TRENDING:

Love Horoscope Dec 14 | വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും; പ്രണയം തുറന്നുപറയും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഡിസംബര്‍ 14ലെ രാശിഫലം അറിയാം
advertisement
1/12
Love Horoscope Dec 14 | വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും; പ്രണയം തുറന്നുപറയും: ഇന്നത്തെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിയ്ക്കിടയിലേക്ക് ചിലര്‍ കടന്നുവരും. അവരെ സൂക്ഷിക്കണം. അവരുടെ സ്വാധീനം നിങ്ങളുടെ ബന്ധത്തെ മോശമായി ബാധിക്കും. നിങ്ങളുടെ പങ്കാളിയോട് ഇക്കാര്യം തുറന്നുപറയണം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ പ്രിയപ്പെട്ടവരോട് തുറന്നുപറയും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കാം. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണം.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ പ്രാധാന്യം നല്‍കണം. അതിലൂടെ നിങ്ങളുടെ ബന്ധം ആഴത്തിലാകും. പങ്കാളിയെ പൂര്‍ണ്ണമായി മനസിലാക്കാന്‍ ശ്രമിക്കണം. അവരുടെ വികാരങ്ങളെ ബഹുമാനിക്കണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ സാധിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷവും ഐക്യവുമുണ്ടാകും. നിങ്ങളുടെ പങ്കാളിയെ തെറ്റിദ്ധരിക്കരുത്. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കണം.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും. പങ്കാളിയെ കൂടുതല്‍ മനസിലാക്കാനും നിങ്ങള്‍ക്ക് സാധിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്ന് പ്രകടിപ്പിക്കും. നിങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം. അനാവശ്യമായ വാക്കുകള്‍ നിങ്ങളുടെ ബന്ധത്തെ ഇല്ലാതാക്കും. ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്തണം.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കിഷ്ടപ്പെട്ടയാളോട് പ്രണയം തുറന്ന് പറയും. പങ്കാളിയോട് നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ സത്യസന്ധത പാലിക്കണം. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചില പ്രവൃത്തികള്‍ മറ്റുചിലരുടെ ജീവിതത്തില്‍ വെളിച്ചം വീശും. പങ്കാളി നിങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കും. ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകുകയും ചെയ്യും. തെറ്റ് ചെയ്തവരോട് ക്ഷമിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതര്‍ ഒരു യാത്ര പോകാന്‍ തയ്യാറെടുക്കും. നിങ്ങള്‍ക്കൊരുമിച്ച് വിശ്രമിക്കാന്‍ അല്‍പ്പസമയം ലഭിക്കും. അതില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. നിങ്ങള്‍ക്ക് ചില അബദ്ധങ്ങള്‍ പറ്റാനും സാധ്യതയുണ്ട്. അതിനാല്‍ വളരെ ആലോചിച്ച് തീരുമാനമെടുക്കണം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അല്‍പ്പം നിരാശ തോന്നിയേക്കാം. നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍ ഗൗരവമായി ഇടപെടും. നിങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പറ്റിയെന്ന് വരില്ല. അത് ദാമ്പത്യജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കും. പങ്കാളിയോട് ക്ഷമയോട് പെരുമാറണം.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. അതില്‍ നിങ്ങള്‍ നിരാശനായിരിക്കും. സാമൂഹിക പ്രശ്‌നങ്ങളും നിങ്ങളെ ബാധിക്കും. വിവാഹിതര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കണം. പങ്കാളിയോട് വളരെ സംയമനത്തോടെ സംസാരിക്കണം. ക്ഷമയോടെ പ്രവര്‍ത്തിക്കുന്നതിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. തീരുമാനങ്ങള്‍ വളരെ ആലോചിച്ച് കൈകൊള്ളണം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Dec 14 | വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും; പ്രണയം തുറന്നുപറയും: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories