Money Mantra March 4 | ബിസിനസ് ഇടപാടുകൾ എളുപ്പമാകും; സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പാലിക്കുക ; ഇന്നത്തെ സാമ്പത്തികഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2024 മാർച്ച് 4 ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാർഡ് റീഡർ)
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍ : ബിസിനസ്സ് കാര്യങ്ങൾ വേഗത്തിൽ നടക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരിൽ നിന്നും ബഹുമാനം ലഭിക്കും. സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകും. ദോഷ പരിഹാരം : ഗണപതിക്ക് മുന്നിൽ പുല്ല് സമർപ്പിക്കുക. (Image: Shutterstock)
advertisement
2/12
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പാലിക്കുക. ഓഫീസിൽ എതിരാളികൾ നിങ്ങളുടെ പ്രവർത്തനങ്ങളെ തടയാനുള്ള സാധ്യതയുണ്ട്. ചെലവുകൾ നിയന്ത്രിക്കുക. അച്ചടക്കത്തോടെ മുന്നോട്ടുപോകുക. സജീവമായി പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും. ദോഷ പരിഹാരം : നായക്ക് ഭക്ഷണം നൽകുക. (Image: Shutterstock)
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് ചെയ്യുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. പ്രവർത്തന മേഖലയിലും അനുകൂല സമയമാണ്. പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം അനുകൂലമാകും. ഏറ്റെടുത്ത കരാറുകളുമായി മുന്നോട്ട് പോകാൻ സാധിക്കും. തൊഴിൽ സാഹചര്യങ്ങൾ അനുകൂലമായി തുടരും. ദോഷ പരിഹാരം : ഹനുമാന് നാളികേരം സമർപ്പിക്കുക. (Image: Shutterstock)
advertisement
4/12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. എടുത്ത് ചാടി തീരുമാനങ്ങൾ എടുക്കാതിരിക്കുക. പരമ്പരാഗത ബിസ്സിനസുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കും. ധൈര്യം നിലനിർത്തി പ്രവർത്തിക്കാൻ സാധിക്കും. ദോഷ പരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക. (Image: Shutterstock)
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് സുഗമമായി മുന്നോട്ട് പോകാൻ കഴിയും. ബിസിനസ്സിൽ അഭിവൃദ്ധിയുണ്ടാകും. വാണിജ്യപരമായ ശ്രമങ്ങൾ അനുകൂലമാകാനുള്ള സാധ്യതയുണ്ട്. യാത്രകൾ ചെയ്യാനുള്ള അവസരങ്ങളുണ്ടാകും. ഭാവനാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കും. ദോഷ പരിഹാരം : വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക. (Image: Shutterstock)
advertisement
6/12
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയിൽ പ്രവാചനാത്മക സ്വഭാവം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസ്സിൽ തുടർച്ച ഉണ്ടാകും. സാമ്പത്തിക പുരോഗതിയുണ്ടാകും. പുതിയ ആളുകളെ പരിചയപ്പെടാനുള്ള അവസരം ലഭിക്കും. കരിയറിൽ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരം : ഉദയ സൂര്യന് വെള്ളം സമർപ്പിക്കുക. (Image: Shutterstock)
advertisement
7/12
ലിബ്ര (Libra - തുലാം രാശി) സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിൽ പുരോഗതിയുണ്ടാകും. പ്രവർത്തന മേഖലയിലെ ശ്രമങ്ങൾക്ക് ആക്കം കൂട്ടാൻ സാധിക്കും. ലാഭകരമായ പ്രവർത്തനങ്ങളുടെ ഭാഗമാകാനുള്ള അവസരം ലഭിക്കും. എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. കരിയർ മികച്ചതായി തുടരും. ദോഷ പരിഹാരം - ആവശ്യക്കാർക്ക് ഭക്ഷണം നൽകുക. (Image: Shutterstock)
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിയമങ്ങൾ കൃത്യമായി പാലിച്ചു മുന്നോട്ട് പോകാൻ സാധിക്കും. തൊഴിൽ മേഖലയിൽ ആത്മവിശ്വാസം വർധിക്കും. പ്രൊഫഷണൽ രംഗത്തെ മത്സരങ്ങൾ ഒഴിവാക്കേണ്ടി വന്നേക്കാം. ദിനചര്യകളിൽ ശ്രദ്ധ പാലിക്കുക. പണം കടം വാങ്ങുന്നത് ഒഴിവാക്കുക. കരാറുകളിൽ ഏർപ്പെടും മുൻപ് അതിൽ വ്യക്തത വരുത്തണം. ദോഷ പരിഹാരം- ശിവന് ജലധാര നടത്തുക. (Image: Shutterstock)
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിൽ അനുകൂല കാലമാണ്. കെട്ടിക്കിടക്കുന്ന കേസുകളിൽ തീരുമാനം ലഭിച്ചേക്കും. എല്ലാവരിൽ നിന്നും സഹകരണം ലഭിക്കാനുള്ള സാധ്യതയുണ്ട്. വ്യവസായം, വ്യാപാരം എന്നിവ മെച്ചപ്പെടും. ലക്ഷ്യത്തിനുവേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കുക. ബിസിനസ്സിൽ ആരോഗ്യകരമായ മത്സരം നിലനിർത്തുക. ദോഷ പരിഹാരം - രാമന് ആരതി പൂജ നടത്തുക. (Image: Shutterstock)
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിൽ മുന്നിട്ടുനിൽക്കാൻ കഴിയും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പ്രൊഫഷണലുകൾക്ക് ബിസിനസ്സിൽ വിജയം കണ്ടെത്താൻ സാധിക്കും. പരമ്പരാഗത ബിസിനസ്സുമായി മുന്നോട്ട് പോകാൻ കഴിയും. സാമ്പത്തിക ലാഭം ഉണ്ടാകും. ദോഷ പരിഹാരം - പാവപ്പെട്ടവർക്ക് ചുവന്ന ഫലങ്ങൾ ദാനം ചെയ്യുക. (Image: Shutterstock)
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്ത് സ്വാധീനം വർധിപ്പിക്കാൻ കഴിയും. തൊഴിൽരംഗത്ത് ക്ഷമ ആവശ്യമാണ്. ബന്ധങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. ലാഭ സാധ്യതകൾ വർദ്ധിക്കാനിടയുണ്ട്. സാഹചര്യങ്ങൾ അനുകൂലമായി തുടരും. തുടക്കമിട്ട പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. പരിചയസമ്പന്നരുടെ ഉപദേശം സ്വീകരിക്കുന്നത് ഫലപ്രദമാകും. ദോഷ പരിഹാരം - ഹനുമാൻ ചാലിസ ചൊല്ലുക. (Image: Shutterstock)
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സഹപ്രവർത്തകരിൽ വിശ്വാസം വർധിക്കുന്ന സാഹചര്യമുണ്ടാകും. മുതിർന്ന ആളുകളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രലോഭനങ്ങളിൽ വീഴാതെ ശ്രദ്ധിക്കുക. ക്ഷമയോടെ മുന്നോട്ട് പോകുക. പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ദോഷ പരിഹാരം : ശിവ ചാലിസ ചൊല്ലുക (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra March 4 | ബിസിനസ് ഇടപാടുകൾ എളുപ്പമാകും; സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പാലിക്കുക ; ഇന്നത്തെ സാമ്പത്തികഫലം