Money Mantra June 2 | സാമ്പത്തിക ലാഭം ഉണ്ടാകും; അനാവശ്യ ചെലവുകൾ ഒഴിവാക്കുക; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂൺ 2 ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മേട രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യത ഉണ്ട്. എന്നാൽ ജോലിസ്ഥലത്ത് പൂർത്തിയാകാത്ത ജോലികളിൽ നിങ്ങൾക്ക് ആശങ്ക നിലനിൽക്കാം. എങ്കിലും ജോലികൾ എല്ലാം ക്രമേണ പൂർത്തിയാക്കാനും സാധിക്കും. നിങ്ങൾക്ക് ഇതുവരെ ലഭിക്കാതിരുന്ന പണം ഇപ്പോൾ തിരികെ ലഭിക്കാം. എന്നാൽ ഈ പണം നിങ്ങളുടെ വീട്ടുചെലവിനായി ഉപയോഗിക്കരുത്. വിദഗ്ധോപദേശം സ്വീകരിച്ച ശേഷം പണം നിക്ഷേപിക്കുക. ഇത് ഭാവിയിൽ നിങ്ങൾക്ക് മികച്ച ലാഭം നൽകിയേക്കാം. ദോഷ പരിഹാരം: മേടം രാശിക്കാർ ഈ ദിവസം പശുവിന് പച്ചപ്പുല്ല് നൽകുക. (Image: Shutterstock)
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഇടവ രാശിക്കാർക്ക് സാമ്പത്തികമായി ഈ ദിവസം മികച്ചതായിരിക്കില്ല എന്ന് പറയാം. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് പ്രശ്നങ്ങൾ നേരിടും. ബിസിനസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പെട്ടെന്ന് ലോൺ എടുക്കേണ്ട സാഹചര്യം ഉണ്ടാകാം. ജോലിസ്ഥലത്ത് നിങ്ങൾ വഞ്ചിക്കപ്പെടാനും ഇന്ന് സാധ്യത നിലനിൽക്കുന്നു. അതിനാൽ ഇപ്പോൾ വളരെ ജാഗ്രതയോടെ മുന്നോട്ടുപോകാൻ ശ്രമിക്കുക. ഇന്ന് നിങ്ങൾ ഏതെങ്കിലും പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് ശ്രദ്ധാപൂർവ്വം എല്ലാ കാര്യങ്ങളും വായിച്ചു നോക്കേണ്ടത് വളരെ പ്രധാനമാണ്. ദോഷ പരിഹാരം - ഇടവം രാശിക്കാർ ഈ ദിവസം സൂര്യന് ജലം സമർപ്പിക്കുക. (Image: Shutterstock)
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ശാരീരിക അസ്വസ്ഥതകൾ നിങ്ങളുടെ ജോലിയെ ബാധിക്കാം. ഇത് ഉദ്യോഗസ്ഥരുടെ മുന്നിൽ നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാം. എങ്കിലും ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ചില സാമ്പത്തിക ലാഭമുണ്ടാകാനുള്ള അവസരം വന്നുചേരും. എന്നാൽ ഈ ദിവസം നിങ്ങൾ ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക. ദോഷ പരിഹാരം: മിഥുന രാശിക്കാർ ഈ ദിവസം കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക (Image: Shutterstock)
advertisement
4/12
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളെ ഭാഗ്യം പിന്തുണയ്ക്കും. ഇപ്പോൾ നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ അനാവശ്യ കാര്യങ്ങളിൽ നിങ്ങൾ സമയം പാഴാക്കാതിരിക്കുക. ഇന്ന് നിങ്ങൾക്ക് മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ചെലവു കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യമായി പണം ചെലവഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഭാവിയിൽ നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഇപ്പോൾ പരമാവധി പണം സമ്പാദിച്ചു വയ്ക്കാനും ലാഭമുണ്ടാക്കാനും ശ്രമിക്കുക. ദോഷ പരിഹാരം - ഇന്ന് നിങ്ങൾ മഞ്ഞ നിറത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ദാനം ചെയ്യുക (Image: Shutterstock)
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിക്കാർ ഈ ദിവസം ബിസിനസുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ പരിഹരിക്കാൻ നിങ്ങൾക്ക് സാധിക്കും. ഇന്ന് നിങ്ങൾ പുരോഗതി കൈവരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുക. അനാവശ്യ ജോലികൾ ചെയ്ത് സമയം പാഴാക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയേക്കാം. കൂടാതെ നിങ്ങൾക്ക് വരുന്ന അവസരങ്ങൾ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ദോഷ പരിഹാരം - ചിങ്ങം രാശിക്കാർ ഈ ദിവസം ശിവന് ജലധാര സമർപ്പിക്കുക (Image: Shutterstock)
advertisement
6/12
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാർക്ക് ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ ഭാഗ്യമുണ്ടാകും. ബിസിനസ്സ് വിപുലീകരണത്തിന് ഇത് അനുയോജ്യമായ സമയമാണ്. ഈ അവസരം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ പ്രയോജനപ്പെടുത്തുക. ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് മോഷണത്തിന് സാധ്യതയുണ്ട്. ഓൺലൈൻ തട്ടിപ്പിനും നിങ്ങൾ ഇരയായേക്കാം. ദോഷ പരിഹാരം - കന്നി രാശിക്കാർ ഈ ദിവസം ഭൈരവ ക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക. (Image: Shutterstock)
