Money Mantra June 8 | കരിയറില്‍ നേട്ടങ്ങളുണ്ടാകും; സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂണ്‍ 8ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് വിപൂലീകരണ പദ്ധതികള്‍ ഇന്ന് നടപ്പാക്കും. പണസംബന്ധമായ കാര്യങ്ങള്‍ വളരെ സൂക്ഷിച്ച് ചെയ്യണം. റിസ്‌കുള്ള ജോലികള്‍ ഏറ്റെടുക്കരുത്. അവയില്‍ നിന്ന് നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഓഹരി നിക്ഷേപം ഒഴിവാക്കണം. ദോഷ പരിഹാരം: മുതിര്‍ന്നവരുടെയും ഗുരുക്കന്‍മാരുടെയും അനുഗ്രഹം വാങ്ങുക. (Image: Shutterstock)
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചില ബന്ധങ്ങള്‍ ബിസിനസില്‍ നിങ്ങള്‍ക്ക് ഉപകരിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാവിധ സഹകരണവും പ്രതീക്ഷിക്കാം. വരുമാനം സാധാരണ നിലയിലാകും. പങ്കാളിത്ത ബിസിനസില്‍ നിന്ന് വിട്ടുനില്‍ക്കണം. ദോഷ പരിഹാരം: അമ്മയ്ക്ക് മധുരം നല്‍കുക. (Image: Shutterstock)
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. അനാവശ്യ ധൃതി ഒഴിവാക്കുക. നിക്ഷേപങ്ങളില്‍ താല്‍പ്പര്യം കാണിക്കും. ബിസിനസില്‍ അല്‍പ്പം ജാഗ്രത പാലിക്കണം. ബിസിനസ് വിപൂലീകരണത്തിന് ശ്രമിക്കും. ദോഷപരിഹാരം: മഹാലക്ഷ്മിയ്ക്ക് മധുരം സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
4/12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കരിയറില്‍ നേട്ടങ്ങളുണ്ടാകും. ബിസിനസില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ബിസിനസില്‍ വിജയം പ്രതീക്ഷിക്കാം. നിങ്ങളുടെ ധൈര്യം വര്‍ധിക്കും. ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി പ്രവര്‍ത്തിക്കും. ദോഷ പരിഹാരം: ഗായത്രി മന്ത്രം 108 തവണ ചൊല്ലുക. (Image: Shutterstock)
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഇന്ന് ഓഹരി വിപണിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് ബോണസോ കമ്മീഷനോ കിട്ടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സമ്പത്ത് വര്‍ധിക്കും. ബിസിനസ് മേഖലയിൽ അഭിവൃദ്ധിയുണ്ടാകും. ജോലി സ്ഥലത്ത് പോസിറ്റീവ് അന്തരീക്ഷമായിരിക്കും. ദോഷ പരിഹാരം: ഹനുമാന്‍ ക്ഷേത്രത്തില്‍ നെയ് വിളക്ക് തെളിയിക്കുക. (Image: Shutterstock)
advertisement
6/12
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാന്‍ സാധിക്കും. ബിസിനസ് മേഖലയില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പ്രതീക്ഷിച്ച ലാഭം ലഭിക്കും. നിങ്ങളുടെ ബിസിനസ് പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദോഷ പരിഹാരം: ഭൈരവ ക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
7/12
ലിബ്ര (Libra - തുലാം രാശി) സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബുദ്ധി വൈഭവത്തെ മറ്റുള്ളവര്‍ അഭിനന്ദിക്കും. അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളെ പിന്തുണയ്ക്കും. ബിസിനസില്‍ നിന്ന് ലാഭമുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ വര്‍ധിക്കും. ദോഷ പരിഹാരം: കറുത്ത നായയ്ക്ക് ഭക്ഷണം നല്‍കുക. (Image: Shutterstock)
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ സാക്ഷാത്കരിക്കാനാകും. നിങ്ങളുടെ യുക്തി ബോധം വര്‍ധിക്കും. പെട്ടെന്ന് ചെയ്ത് തീര്‍ക്കേണ്ട ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. പ്രൊഫഷണലുകളുടെ പിന്തുണ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ വേണം. ദോഷ പരിഹാരം: വൃദ്ധസദനങ്ങളില്‍ പുതപ്പ് ദാനം ചെയ്യുക. (Image: Shutterstock)
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അപരിചിതരെ വിശ്വസിക്കരുത്. തട്ടിപ്പിനിരയാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രധാനപ്പെട്ട ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കുക. വളരെ ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കുക. ദോഷ പരിഹാരം: പശുവിന് ശര്‍ക്കര നല്‍കുക. (Image: Shutterstock)
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ രംഗത്ത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ പ്രകടനത്തില്‍ സന്തോഷിക്കും. വലിയ വ്യവസായങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസുമായി ബന്ധപ്പെട്ട പണ കൈമാറ്റത്തില്‍ ശ്രദ്ധിക്കണം. ദോഷ പരിഹാരം: പാവപ്പെട്ട കുട്ടികള്‍ക്ക് മധുരം നല്‍കുക. (Image: Shutterstock)
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചില വ്യക്തിപരമായ കാരണങ്ങള്‍ കാരണം ബിസിനസില്‍ നിങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. സഹപ്രവര്‍ത്തകരുടെ എല്ലാവിധ സഹകരണവും ഇന്ന് നിങ്ങള്‍ക്കുണ്ടാകും. പങ്കാളിത്ത ബിസിനസുകളില്‍ അല്‍പ്പം വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ദോഷ പരിഹാരം: ശിവ മന്ത്രം ജപിക്കുക. (Image: Shutterstock)
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വ്യത്യസ്ത മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പുതിയ ചില ജോലികള്‍ നിങ്ങള്‍ ആരംഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വരും. എല്ലാ മേഖലയിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ബിസിനസില്‍ നിങ്ങള്‍ക്ക് അനുകൂലമായ നേട്ടങ്ങളുണ്ടാകും. ദോഷ പരിഹാരം: പശുവിന് ശര്‍ക്കര കൊടുക്കുക. (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra June 8 | കരിയറില്‍ നേട്ടങ്ങളുണ്ടാകും; സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും; ഇന്നത്തെ സാമ്പത്തിക ഫലം