TRENDING:

Weekly Predictions 26th Aug to 1st Sept | വ്യാപാരികള്‍ക്ക് ലാഭം പ്രതീക്ഷിക്കാം; സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും; വാരഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 1 വരെയുള്ള വാരഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12
26th Aug to 1st Sept | വ്യാപാരികള്‍ക്ക് ലാഭം പ്രതീക്ഷിക്കാം; സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും; വാരഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സന്തോഷത്തിനും ആദരവിനും നിങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന വാരമാണിത്. ആഴ്ചയുടെ തുടക്കത്തില്‍ പിതാവുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. അലസത ഒഴിവാക്കണം. ജോലിസ്ഥലത്ത് എതിരാളികളെ സൂക്ഷിക്കണം. വളരെ ആലോചിച്ച ശേഷം മാത്രം നിക്ഷേപങ്ങള്‍ നടത്തണം. ഒരു സുഹൃത്തിന്റെ സഹായത്തോടെ ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ചില അസുഖങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യനിറം: വെള്ള, ഭാഗ്യസംഖ്യ: 10
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച ആരുടെയും സ്വാധീനത്തില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് നിരവധി ചുമതലകള്‍ നിങ്ങള്‍ക്ക് ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പിന്നോട്ട് പോകും. വ്യാപാരികള്‍ക്ക് അനുകൂല ആഴ്ചയാണ്. നേരത്തെ നിക്ഷേപിച്ച പണത്തിന്റെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ആഴ്ചാവസാനത്തോടെ ചെറിയ യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. ഭാഗ്യനിറം: നീല, ഭാഗ്യസംഖ്യ: 3
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുന രാശിക്കാര്‍ക്ക് ചില സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന് വാരഫലത്തില്‍ പറയുന്നു. പണം സൂക്ഷിച്ച് ചെലവഴിക്കുക. ആഴ്ചയിലുടനീളം നിങ്ങളുടെ കുട്ടിയുടെ ഭാവിയെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ ആശങ്കാകുലരായിരിക്കും. നിങ്ങളുടെ പിതാവിന്റെ ആരോഗ്യത്തെ കുറിച്ചും നിങ്ങള്‍ ആശങ്കാകുലരാകും. ജോലിസ്ഥലത്ത് ജാഗ്രത പാലിക്കുക. എതിരാളികള്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം. യുവാക്കള്‍ തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല ആഴ്ചയാണിത്. പ്രണയ പങ്കാളിയുടെ വികാരങ്ങള്‍ അവഗണിക്കരുത്. ഭാഗ്യ നിറം: മഞ്ഞ, ഭാഗ്യ സംഖ്യ: 7
advertisement
4/12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടക രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകുമെന്ന് വാരഫലത്തില്‍ പറയുന്നു. അലസത വെടിഞ്ഞ് പ്രവര്‍ത്തിക്കണം. ബിസിനസിലും നിങ്ങളുടെ കരിയറിലും നേട്ടങ്ങളുണ്ടാകും. സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വസ്ത്രങ്ങളും കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ലഭിക്കും. കെട്ടിടം, ഭൂമി എന്നിവ വാങ്ങുന്നതിന് മുമ്പ് മുതിര്‍ന്നവരുടെ ഉപദേശം തേടണം. സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്തകള്‍ പ്രതീക്ഷിക്കാം. പ്രിയപ്പെട്ടൊരാള്‍ വീട്ടിലേക്ക് വരും. വിനോദത്തിനായി പണം ചെലവഴിക്കും. ദാമ്പത്യ ബന്ധവും പ്രണയ ബന്ധവും കൂടുതല്‍ ദൃഢമാകും. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ സംഖ്യ: 2
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ ഈ ആഴ്ച തങ്ങളുടെ ആരോഗ്യത്തിലും ബന്ധങ്ങളിലും പൂര്‍ണ്ണ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വാരഫലത്തില്‍ പറയുന്നു. ചില രോഗങ്ങള്‍ കാരണം നിങ്ങള്‍ അസ്വസ്ഥനാകും. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. തൊഴില്‍ രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ലഭിക്കും. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് ഒഴിവാക്കണം. പ്രണയത്തിലും ദാമ്പത്യ ബന്ധത്തിലും വിള്ളലുകളുണ്ടാകും.വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. മറ്റുള്ളവരുടെ വികാരങ്ങള്‍ അവഗണിക്കരുത്. ഭാഗ്യ നിറം: പച്ച, ഭാഗ്യ സംഖ്യ: 9
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കന്നിരാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കുമെന്ന് വാരഫലത്തില്‍ പറയുന്നു.ജോലിസ്ഥലത്തും ബിസിനസിലും നിങ്ങള്‍ ആഗ്രഹിച്ച നേട്ടം കൈവരിക്കാനാകും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. നിങ്ങളുടെ പെരുമാറ്റത്തിലും അല്‍പ്പം ശ്രദ്ധിക്കണം. പ്രണയബന്ധങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കണം. പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കുന്നതിനായി കഠിനാധ്വാനം ചെയ്യണം. ഭാഗ്യ നിറം: പിങ്ക്, ഭാഗ്യ സംഖ്യ: 16