advertisement
7/12
ലിബ്ര (Libra - തുലാം രാശി) സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിക്കാർ ഈ ദിവസം തൊഴിൽപരമായി വിജയം കൈവരിക്കും. അതിനാൽ നിങ്ങളുടെ മനോധൈര്യം വർദ്ധിപ്പിക്കും. ഈ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യതയുണ്ട്. നിങ്ങളുടെ പഴയ സുഹൃത്തുക്കളെ ഇന്ന് കണ്ടുമുട്ടിയേക്കാം. ദാമ്പത്യ ജീവിതം ഇന്ന് ദൃഢമായി മാറും. ദോഷ പരിഹാരം - തുലാം രാശിക്കാർ ഈ ദിവസം ശിവന് പഞ്ചാമൃതം കൊണ്ട് അഭിഷേകം നടത്തുക (Image: Shutterstock)
advertisement
8/12
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചിക രാശിയിൽ ജനിച്ചവർ ഈ ദിവസം ജോലിസ്ഥലത്ത് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. എങ്കിലും ഭാവിയിൽ നിങ്ങൾക്ക് ഇതിന്റെ ഫലം തീർച്ചയായും ലഭിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടും. മുൻപ് ഉണ്ടായിരുന്ന രോഗങ്ങളിൽ നിന്ന് ഇപ്പോൾ മുക്തി നേടും. എന്നാൽ നിങ്ങൾ ഇന്ന് മറ്റുള്ളവരുമായി തർക്കത്തിൽ ഏർപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ദോഷ പരിഹാരം - വൃശ്ചിക രാശിക്കാർ ഈ ദിവസം ഹനുമാൻ മന്ത്രം ചൊല്ലുക (Image: Shutterstock)
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാരിൽ ചെറുകിട വ്യവസായികൾക്ക് ഈ ദിവസം വളരെ മികച്ചതായിരിക്കും. ഇന്ന് നിങ്ങൾക്ക് മികച്ച കരാറുകൾ ലഭിക്കും. എന്നാൽ സാധാരണ ജോലി ചെയ്യുന്നവർക്ക് ഈ ദിവസം അനുകൂലമല്ല. നിങ്ങൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇപ്പോൾ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി മികച്ച രീതിയിൽ ഇടപഴകാൻ ശ്രമിക്കുക. പണം തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ളവർക്ക് മാത്രം കടം കൊടുക്കുക. ദോഷ പരിഹാരം - ധനു രാശിക്കാർ ഈ ദിവസം ഓം നമഃ ശിവായ 108 തവണ ജപിക്കുക. (Image: Shutterstock)
advertisement
10/12
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർക്ക് ഈ ദിവസം പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നായി വർദ്ധിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകും. അതിനാൽ ഇന്ന് നിങ്ങൾ ചെലവുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യുക. അപ്രതീക്ഷിത നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു. എങ്കിലും കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. ദോഷ പരിഹാരം - മകരം രാശിക്കാർ ഇന്ന് രാമ ക്ഷേത്രത്തിൽ ഇരുന്ന് രാമരക്ഷസ്തോത്രം ചൊല്ലുക. (Image: Shutterstock)
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭ രാശിക്കാർക്ക് ഈ ദിവസത്തെ മാറ്റങ്ങളിൽ ചില ആശങ്ക നിലനിൽക്കാം. ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് സഹോദരങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ നിങ്ങൾക്ക് ഇതുവരെ ലഭിക്കാതിരുന്ന പണം ഇന്ന് തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം: ഈ ദിവസം കുംഭം രാശിക്കാർ ഹനുമാൻ സ്വാമിക്ക് നെയ് വിളക്ക് കത്തിച്ച് ഹനുമാൻ മന്ത്രം ജപിക്കുക. (Image: Shutterstock)
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മീന രാശിക്കാർക്ക് ബിസിനസ്സ് ഇടപാടിൽ മികച്ച ലാഭം ലഭിക്കും. നിങ്ങൾക്ക് ലഭിക്കാതിരുന്ന പണം ഇന്ന് തിരികെ ലഭിക്കുന്നതിനാൽ സന്തോഷം തോന്നും. എന്നാൽ അനാവശ്യ കാര്യങ്ങളിൽ ഇന്ന് നിങ്ങൾ സമയം പാഴാക്കാതിരിക്കുക. ഒരേസമയം 2 ജോലികളിൽ പ്രവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ കുടുംബത്തിൽ എന്തെങ്കിലും മംഗള കർമ്മങ്ങളോ ആഘോഷങ്ങളോ ഇപ്പോൾ നടക്കുന്നുണ്ടാകാം. ദോഷ പരിഹാരം: മീന രാശിക്കാർ ഇന്ന് മുതിർന്നവരുടെ അനുഗ്രഹം വാങ്ങിയ ശേഷം വീട്ടിൽ നിന്ന് മാറി നിൽക്കുക. (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra June 2 | സാമ്പത്തിക ലാഭം ഉണ്ടാകും; അനാവശ്യ ചെലവുകൾ ഒഴിവാക്കുക; ഇന്നത്തെ സാമ്പത്തിക ഫലം