Weekly Horoscope August 25 to 31| സമയവും പണവും ബുദ്ധിപൂര്വം കൈകാര്യം ചെയ്യുക; സാമ്പത്തിക പുരോഗതിയുണ്ടാകും: വാരഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ആഗസ്റ്റ് 25 മുതല് 31 വരെയുള്ള വാരഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/14

മേടം രാശിക്കാര്‍ ഈ ആഴ്ച നിങ്ങളുടെ പെരുമാറ്റവും സംസാരവും നിയന്ത്രിക്കണം. ഇടവം രാശിക്കാര്‍ക്ക് കരിയറിലും ബിസിനസിലും വളര്‍ച്ച കാണാനാകും. പക്ഷേ, ആരോഗ്യത്തിലും പ്രണയത്തിലും ജാഗ്രത പാലിക്കണം. മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. പ്രൊഫഷണല്‍ വിജയവും വ്യക്തിഗത സന്തോഷവും കാണാനാകും. കര്‍ക്കിടകം രാശിക്കാര്‍ക്ക് കരിയറിലും പ്രണയത്തിലും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരമുണ്ടാകും. തീരുമാനങ്ങള്‍ ധൃതിപിടിച്ച് എടുക്കരുത്. ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുക. ചിങ്ങം രാശിക്കാര്‍ മടിയും ഈഗോയും ഒഴിവാക്കുക. മികച്ച ആശയവിനിമയത്തിലും അച്ചടക്കത്തിലും ശ്രദ്ധകേന്ദ്രീകരിക്കുക.
advertisement
2/14
കന്നി രാശിക്കാര്‍ക്കും ഈ ആഴ്ച നല്ലതായിരിക്കും. ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കണം. തുലാം രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കുടുംബത്തിന്റെ പിന്തുണയും ലഭിക്കും. വൃശ്ചികം രാശിക്കാര്‍ വ്യക്തികാര്യങ്ങളിലും ജോലിയിലും ജാഗ്രത പാലിക്കണം. ധനു രാശിക്കാര്‍ സമയവും പണവും ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യണം. മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതായിരിക്കും. പുരോഗതി കാണാനാകും. നേട്ടങ്ങളും കുടുംത്തില്‍ ഐക്യവുമുണ്ടാകും. കുംഭം രാശിക്കാര്‍ക്കും പോസിറ്റീവ് പുരോതി കാണാനാകും. കുടുംബത്തിന്റെ ശക്തമായ പിന്തുണയുണ്ടാകും. മീനം രാശിക്കാരുടെ പരിശ്രമങ്ങളെല്ലാം ഫലം കാണും. ആത്മീയമായ സംതൃപ്തിയും പ്രൊഫഷണല്‍ വളര്‍ച്ചയും ഉണ്ടാകും.
advertisement
3/14
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:മേടം രാശിയില്‍ ജനിച്ചവര്‍ ഈ ആഴ്ച നിങ്ങളുടെ പെരുമാറ്റവും സംസാരവും നിയന്ത്രിക്കണം. നിങ്ങളുടെ വാക്കുകള്‍ ചിലപ്പോള്‍ നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കിയേക്കും. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ നിങ്ങളുടെ ബുദ്ധി ഉപയോഗിക്കണം. ക്ഷമയോടെ മുന്നോട്ടുപോകുകയും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വിജയം കൈവരിക്കുകയും വേണം. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് തീര്‍ക്കാനാകും. ജോലിയില്‍ എല്ലാ സഹപ്രവര്‍ത്തകരുമായും ഐക്യത്തോടെ പ്രവര്‍ത്തിക്കുക. ചെലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലെ പ്രശ്നങ്ങളും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് ശ്രമിക്കേണ്ടി വരും. ജോലി ചെയ്യുന്ന സ്ത്രീകള്‍ ചില വെല്ലുവിളികള്‍ നേരിട്ടേക്കാം. ജോലിയും ജീവിതവും സന്തുലിതമാക്കാന്‍ കഷ്ടപ്പെടും. ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. പതിവ് വ്യായാമം ചെയ്യുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുക. ശാരീരിക പ്രശ്നങ്ങള്‍ അവഗണിച്ച് തെറ്റ് ചെയ്തേക്കും. ഇത് നിങ്ങളെ ആശുപത്രിയിലാക്കും. പ്രണയബന്ധത്തിലും പ്രശ്നം നേരിട്ടേക്കാം. നിങ്ങള്‍ അസ്വസ്ഥനാകും. പങ്കാളിയുടെ ആരോഗ്യത്തിലും ആശങ്കയുണ്ടാകും. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 5
advertisement
4/14
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:ഇടവം രാശിക്കാരെ സംബന്ധിച്ച് കരിയറിലും ബിസിനസിലും ഈ ആഴ്ച ശുഭകരമായിരിക്കും. എന്നാല്‍ ആരോഗ്യത്തിലും ബന്ധങ്ങളിലും ചില പ്രശ്നങ്ങള്‍ നേരിട്ടേക്കും. ആഴ്ചയുടെ തുടക്കത്തില്‍ ജോലിയോ ബിസിനസോ ആയി ബന്ധപ്പെട്ട് ദീര്‍ഘമോ ഹ്രസ്വമോ ആയ ഒരു യാത്ര നടത്തേണ്ടി വന്നേക്കും. ഈ യാത്ര നിങ്ങളെ തളര്‍ത്തും. എങ്കിലും അത് ഗുണം ചെയ്യും. സ്വാധീനമുള്ള വ്യക്തികളുമായി നിങ്ങള്‍ക്ക് ബന്ധമുണ്ടാക്കാനാകും. നിങ്ങളുടെ ലാഭം വര്‍ദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക സാഹചര്യത്തിലും പുരോഗതി കാണാനാകും. ബിസിനസിലും മാറ്റങ്ങളുണ്ടാകും. സുഹൃത്തിന്റെ സഹായത്തോടെ നിങ്ങളുടെ ആഗ്രഹം നിറവേറ്റാനാകും. ആരോഗ്യത്തിന്റെയും ബന്ധങ്ങളുടെയും കാര്യത്തില്‍ ഈ ആഴ്ച ജാഗ്രത ആവശ്യമാണ്. സഹോദരങ്ങളുമായി ചില കാര്യങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടായേക്കും. സാഹചര്യങ്ങള്‍ മാറുമെന്ന് ഓര്‍ക്കുക. ജോലിയില്‍ നിങ്ങളുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചേക്കും. നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ അതിലും പ്രശ്നം നേരിട്ടേക്കും. നിങ്ങളുടെ കുടുംബം പ്രണയത്തെ എതിര്‍ക്കും. അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 3
advertisement
5/14
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച വളരെ ശുഭകരമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. വീട്ടിലും ശുഭകരമായ കാര്യങ്ങള്‍ നടക്കും. പ്രിയപ്പെട്ടവരെ കാണാന്‍ അവസരം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ സഹപ്രവര്‍ത്തകന്റെ സഹായത്തോടെ ജോലി സമയത്ത് തീര്‍ക്കാനാകും. നിങ്ങള്‍ക്ക് ഈ ആഴ്ച ചില പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കും. ബിസിനസുകാര്‍ക്ക് വിപണിയില്‍ കുടുങ്ങിക്കിടക്കുന്ന പണം പുറത്തെടുക്കാനാകും. ബിസിനസില്‍ പങ്കാളികളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. വനിതാ പ്രൊഫഷണലുകള്‍ക്കും പുരോഗതിക്കായുള്ള വലിയ അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കും. സുഖസൗകര്യങ്ങള്‍ക്കായി വലിയ തുക ചെലവഴിക്കും. സുഹൃത്തിന്റെ സഹായത്തോടെ ജീവിതത്തില്‍ വലിയ തീരുമാനങ്ങളെടുക്കാനാകും. അവിവാഹിതര്‍ക്ക് വിവാഹം തീരുമാനിക്കും. പങ്കാളിയില്‍ നിന്ന് ആഴ്ചയുടെ മധ്യത്തില്‍ ഒരു സമ്മാനം ലഭിച്ചേക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട ജോലിയില്‍ ആഗ്രഹിച്ച വിജയം ലഭിക്കു. ഭാഗ്യ നിറം: തവിട്ട് നിറം ഭാഗ്യ സംഖ്യ: 4
advertisement
6/14
