരോഗതി പ്രാപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. തൊഴില്‍രംഗത്തും മാറ്റങ്ങള്‍ ഉണ്ടാകും. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിച്ച ലാഭം നേടിയെടുക്കാന്‍ സാധിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം പ്രതീക്ഷിക്കാം.മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കണം. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: മഞ്ഞ
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അപകടം സംഭവിക്കാനും അതിലൂടെ പരിക്കേല്‍ക്കാനും സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. അതിനാല്‍ അപകടകരമായ ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കണം. ആരോഗ്യകാര്യത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും. വിവാദങ്ങള്‍ ഉണ്ടാകും. അവ വളരാന്‍ അനുവദിക്കരുത്. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിങ്ങളുടെ ശാരീരികാരോഗ്യം കുറയും. വരുമാനം വര്‍ധിക്കാനും സാധ്യതയുണ്ട്. റിസ്‌കുള്ള ജോലികള്‍ ഏറ്റെടുക്കരുത്. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: ഗ്രേ
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ക്രിയാത്മകമായ ജോലികളില്‍ വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പാര്‍ട്ടി നടത്താനും യാത്ര പോകാനും പറ്റിയ ദിവസം. രുചികരമായ ഭക്ഷണം കഴിക്കാന്‍ അവസരം ലഭിക്കും. ജീവിതത്തില്‍ സന്തോഷമുണ്ടാകും. സംസാരത്തില്‍ ശ്രദ്ധ വേണം. ജോലിയില്‍ വളരെയേറെ താല്‍പ്പര്യം കാണിക്കും. ചില പുതിയ ജോലികള്‍ ഏറ്റെടുത്ത് ചെയ്യും. അശ്രദ്ധ കാണിക്കരുത്. ശത്രുക്കളുടെ ശക്തി ക്ഷയിക്കും. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: വയലറ്റ്
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ തേടി അശുഭകരമായ വാര്‍ത്തകള്‍ എത്തുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ഇന്ന് ഉത്സാഹക്കുറവ് ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് തിരക്ക് അനുഭവപ്പെടും. കൂടുംബത്തെപ്പറ്റി ആലോചിച്ച് നിങ്ങള്‍ ആശങ്കയിലാകും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടരുത്. ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അപകടകരമായ ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കുക.നിങ്ങളുടെ വരുമാനം വര്‍ധിക്കും. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: തവിട്ട്
advertisement
10/12
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22 നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർ ഈ ദിവസം വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കുക. നിങ്ങളുടെ ആരോഗ്യസ്ഥിതി വഷളാകാൻ സാധ്യയുണ്ട്. മുൻപ് വന്ന ഏതെങ്കിലും അസുഖം വീണ്ടും വരാനുള്ള സാധ്യതയുണ്ട്. ഇന്ന് ആവശ്യത്തിന് മാത്രം നിങ്ങൾ സംസാരിക്കുക. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാനും ശ്രദ്ധിക്കുക. ബിസിനസ്സ് വിപുലീകരണത്തിന് ഇത് അനുകൂലമായ സമയമാണ്. സന്താനങ്ങളിൽ നിന്ന് ഇന്ന് ശുഭവാർത്തകൾ തേടിയെത്തും. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾ മറ്റുള്ളവരുടെ ജോലിയിൽ ഇടപെടാതെ മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: ആകാശനീല
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം ബിസിനസ്സില്‍ ലാഭത്തിന് സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് സുഹൃത്തുക്കളെ സഹായിക്കാന്‍ കഴിയും. ജോലിയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ പ്രകടനം കണ്ട് സന്തോഷിക്കും. സമൂഹത്തില്‍ നിങ്ങളുടെ പേരും പ്രശസ്തിയും ഉയരും. അതിലൂടെ മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കും. നിങ്ങളുടെ ഉത്സാഹം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പുതിയ വരുമാന മാര്‍ഗങ്ങള്‍ ലഭിക്കാനിടയുണ്ട്. പണം ധാരാളം സമ്പാദിക്കാന്‍ കഴിയും. ഭാഗ്യ സംഖ്യ: 18 ഭാഗ്യ നിറം: ക്രീം
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. അത്തരം കൂട്ടായ്മകളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ഒരു തീര്‍ത്ഥാടത്തിന് പോകാന്‍ നിങ്ങള്‍ പദ്ധതിയിടും. നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. നിങ്ങളുടെ ശത്രുക്കള്‍ ശക്തരാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. അശ്രദ്ധ ഒഴിവാക്കുക. ബുദ്ധിപരമായി തീരൂമാനങ്ങളെടുക്കണം. തൊഴില്‍രംഗത്ത് നിന്ന് ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ജോലിയില്‍ നിങ്ങളുടെ സ്വാധീനം വര്‍ധിക്കും. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: പച്ച
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope June 16 | ബിസിനസില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും; സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും; ഇന്നത്തെ രാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories