Money Mantra Aug 27| മേലുദ്യോഗസ്ഥരുമായി തര്‍ക്കിക്കരുത് ;ദേഷ്യം നിയന്ത്രിക്കണം; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ആഗസ്റ്റ് 27 ലെ സാമ്പത്തിക ഫലം അറിയാം.
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക സഹായം ആവശ്യമായി വരും. അതിന് നിങ്ങളുടെ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടാവുന്നതാണ്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് തിരക്ക് അനുഭവപ്പെടുന്ന ദിവസമായിരിക്കും ഇന്ന്. ദോഷപരിഹാരം: പാര്‍വതിദേവി, ഉമ എന്നിവരെ ആരാധിക്കുക.
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് ചെയ്യുന്നവര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ന് പരിഹരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദോഷപരിഹാരം: വിഷ്ണുമന്ത്രം 108 തവണ ചൊല്ലുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ജോലി ചെയ്യുന്നവര്‍ മേലുദ്യോഗസ്ഥരുമായി തര്‍ക്കിക്കരുത്. അതിന്റെ പേരില്‍ ഭാവിയില്‍ നഷ്ടങ്ങളുണ്ടാകും. ദോഷപരിഹാരം: ബ്രാഹ്‌മണര്‍ക്ക് എന്തെങ്കിലും ദാനം ചെയ്യുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ ലാഭം നേടിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രേഖകള്‍ പരിശോധിക്കാതെ അതില്‍ ഒപ്പിടരുത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടി വരും. ദോഷപരിഹാരം: വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചില പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. പഴയകാല അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. ദോഷപരിഹാരം: ചന്ദനക്കുറി തൊടുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ജോലിസ്ഥലത്ത് നിരവധി ലാഭകരമായ കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ അകാരണമായ ചില വിഷമങ്ങളും നിങ്ങള്‍ക്കുണ്ടാകും. ദോഷപരിഹാരം: വെള്ളനിറത്തിലുള്ള വസ്ത്രം ദാനം ചെയ്യുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് മികച്ച ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങിക്കാന്‍ പണം ചെലവാക്കും. എന്നാല്‍ വരുമാനം അറിഞ്ഞുവേണം പണം ചെലവാക്കാന്‍. അല്ലെങ്കില്‍ ഭാവിയില്‍ സാമ്പത്തിക നഷ്ടമുണ്ടാകും. ദോഷപരിഹാരം: ശനി ഭഗവാനെ ആരാധിക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുകാര്‍ക്ക് മികച്ച ദിവസമായിരിക്കും ഇന്ന്. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ബിസിനസില്‍ പുതിയ കരാറുകള്‍ ലഭിക്കും. ദോഷപരിഹാരം: ഗണേശ സ്‌തോത്രം ജപിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ ചുമതലകള്‍ ലഭിക്കും. നിങ്ങള്‍ക്ക് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പണം ചെലവഴിക്കും. തിരിച്ചുകിട്ടില്ലെന്ന് കരുതിയ പണം നിങ്ങള്‍ക്ക് ഇന്ന് തിരികെ കിട്ടും. പങ്കാളിത്ത ബിസിനസില്‍ നിന്ന് ലാഭം ഉണ്ടാകും. ദോഷപരിഹാരം: കറുത്ത നായയ്ക്ക് ഭക്ഷണം കൊടുക്കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. വീടോ സ്ഥലമോ വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എല്ലാകാര്യങ്ങളും കൃത്യമായി അന്വേഷിക്കണം. ദോഷപരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ ലാഭമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. എന്നാല്‍ ചില ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. ദോഷപരിഹാരം: ശ്രീകൃഷ്ണനെ ആരാധിക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകും. ജോലി ചെയ്യുന്നവര്‍ മേലുദ്യോഗസ്ഥരുമായി ഊഷ്മള ബന്ധം നിലനിര്‍ത്തണം. ഇല്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാകും. ദോഷപരിഹാരം: ഗണപതിയ്ക്ക് ലഡ്ഡു സമര്‍പ്പിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra Aug 27| മേലുദ്യോഗസ്ഥരുമായി തര്‍ക്കിക്കരുത് ;ദേഷ്യം നിയന്ത്രിക്കണം; ഇന്നത്തെ സാമ്പത്തിക ഫലം