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ നിങ്ങളുടെ കരിയറുമായോ ബിസിനസുമായോ ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് ആവശ്യമുള്ള വിജയം ലഭിക്കുമെന്ന് കാണാനാകും. എന്നാല്‍ ആവേശത്തില്‍ നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുകയും വേണം. ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കുക. തിടുക്കത്തില്‍ വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. കുടുംബത്തിലും ഈ ആഴ്ച നിങ്ങള്‍ക്ക് പൂര്‍ണ്ണമായും അനുകൂലമായിരിക്കും. ഏത് വലിയ തീരുമാനം എടുക്കുമ്പോഴും കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ സഹകരണവും പിന്തുണയും ലഭിക്കും. നിങ്ങളുടെ സ്ഥാനവും പദവിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഈ ആഴ്ച മുഴുവന്‍ ജോലിക്കാര്‍ക്ക് അനുകൂലമായിരിക്കും. സീനിയര്‍മാരും ജൂനിയര്‍മാരും ജോലിസ്ഥലത്ത് ദയയുള്ളവരായിരിക്കും. ആഴ്ചയുടെ അവസാന പകുതിയില്‍ സര്‍ക്കാരുമായും ഭരണനിര്‍വ്വഹണവുമായും ബന്ധപ്പെട്ട ഒരാളുടെ സഹായത്തോടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ക്ക് വേഗം വര്‍ദ്ധിക്കും. പ്രണയ ബന്ധത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് പൂര്‍ണ്ണമായും അനുകൂലമാണ്. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. പരസ്പര വിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ പ്രണയത്തെ അടിസ്ഥാനമാക്കി കുടുംബാംഗങ്ങള്‍ വിവാഹത്തിന് അംഗീകാരം നല്‍കിയേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. വീട്ടില്‍ മതപരമായ ശുഭകരമായ പരിപാടികള്‍ നടക്കും. ഭാഗ്യ നിറം: ക്രീം ഭാഗ്യ സംഖ്യ: 9
advertisement
7/14
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ മടി കളയണം. എല്ലാ പ്രവൃത്തിയിലും നിങ്ങള്‍ക്ക് മടി തോന്നും. നാളത്തേക്ക് ജോലികള്‍ മാറ്റിവെക്കുന്നതിന് പകരം നിങ്ങളുടെ ജോലികള്‍ അദിക സമയമെടുത്ത് ചെയ്ത് തീര്‍ക്കുക. തൊഴില്‍ ചെയ്യുന്നവര്‍ സഹപ്രവര്‍ത്തകരുമായി തര്‍ക്കത്തിന് പോകാതെ ഐക്യത്തില്‍ പ്രവര്‍ത്തിക്കുക. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ ആരോഗ്യത്തിലും കരിയറിലും ശ്രദ്ധിക്കണം. സാമ്പത്തികവും ശാരീരികവുമായ ചില പ്രശ്നങ്ങള്‍ നേരിട്ടേക്കാം. ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവര്‍ അപകടം പിടിച്ച നിക്ഷേപങ്ങള്‍ നടത്തുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഭീമമായ നഷ്ടം നേരിട്ടേക്കും. നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങളിലേക്ക് വന്നുചേരും. നിങ്ങളുടെ പ്രണയം മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നത് ഫലം ചെയ്യും. ആരെയും ആകര്‍ഷിക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ ഉയര്‍ച്ച താഴ്ച്ചകളില്‍ പങ്കാളിയുടെ പിന്തുണ കാണാനാകും. ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 10
advertisement
8/14
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ കരിയറിനും ബിസിനസിനും വളരെ അനുകൂലമായിരിക്കും. ആഴ്ചയുടെ ആദ്യപകുതിയില്‍ ആസൂത്രണം ചെയ്ത ജോലികള്‍ സമയത്ത് തീര്‍ക്കാനാകും. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. സഹപ്രവര്‍ത്തകരും നിങ്ങളോട് ദയയുള്ളവരായിരിക്കും. