Love Horoscope April 9 | ജീവിതത്തിലെ സുപ്രധാന തീരുമാനം എടുക്കേണ്ടി വരും; വികാരങ്ങള്ക്ക് അടിമപ്പെടരുത്; ഇന്നത്തെ പ്രണയഫലം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് ഒന്പതിലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: യുക്തി ഉപയോഗിച്ച് നിങ്ങളുടെ ബന്ധത്തെ ശാന്തമായി വിലയിരുത്തേണ്ട സമയമാണിതെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയെക്കുറിച്ച് ലഭ്യമായ ഒരു വിവരവും നിങ്ങള്‍ അവഗണിക്കരുത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് അയാളുടെ പ്രധാന്യമോ സ്വാധീനമോ ഇല്ലാതാക്കുന്നില്ലെന്ന് ഓര്‍മിക്കണം. ഈ സമയത്ത് നിങ്ങള്‍ സുപ്രധാന തീരുമാനം എടുക്കേണ്ടി വന്നേക്കാം
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയപങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടും. അയാളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെടും. എന്നാല്‍, അയാളുടെ ഹൃദയത്തില്‍ നിങ്ങള്‍ക്ക് സ്ഥാനം നേടാന്‍ കഴിഞ്ഞേക്കില്ല. എങ്കിലും നിരാശപ്പെടരുത്. അയാളുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ ശ്രമിക്കാവുന്നതാണ്. താമസിയാതെ നിങ്ങള്‍ക്കിടയിലെ പ്രണയം പൂവിടും
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ അസാധാരണമായ വ്യക്തതയുണ്ടാക്കും. വികാരങ്ങള്‍ക്ക് അടിമപ്പെടാതെ നോക്കണം. നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നും എവിടേക്കാണ് പോകുന്നതെന്നും നിങ്ങള്‍ തിരിച്ചറിയും. നിങ്ങളുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെ മുന്നോട്ട് പോകുന്നുവെന്നും നിങ്ങള്‍ ഈ ജീവിതത്തില്‍ സന്തുഷ്ടനാണോയെന്നും അതില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും നിങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കും
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ ഇതിനോടകം തന്നെ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ അത് കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ അത് തുടരണോ അതോ വേണ്ടയോ എന്ന് ശ്രദ്ധാ പൂര്‍വം ചിന്തിക്കേണ്ടതുണ്ട്
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന ചില വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും. അത് നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ പങ്കാളി നിങ്ങളോട് മോശമായായിരിക്കും ഇടപെടുന്നത്. ഇന്ന് നിങ്ങള്‍ക്ക് അയാളുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം മനസ്സിലാക്കാന്‍ കഴിയും. ഭാവിയില്‍ നിങ്ങളുടെ ബന്ധത്തിന്റെ ദിശ തീരുമാനിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലിയിലെ തിരക്കും മറ്റ് ബാഹ്യമായ ഘടകങ്ങളും കാരണം നിങ്ങളുടെ പങ്കാളിക്ക് നിങ്ങള്‍ ആഗ്രഹിക്കുന്നയത്ര സമയം നല്‍കാന്‍ കഴിയില്ലെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രൊഫഷണലായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിലായിരിക്കും നിങ്ങള്‍ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി പങ്കിടാന്‍ മറക്കരുത്
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: മുമ്പ് നിങ്ങള്‍ കണ്ടുമുട്ടിയ ഒരാളുമായി ഇന്ന് നിങ്ങള്‍ പ്രണയത്തിലാകും. അത് നിങ്ങളുടെ നിലവിലെ പ്രണയപങ്കാളിയില്‍ നിന്ന് വ്യത്യസ്തനായിരിക്കും. ഈ വ്യക്തിക്ക് നിങ്ങള്‍ക്ക് പ്രധാനപ്പെട്ട മാര്‍ഗനിര്‍ദേശമോ മറ്റും നല്‍കാന്‍ കഴിയും. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കും. ഇതിന് പുറമെ പല കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ എവിടെയങ്കിലും കുടുങ്ങിപ്പോകും. നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും തുറന്ന മനസ്സോടെ ഇടപെടുകയും ചെയ്യുക
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ മനസ്സ് ചില മാറ്റങ്ങള്‍ക്ക് വിധേയമാകും. അയാള്‍ക്ക് ഇപ്പോള്‍ സാഹസികകാര്യങ്ങളിലായിരിക്കും താത്പര്യമുണ്ടാകുക. ഈ ലക്ഷ്യം നിറവേറ്റാന്‍ അയാള്‍ കൂടുതലായി അധ്വാനിക്കേണ്ടി വരും. നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം. ജീവിതപങ്കാളിയെ ഒരിക്കലും കളിയാക്കരുത്
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ മൂന്നാമതൊരാളുടെ ഇടപെടലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ വളരെയധികം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന വ്യക്തിയാണിത്. എന്നാല്‍, അയാള്‍ പങ്കാളിയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കിയാല്‍ അത് പരിശോധിച്ച് ഉറപ്പുവരുത്തണം. നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ക്ക് അസൂയ തോന്നിയേക്കാം
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെയും കൊണ്ട് പുറത്തുപോകാനുള്ള നിങ്ങളുടെ തീരുമാനം തെറ്റായിപ്പോയെന്ന് നിങ്ങള്‍ തിരിച്ചറിയും. വീട്ടിലിരുന്ന് പുസ്തകം വായിക്കുന്നതോ ടിവിയില്‍ പരിപാടി കാണുന്നതോ നിങ്ങളുടെ ഇന്നത്തെ ദിവസം ആസ്വാദ്യകരമാക്കും
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാണ്. മറ്റുള്ളവരില്‍ കീഴ്പ്പെട്ട് ജീവിക്കാന്‍ ഇഷ്ടപ്പെടുകയില്ല. അവിവാഹിതരായവര്‍ക്ക് പുതിയൊരു ബന്ധത്തിന് തുടക്കം കുറിക്കാന്‍ അനുകൂലമായ സമയമാണിത്. എന്നാല്‍, മുന്‍കാല പ്രണയബന്ധത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. എന്നാല് മുന്നോട്ട് പോകുന്നതാണ് ഉചിതം
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope April 9 | ജീവിതത്തിലെ സുപ്രധാന തീരുമാനം എടുക്കേണ്ടി വരും; വികാരങ്ങള്ക്ക് അടിമപ്പെടരുത്; ഇന്നത്തെ പ്രണയഫലം