Numerology Dec 17 | വരുമാനം വർധിക്കും; ബിസിനസില് ശത്രുക്കള് ഉണ്ടാകും: സംഖ്യാശാസ്ത്രപ്രകാരം ഇന്നത്തെ ദിവസഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 ഡിസംബര് 17ലെ നിങ്ങളുടെ ദിവസഫലം അറിയാം
advertisement
1/9

നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ തളര്‍ച്ച അനുഭവപ്പെടും. മാനസിക പിരിമുറുക്കം കൂടുകയും ശാരീരിക ഊര്‍ജം കുറയുകയും ചെയ്യും. ബിസിനസ്സ് എതിരാളികളുമായുള്ള തർക്കം തുടക്കത്തിലെ തടസ്സങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് അനുകൂലമായി അവസാനിച്ചേക്കാം. പ്രണയത്തിനുള്ള സാധ്യതകളില്‍ നിന്ന് നിന്ന് അകന്നു നില്‍ക്കുക. നിങ്ങളുടെ അഭിപ്രായപ്രകടനങ്ങളെ ആരും വിലമതിച്ചേക്കില്ല. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നമ്പര്‍ 6 ആണ്. നിങ്ങളുടെ ഭാഗ്യ നിറം ക്രിംസണ്‍ ആണ്.
advertisement
2/9
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20 അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവര്‍): ജോലിയില്‍ സ്ഥാനക്കയറ്റം കിട്ടും. കവിതകളും സാഹിത്യ സമ്മേളനങ്ങളിലും ഇന്ന് നിങ്ങള്‍ക്ക് താത്പര്യം വര്‍ധിക്കും. അനാവശ്യ തര്‍ക്കങ്ങളില്‍ അകപ്പെടരുത്. ചെലവുകള്‍ കൂടും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ പഴയകാലത്ത് പരിചയമുണ്ടായിരുന്ന ഒരാള്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് നിങ്ങളെ സഹായിച്ചേക്കാം.. നിങ്ങളുടെ ഭാഗ്യ നമ്പര്‍ 17 ആണ്. നിങ്ങളുടെ ഭാഗ്യ നിറം ഇരുണ്ട ചാരനിറമാണ്.
advertisement
3/9
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): ഈ സമയത്ത് നിങ്ങളുടെ പിതാവിന് അസുഖം വന്നേക്കാം എന്ന് ദിവസഫലത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കയ്പേറിയ അനുഭവങ്ങള്‍ പതിയെ മാഞ്ഞുപോകും. ഭൂമിയുടെയോ കെട്ടിടത്തിന്റെയോ രൂപത്തില്‍ നിങ്ങള്‍ക്ക് സ്വത്ത് സമ്പാദിക്കാവുന്നതാണ്. ഇന്ന് നിങ്ങള്‍ നേടുന്ന നേട്ടങ്ങള്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് ആനുപാതികമായിരിക്കുകയില്ല. ഒരു സൗഹൃദ ബന്ധം നിങ്ങളെ നശിപ്പിച്ചേക്കാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നമ്പര്‍ 2 ആണ്. നിങ്ങളുടെ ഭാഗ്യ നിറം ഇലക്ട്രിക് ഗ്രേ ആണ്.
advertisement
4/9
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22 അല്ലെങ്കില്‍ 31 തീയതികളില്‍ ജനിച്ചവര്‍):നിങ്ങള്‍ ആഗ്രഹിക്കുന്നത് നേടുന്ന ദിവസമാണിതെന്ന് ദിവസഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടും. ഈ സമയത്ത് ഒരു വസ്തു ഇടപാട് ലാഭകരമായിരിക്കില്ല. പുതിയ ബിസിനസ്സ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കുടുംബബന്ധങ്ങള്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും പ്രകോപനം ഇല്ലെങ്കില്‍ പങ്കാളിയുമായി വഴക്കിടുകയും ചെയ്യാം. നിങ്ങളുടെ ഭാഗ്യ നമ്പര്‍ 18 ആണ്. നിങ്ങളുടെ ഭാഗ്യ നിറം റോസി ബ്രൗണ്‍ ആണ്.
advertisement
5/9
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും നിങ്ങളെ സഹായിക്കാന്‍ തയ്യാറാകുമെന്ന് ദിവസഫലത്തില്‍ പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. നിങ്ങളുടെ വിലപിടിച്ച വസ്തുക്കള്‍ ഒന്നും നഷ്ടപ്പെടാതെ സൂക്ഷിക്കുക. ജോലിസ്ഥലത്തെ കാലതാമസങ്ങളും നിരാശകളും നിങ്ങള്‍ക്ക് തടസ്സമായി മാറിയേക്കാം. പ്രണയത്തിന് ഇന്നത്തെ ദിവസം നല്ലതല്ല. കാരണം നിങ്ങളുടെ ആകര്‍ഷണം കുറഞ്ഞുവരികയാണ്. നിങ്ങളുടെ ഭാഗ്യ നമ്പര്‍ 1 ആണ്. നിങ്ങളുടെ ഭാഗ്യ നിറം ഇളം ചുവപ്പാണ്.
advertisement
6/9
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍):നിങ്ങള്‍ ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും വളരെ ക്ഷമയും നിശ്ചയദാര്‍ഢ്യവും പുലര്‍ത്താന്‍ നിങ്ങളോട് ഉപദേശിക്കുന്നുവെന്ന് ദിവസഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങളും സ്ഥിരോത്സാഹവും ഇന്നത്തെ പല പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. പുതിയ ബിസിനസ്സ് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നതിനുള്ള നല്ല ദിവസമാണ്. നിങ്ങളുടെ പ്രണയ ബന്ധം തകരുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. സാഹചര്യം വിലയിരുത്തി പെരുമാറുക. ഏത് ദിശയിലാണ് നിങ്ങള്‍ പിന്തുടരേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കണം. നിങ്ങളുടെ ഭാഗ്യ നമ്പര്‍ 5 ആണ്, നിങ്ങളുടെ ഭാഗ്യ നിറം ടര്‍ക്കോയ്സ് ആണ്.
advertisement
7/9
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നീണ്ട കാലത്തിന് ശേഷം പരിഹരിക്കുമെന്ന് ദിവസഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ടി വരും. ഇന്ന് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വരുമാനം വര്‍ധിക്കും. എന്നാല്‍ അതിനൊപ്പം നിങ്ങളുടെ പ്രതീക്ഷകളും വര്‍ദ്ധിക്കം. ഈ കാലയളവില്‍ നിങ്ങള്‍ ചെയ്തു നല്‍കിയ സഹായത്തെ പങ്കാളി അഭിനന്ദിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നമ്പര്‍ 3 ആണ്. നിങ്ങളുടെ ഭാഗ്യ നിറം നാരങ്ങനിറമാണ്.
advertisement
8/9
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും നിങ്ങളെ സഹായിക്കാന്‍ തയ്യാറാകുമെന്ന് ദിവസഫലത്തില്‍ പറയുന്നു. ഇന്ന് മറ്റുള്ളവരുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്. സമീപകാലത്ത് ഉണ്ടായ അനിശ്ചിതത്വത്തിന് ശേഷം ഷെയര്‍ മാര്‍ക്കറ്റില്‍നിന്ന് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ആഴത്തിലാകും. നിങ്ങള്‍ പരസ്പരം ആശ്വാസം പകരും. നിങ്ങളുടെ ഇന്നത്തെ ഭാഗ്യ നമ്പര്‍ 8 ആണ്. നിങ്ങളുടെ ഭാഗ്യ നിറം ഇളം നീലയാണ്.
advertisement
9/9
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): നിങ്ങള്‍ ഒരു വലിയ കാര്യം ലക്ഷ്യമാക്കി നീങ്ങുമെന്ന് ദിവസഫലത്തില്‍ പറയുന്നു. ഈ സമയത്ത് താമസസ്ഥലം മാറാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ ഇന്ന് നിങ്ങള്‍ക്ക് സന്തോഷത്തിന്റെ വലിയ നിമിഷങ്ങള്‍ സമ്മാനിക്കും. അത്താഴം നേരത്തെ കഴിക്കാന്‍ ശ്രമിക്കുക. ഒരുപക്ഷേ നിങ്ങളുടെ ഭക്ഷണ സമയം മാറ്റേണ്ടി വന്നേക്കാം. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അത് പരമാവധി പ്രയോജനപ്പെടുത്തുക. പ്രിയപ്പെട്ട ഒരാള്‍ നിങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നുണ്ടാകും. ഇത് താല്‍ക്കാലികമാണ്. അതില്‍ വിഷമിക്കരുത്. നിങ്ങളുടെ ഇന്നത്തെ ഭാഗ്യ നമ്പര്‍ 6 ആണ്. നിങ്ങളുടെ ഭാഗ്യ നിറം ഗോള്‍ഡന്‍ ബ്രൗണ്‍ ആണ്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Numerology Dec 17 | വരുമാനം വർധിക്കും; ബിസിനസില് ശത്രുക്കള് ഉണ്ടാകും: സംഖ്യാശാസ്ത്രപ്രകാരം ഇന്നത്തെ ദിവസഫലം അറിയാം