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ആഗ്രഹിച്ച വിജയം നിങ്ങള്‍ക്ക് നേടാനാകും. ബിസിനസുകാര്‍ക്ക് ലാഭം നേടാനാകും. വിപണിയിലെ തരംഗം പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കും. ഭൂമിയോ കെട്ടിടമോ വാഹനമോ വാങ്ങാനോ വില്‍ക്കാനോ ഉള്ള ആഗ്രഹം നിറവേറ്റപ്പെടും. പരീക്ഷയ്ക്കോ മത്സരത്തിനോ വേണ്ടി തയ്യാറെടുക്കുന്നവര്‍ക്ക് ശുഭ വാര്‍ത്ത കേള്‍ക്കാനാകും. നിങ്ങളുടെ മനസ്സ് അതില്‍ സന്തോഷിക്കും. ആരോഗ്യത്തെയും ബന്ധങ്ങളെയും സംബന്ധിച്ച് ഈ ആഴ്ച സമ്മിശ്രമായിരിക്കും. പങ്കാളിയോ ബന്ധുക്കളോ ആയി തര്‍ക്കം ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നിങ്ങള്‍ തന്നെ മുന്നോട്ടുവരിക. ദാമ്പത്യജീവിതം സന്തോഷകരമായി തുടരാന്‍ പങ്കാളിയുടെ പ്രതീക്ഷികള്‍ അവഗണിക്കാതിരിക്കുക. ഭാഗ്യ നിറം: കറുപ്പ് ഭാഗ്യ സംഖ്യ: 1
advertisement
9/14
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയം നേടാനാകും. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. വലിയ വിജയം നേടാന്‍ സാധിക്കും. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റവും ജോലി തേടുന്നവര്‍ക്ക് ജോലിയും ലഭിക്കും. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില്‍പ്പനക്കാര്‍ക്ക് ഈ ആഴ്ച ശുഭകരമായിരിക്കും. ഈ ആഴ്ച വിപണിയിലെ കുതിച്ചുചാട്ടത്തിന്റെ പൂര്‍ണ്ണ പ്രയോജനം അവര്‍ക്ക് ലഭിക്കും. നിങ്ങളുടെ ബിസിനസ് വികസിപ്പിക്കാന്‍ നിങ്ങള്‍ ചിന്തിച്ചിരുന്നെങ്കില്‍ ഈ ആഴ്ച നിങ്ങളുടെ ആഗ്രഹം സുഹൃത്തുക്കളുടെ സഹായത്തോടെ സഫലമാകും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഈ ആഴ്ച കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ സഹകരണവും പിന്തുണയും ലഭിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ സഹായവും അനുഗ്രഹവും ലഭിക്കുകയാണെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു വലിയ ദൗത്യം ഏറ്റെടുക്കാന്‍ കഴിയും. പ്രണയബന്ധങ്ങള്‍ ശക്തിപ്പെടുത്തും. പ്രിയപ്പെട്ട പങ്കാളിയുമായുള്ള പരസ്പര വിശ്വാസം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ആരോഗ്യം സാധാരണ നിലയിലായിരിക്കും. ആഴ്ചയുടെ അവസാന പകുതിയില്‍ തീര്‍ത്ഥാടനത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. ഭാഗ്യ നിറം: പര്‍പ്പിള്‍ ഭാഗ്യ സംഖ്യ: 6
advertisement
10/14
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ചിന്തിക്കാതെയോ, തിടുക്കത്തിലോ, സമ്മര്‍ദ്ദത്തിലോ ഒരു ജോലിയും ചെയ്യരുത്. അതുപോലെ ആരോഗ്യത്തെയും ബന്ധങ്ങളെയും കുറിച്ച് വളരെ ശ്രദ്ധാലുവായിരിക്കേണ്ടതുണ്ട്. നിങ്ങള്‍ ബിസിനസില്‍ ആണെങ്കില്‍ ബിസിനസുമായി ബന്ധപ്പെട്ട വലിയ കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ അഭ്യുദയകാംക്ഷികളുടെ ഉപദേശം സ്വീകരിക്കുകയും അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കുകയും വേണം. ജോലിയുള്ള ആളുകള്‍ക്ക് ആവശ്യമില്ലാത്ത സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിച്ചേക്കാം. അല്ലെങ്കില്‍ അവര്‍ ജോലിയുമായി ബന്ധപ്പെട്ട അധിക ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ടി വന്നേക്കാം. ജോലിയുടെ അമിതഭാരം കാരണം നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിച്ചേക്കാം. വളരെ തിരക്കിലായതിനാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി സമയം ചെലവഴിക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ അല്‍പ്പം അസ്വസ്ഥനാകും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യവും നിങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും. ഈ സമയത്ത് ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ദീര്‍ഘദൂരമോ ഹ്രസ്വദൂരമോ യാത്ര ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്‍ എഴുത്ത് ജോലിയിലോ പഠന-അധ്യാപക ജോലിയിലോ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ചില പുതിയ വെല്ലുവിളികള്‍ നിങ്ങളുടെ മുന്നില്‍ വന്നേക്കാം. പ്രണയ ബന്ധങ്ങളില്‍ ജാഗ്രതയോടെ മുന്നോട്ട് പോകുകയും അത് പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഭാഗ്യനിറം: വെള്ള ഭാഗ്യ സംഖ്യ: 2
advertisement
11/14
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ നിങ്ങളുടെ സമയവും പണവും ഊര്‍ജ്ജവും ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അനാവശ്യമായ പ്രശ്നങ്ങള്‍ നേരിട്ടേക്കും. ആഴ്ചയുടെ തുടക്കത്തില്‍ വീട് അറ്റകുറ്റപ്പണിക്കും ആഡംബര വസ്തുക്കള്‍ വാങ്ങാനുമായി നിങ്ങള്‍ ധാരാളം പണം ചെലവഴിക്കും. നിങ്ങളുടെ അധിക ചെലവ് കാരണം ബജറ്റ് താളെതെറ്റും. ആഴ്ചയും പകുതിയില്‍ ആരോഗ്യവും ഭക്ഷണവും ശ്രദ്ധിക്കണം. അല്ലെങ്കില്‍ വയറുവേദന അനുഭവപ്പെട്ടേക്കും. വീട്ടിലെ പ്രശ്നങ്ങള്‍ കാരണം നിങ്ങള്‍ സമ്മര്‍ദ്ദം നേരിട്ടേക്കും. ആഴ്ചയുടെ പകുതിയോടെ മറ്റൊരാളുടെ സഹായത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. മതകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നതായി കാണും. തീര്‍ത്ഥാടനത്തിനുള്ള അവസരം ലഭിക്കും. നീണ്ടുപോയ ജോലികള്‍ പൂര്‍ത്തിയാക്കിയതുവഴി ആശ്വാസം ലഭിക്കും. പ്രിയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവസരം ലഭിക്കും. വിവാഹിതര്‍ സന്തോഷം കണ്ടെത്തും. പ്രിയപ്പെട്ട ഒരാളുടെ വരവോടെ വീട്ടിലും സന്തോഷം കാണാനാകും. ഭാഗ്യനിറം: ഗ്രേ ഭാഗ്യ സംഖ്യ: 11
advertisement
12/14
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ധാരാളം ഐശ്വര്യവും വിജയവും കൊണ്ടുവരും. ആഴ്ചയുടെ തുടക്കം മുതല്‍ നിങ്ങളുടെ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്തും ആഗ്രഹിച്ച രീതിയിലും പൂര്‍ത്തിയാക്കാന്‍ കഴിയും. ഈ സമയത്ത് പ്രിയപ്പെട്ട ഒരു കുടുംബാംഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു വലിയ അപ്രതീക്ഷിത സമ്മാനം ലഭിച്ചേക്കാം. ബിസിനസില്‍ പുരോഗതി ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കും. നേരത്തെ നടത്തിയ നിക്ഷേപങ്ങളുടെ നേട്ടം നിങ്ങള്‍ക്ക് ലഭിക്കും. സ്വത്ത്, മാര്‍ക്കറ്റിംഗ്, ലക്ഷ്യബോധമുള്ള ജോലി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ആഴ്ച വളരെ ശുഭകരമായിരിക്കും. മകരം രാശിക്കാര്‍ക്ക് ബിസിനസില്‍ പുതിയ ഓഫറുകള്‍ ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍ ഒരു പ്രത്യേക വ്യക്തിയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, തൊഴിലില്ലാത്തവര്‍ എന്നിവര്‍ക്ക് ശരിയായ ദിശ കാണാന്‍ കഴിയും. ആഴ്ചയുടെ അവസാന പകുതിയില്‍ ചില വലിയ നേട്ടങ്ങള്‍ക്കുള്ള സാധ്യതകള്‍ ഉണ്ടാകും. സീനിയേഴ്സില്‍ നിന്ന് സഹകരണവും പിന്തുണയും ജോലിസ്ഥലത്ത് നിലനില്‍ക്കും. ഈ സമയത്ത് കരിയര്‍, ബിസിനസുമായി ബന്ധപ്പെട്ട യാത്രകള്‍ പുതിയ ബന്ധങ്ങളും നേട്ടങ്ങളും വര്‍ദ്ധിപ്പിക്കും. ആരോഗ്യം സാധാരണമായിരിക്കും. കുടുംബത്തില്‍ ഒരു ശുഭകരമായ സംഭവം സംഘടിപ്പിക്കാന്‍ കഴിയും. പ്രണയ ബന്ധത്തില്‍ പൊരുത്തക്കേട് നിലനില്‍ക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും വിശ്വാസവും നിലനില്‍ക്കും. ഭാഗ്യ നിറം: മെറൂണ്‍ ഭാഗ്യ നമ്പര്‍: 12
advertisement
13/14
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച കൂടുതല്‍ ശുഭകരവും വിജയകരവും ആയിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റാനാകും. ആഴ്ചയുടെ ആരംഭത്തില്‍ തന്നെ പണം കിട്ടാനുള്ള സാധ്യതയും കാണുന്നുണ്ട്. വിപണിയില്‍ കുടുങ്ങിക്കിടക്കുന്ന ബിസിനസുകാരുടെ പണവും പുറത്തുവരും. സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും സഹായത്തോടെ കരിയറും ബിസിനസും മുന്നോട്ടുകൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ വിജയവും നേട്ടവും നല്‍കും. ആഴ്ചയുടെ മധ്യത്തില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സന്തോഷകരമായി സമയം ചെലവിടാനാകും. ജോലിക്കാര്‍ക്ക് സീനിയേഴ്സില്‍ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കും. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വഴിയില്‍ നേരിട്ട പ്രധാന തടസങ്ങള്‍ ആഴ്ചാവസാനം നീങ്ങും. പ്രണയ ജീവിതത്തിലും അനുകൂലമായ കാര്യങ്ങള്‍ നടക്കും. പ്രണയത്തിലെ തടസങ്ങള്‍ നീങ്ങും. പ്രണയം വിവാഹത്തിലേക്കെത്തും. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ നമ്പര്‍: 7
advertisement
14/14
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ഏത് ദിശയില്‍ നിന്നായാലും നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. പ്രതീക്ഷിച്ച ലാഭവും വിജയവും നിങ്ങള്‍ക്ക് നേടാനാകും. നിങ്ങള്‍ക്ക് ജോലിയിലും ഭാഗ്യം കാണാനാകും. ആഴ്ചയുടെ ആദ്യ പകുതിയില്‍ നിങ്ങളുടെ സമയം മുഴുവനും മതപരമായ പരിപാടികളില്‍ ചെലവഴിക്കും. ഈ സമയത്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടും. ഈ സമയത്ത് നിങ്ങള്‍ക്ക് തീര്‍ത്ഥാടനം നടത്താനും അവസരമുണ്ടാകും. നിങ്ങള്‍ക്ക് ഗുരുവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും സീനിയര്‍മാരില്‍ നിന്നും പൂര്‍ണ്ണ അനുഗ്രഹം ലഭിക്കും. ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം നേടാനാകും. പങ്കാളിയുമായി ചേര്‍ന്ന് ബിസിനസ് വിപുലീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കാം. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ക്ക് പുരോഗതി കാണാനാകും. ചെലവ് ഗണ്യമായി വര്‍ദ്ധിക്കും. ഈ സമയത്ത് ബന്ധങ്ങള്‍ മികച്ചതായി നിലനിര്‍ത്തുക. ആര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കരുത്. ഇത് നിറവേറ്റുന്നതില്‍ ഭാവിയില്‍ പ്രയാസം നേരിട്ടേക്കും. ഭാഗ്യ നിറം: നീല ഭാഗ്യ നമ്പര്‍: 15
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Horoscope August 25 to 31| സമയവും പണവും ബുദ്ധിപൂര്വം കൈകാര്യം ചെയ്യുക; സാമ്പത്തിക പുരോഗതിയുണ്ടാകും: വാരഫലം അറിയാം