Money Mantra March 9 | ജോലിസ്ഥലത്ത് അനുകൂല മാറ്റങ്ങളുണ്ടാകും; ബിസിനസിൽ പുരോഗതി കൈവരിക്കും; ഇന്നത്തെ സാമ്പത്തികഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 മാര്‍ച്ച് 9 ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ വൈദഗ്ധ്യത്തോടെ പ്രവര്‍ത്തിക്കും. ധാരാളം പണം ചെലവഴിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ ജോലി വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചില സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളോട് അസൂയ തോന്നും. അതുവഴി പുതിയ ശത്രുക്കള്‍ ഉണ്ടാകും. ദോഷ പരിഹാരം: മഹാലക്ഷ്മിയ്ക്ക് പായസം നിവേദിക്കുക. (Image: Shutterstock)
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ബിസിനസിൽ പുരോഗതിയുണ്ടാകും. ഭാവിയെപ്പറ്റി അധികം ആശങ്കപ്പെടേണ്ടി വരില്ല. ദോഷ പരിഹാരം: വിഷ്ണു സഹസ്രനാമം ചൊല്ലുക. (Image: Shutterstock)
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായി ധനലാഭമുണ്ടാകും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും. അതിലൂടെ ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ധിക്കും. സഹോദരങ്ങളുടെ സഹായത്താല്‍ നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. രാഷ്ട്രീയനേതാക്കള്‍ക്ക് അനുകൂലദിവസമായിരിക്കും ഇന്ന്. ദോഷ പരിഹാരം: മഞ്ഞനിറമുള്ള വസ്തുക്കള്‍ ദാനം ചെയ്യുക. (Image: Shutterstock)
advertisement
4/12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബാന്തരീക്ഷം സമാധാന പൂര്‍ണമാകും. തിരികെ കിട്ടാനുള്ള പണം ഇന്ന് ലഭിക്കും. അതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധിക്കും. ദൈനംദിന ചെലവുകള്‍ വര്‍ധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല കാലം. ദോഷ പരിഹാരം: വാഴയുടെ വേര് മഞ്ഞ തുണിയില്‍ കെട്ടി കഴുത്തില്‍ ധരിക്കുക. (Image: Shutterstock)
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: എല്ലാ കാര്യങ്ങളിലും വളരെ ആലോചിച്ച് തീരുമാനമെടുക്കും. സുപ്രധാന കാര്യങ്ങളില്‍ ഈ ദിവസം തീരുമാനമെടുക്കുക. കുടുംബാംഗങ്ങളോ മുതിര്‍ന്നവരോ നിങ്ങളെ ഉപദേശിക്കും. മത്സരരംഗത്ത് ശക്തമായി മുന്നോട്ട് പോകുക. സുഹൃത്തുക്കളുടെ സഹായത്തോടെ തിരികെ കിട്ടാനുണ്ടായിരുന്ന പണം ലഭിക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. ദോഷ പരിഹാരം: ശിവമന്ത്രം ചൊല്ലുക.(Image: Shutterstock)
advertisement
6/12
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിലും മറ്റ് മേഖലയിലും നിങ്ങള്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. മുതിര്‍ന്നവര്‍ക്കായി അല്‍പ്പം പണം ചെലവഴിക്കും. ജോലിയുള്ളവര്‍ തര്‍ക്കങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം. അല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും. ബിസിനസില്‍ നിങ്ങൾ എതിരാളികള്‍ക്ക് വെല്ലുവിളിയായി മാറും. ദോഷ പരിഹാരം: ഗണപതിയ്ക്ക് ലഡ്ഡു സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ തിരക്ക് അനുഭവപ്പെടും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. മറ്റുള്ളവരെക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിന്റെ പേരില്‍ ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. പങ്കാളിത്ത ബിസിനസ് ചെയ്യാന്‍ അനുകൂല കാലം. ദോഷ പരിഹാരം: വീടിന്റെ പ്രധാന വാതിലില്‍ കുറച്ച് ശര്‍ക്കര വെക്കുക. (Image: Shutterstock)
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കളുടെ എണ്ണം വര്‍ധിക്കും. സാമൂഹിക രംഗത്ത് നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ക്ഷമയോടെയുള്ള പെരുമാറ്റം സ്ഥിതി വഷളാക്കില്ല. ദോഷ പരിഹാരം: മഹാവിഷ്ണുവിനെ ആരാധിക്കുക. (Image: Shutterstock)
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇടപാടുകളില്‍ ജാഗ്രത പാലിക്കുക. വ്യാപാരികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു ജോലിക്കാരനോ ബന്ധുവോ കാരണം മാനസിക പിരിമുറുക്കം ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കണം. കോടതി വ്യവഹാരങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടിവരും. ബിസിനസുകാര്‍ക്ക് അനുകൂല കാലം. നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. ദോഷപരിഹാരം: വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കുക. (Image: Shutterstock)
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വളരെ ബുദ്ധിപരമായി പ്രവര്‍ത്തിക്കും. വാഹനം അപ്രതീക്ഷിതമായി തകരാറിലാകുന്നതോടെ ചെലവുകള്‍ വര്‍ദ്ധിക്കും. സാമൂഹിക മേഖലയില്‍ പ്രശ്‌സതി നേടും. എന്നാല്‍ വീട്ടിലെ സ്ഥിതി നിങ്ങള്‍ക്കനുകൂലമായിരിക്കില്ല. വീട്ടുജോലികളില്‍ അശ്രദ്ധ കാണിക്കും. പല കാര്യങ്ങള്‍ക്കും വേണ്ടി പണം ചെലവാക്കേണ്ടി വരും. ദോഷ പരിഹാരം: ധാന്യത്തില്‍ ചെറുപയര്‍, ശര്‍ക്കര, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് പശുവിന് കൊടുക്കുക. (Image: Shutterstock)
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സര്‍ക്കാര്‍ ജോലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം വര്‍ധിക്കും. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. വസ്തുക്കള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മുമ്പ് എല്ലാ രേഖയും പരിശോധിച്ചിരിക്കണം. ബിസിനസ് മാറ്റത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല ദിവസം. ദോഷ പരിഹാരം: മഹാവിഷ്ണുവിന് ബേസന്‍ ലഡ്ഡു സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നല്ല വിവാഹാലോചനകള്‍ നിങ്ങളെ തേടിയെത്തും. ആഗ്രഹിച്ച വിജയം നേടാനാകും. ജോലിയില്‍ മാതാപിതാക്കളുടെ ഉപദേശം പ്രയോജനപ്പെടും. ബിസിനസിന്റെ പുരോഗതിയില്‍ നിങ്ങള്‍ സന്തോഷിക്കും. ദോഷ പരിഹാരം: ആല്‍മരത്തിന് ചുവട്ടില്‍ 5 വിളക്കുകള്‍ കത്തിക്കുക. (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra March 9 | ജോലിസ്ഥലത്ത് അനുകൂല മാറ്റങ്ങളുണ്ടാകും; ബിസിനസിൽ പുരോഗതി കൈവരിക്കും; ഇന്നത്തെ സാമ്പത്തികഫലം