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ശുഭകരമാണെന്ന് വാരഫലത്തില്‍ പറയുന്നു. ആഴ്ചയുടെ തുടക്കത്തില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ജോലിയിലെ തടസ്സങ്ങള്‍ ഇല്ലാതാക്കും. കോടതി വ്യവഹാരങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. തൊഴില്‍മേഖലയില്‍ ചില മാറ്റങ്ങളുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. മൊത്തവ്യാപാരം നടത്തുന്നവര്‍ക്ക് നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിലും പ്രണയ ബന്ധങ്ങളിലും സന്തോഷവും സമാധാനവും നിലനില്‍ക്കും. ആഴ്ചയുടെ അവസാനം പ്രിയപ്പെട്ടൊരാളെ കണ്ടുമുട്ടാനിട വരും. ഭാഗ്യ നിറം: തവിട്ട്, ഭാഗ്യ സംഖ്യ: 18
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാര്‍ ഈ ആഴ്ച വളരെ കരുതലോടെ മുന്നോട്ട് പോകണമെന്ന് വാരഫലത്തില്‍ പറയുന്നു. രേഖകളില്‍ ഒപ്പിടുന്നതിന് മുമ്പ് അവ വളരെ ശ്രദ്ധാപൂര്‍വ്വം വായിക്കണം.ജോലികള്‍ പിന്നത്തേക്ക് മാറ്റിവെയ്ക്കരുത്. ഭാവിയില്‍ അതുമൂലം നിങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടായേക്കാം. ആഴ്ചയുടെ മധ്യത്തോടെ പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ നിങ്ങളുടെ ജോലിഭാരം വര്‍ധിക്കും. ഭൂമി, നിര്‍മ്മാണമേഖല എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വളരെ ശ്രദ്ധയോടെ തീരുമാനങ്ങളെടുക്കുക. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവസരം ലഭിക്കും. പ്രണയത്തില്‍ ഓരോ ചുവടും വളരെ ശ്രദ്ധിക്കുക. ഭാഗ്യ നിറം: പര്‍പ്പിള്‍, ഭാഗ്യ സംഖ്യ: 8
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ധനുരാശിക്കാര്‍ക്ക് വളരെ മികച്ച ഫലങ്ങള്‍ ലഭിക്കുന്ന ആഴ്ചയായിരിക്കുമിതെന്ന് വാരഫലത്തില്‍ പറയുന്നു. ഈ ആഴ്ച നിങ്ങളുടെ മിക്ക ശ്രമങ്ങളും വിജയിക്കും. ഓരോ ഘട്ടത്തിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. എന്നാല്‍ അലസത വെടിയണം. മടി കാരണം നിങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാം. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. പ്രണയബന്ധത്തില്‍ സന്തോഷമുണ്ടാകും. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ സംഖ്യ: 4
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച മകരം രാശിക്കാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് വാരഫലത്തില്‍ പറയുന്നു. ധൈര്യത്തോടെ മുന്നോട്ട് പോകണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കും. റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക. ചില്ലറ വ്യാപാരികള്‍ക്ക് അനുകൂല സമയം. പ്രണയ ബന്ധത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമാകും. പങ്കാളിയുടെ വികാരങ്ങള്‍ അവഗണിക്കരുത്. ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. ഭാഗ്യ നിറം: ക്രീം, ഭാഗ്യ നമ്പര്‍: 12
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ ഈ ആഴ്ച തങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. വളരെ ചിന്തിച്ച് മാത്രമെ സംസാരിക്കാന്‍ പാടുള്ളു. നിങ്ങള്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടി വരും. ജോലി ചെയ്യുന്നവരുടെ ജോലിഭാരം വര്‍ധിക്കും. അമിത ജോലിഭാരം കാരണം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാം. പ്രണയപങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ സംഖ്യ: 5
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ദൂരയാത്രകള്‍ നടത്താന്‍ കഴിയുമെന്ന് വാരഫലത്തില്‍ പറയുന്നു. ആഴ്ചയുടെ തുടക്കത്തില്‍ യുവാക്കള്‍ക്ക് വിനോദത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. ജോലിയുള്ളവര്‍ക്ക് തങ്ങളുടെ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളെ പ്രശംസിക്കും. വായന, എഴുത്ത്, പത്രപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. പ്രണയബന്ധങ്ങള്‍ ദൃഢമാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കും. ഭാഗ്യ നിറം: കറുപ്പ്, ഭാഗ്യ നമ്പര്‍: 12
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Predictions 26th Aug to 1st Sept | വ്യാപാരികള്‍ക്ക് ലാഭം പ്രതീക്ഷിക്കാം; സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും; വാരഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories