TRENDING:

Weekly Love Horoscope Dec 9 to 15th Dec | കുടുംബത്തിന്റെ പിന്തുണയുണ്ടാകും; പുതിയ വീട്ടിലേക്ക് മാറിത്താമസിക്കും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഡിസംബര്‍ 9 മുതല്‍ ഡിസംബര്‍ 15വരെയുള്ള പ്രണയരാശിഫലം അറിയാം
advertisement
1/12
Weekly Love Horoscope Dec 9 to 15th Dec | കുടുംബത്തിന്റെ പിന്തുണയുണ്ടാകും : പ്രണയരാശിഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ക്ക് മികച്ച ദിനമായിരിക്കും. പ്രണയത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമുണ്ടാകും. പ്രണയിതാക്കള്‍ക്ക് തങ്ങളുടെ പ്രണയജീവിതം ആസ്വദിക്കാന്‍ സാധിക്കുന്ന വാരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും. നിങ്ങളുടെ പ്രണയബന്ധം ശക്തിപ്പെടും. ബന്ധങ്ങളില്‍ ഐക്യമുണ്ടാകും. പ്രണയപങ്കാളിയുമായി സമയം ചെലവഴിക്കും. നിങ്ങളുടെ പങ്കാളിയുമായി യാത്ര പോകാന്‍ ആസൂത്രണം ചെയ്യും. സ്വകാര്യജീവിതത്തില്‍ നിങ്ങള്‍ക്ക് തിരക്ക് അനുഭവപ്പെടും. പ്രണയബന്ധത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമുണ്ടാകും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ തമ്മിലുള്ള അകലം വര്‍ധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ മുന്‍കൈയെടുക്കണം. അതിലൂടെ നിങ്ങളുടെ സന്തോഷം കണ്ടെത്തും. ആഴ്ചയുടെ പകുതിയോടെ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്ന അനുഭവങ്ങളുണ്ടാകും. നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കാനും അവസരം ലഭിക്കും. പങ്കാളിയുമായി നല്ല രീതിയില്‍ സംസാരിക്കാനും വികാരങ്ങള്‍ നിയന്ത്രിക്കാനും ശ്രമിക്കണം. നിങ്ങളുടെ പെരുമാറ്റത്തിലും നിയന്ത്രണം പാലിക്കണം. അല്ലാത്തപക്ഷം വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ആഴ്ചയുടെ അവസാനം ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയുമുണ്ടാകും. പ്രണയജീവിതത്തിലും സന്തോഷമുണ്ടാകും. പങ്കാളിയുമായി ഷോപ്പിംഗിന് പോകാനും അവസരം ലഭിക്കും
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ സമാധാനമുണ്ടാക്കാന്‍ നിങ്ങള്‍ മുന്‍കൈയെടുക്കണം. തീരുമാനങ്ങള്‍ വളരെ ആലോചിച്ച് കൈകൊള്ളണം. അല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും. പങ്കാളിയുമായി ഈഗോ പ്രശ്‌നങ്ങളുണ്ടാകും. നിങ്ങളുടെ പ്രണയത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. ജോലിയില്‍ തിരക്ക് വര്‍ധിക്കുന്ന ആഴ്ചയായിരിക്കും ഇത്. നിങ്ങളുടെ പങ്കാളിയ്ക്കായി സമയം കണ്ടെത്തണം. പങ്കാളിയുമായി ഷോപ്പിംഗിന് പോകാന്‍ അവസരം ലഭിക്കും. അതിലൂടെ നിങ്ങള്‍ക്ക് സംതൃപ്തിയുണ്ടാകും. ആഴ്ചയുടെ അവസാനം നിങ്ങളുടെ മനസ് അസ്വസ്ഥമാകും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് സന്തോഷം നിറഞ്ഞ ആഴ്ചയായിരിക്കും ഇത്. നിങ്ങളുടെ പ്രണയജീവിതവും സന്തോഷത്തിലാകും. ആഴ്ചയുട ആദ്യം നിങ്ങളുടെ പങ്കാളിയ്ക്കായി സര്‍പ്രൈസുകള്‍ ഒരുക്കും. പങ്കാളി നിങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ കാണിക്കും. നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയോട് സന്തോഷത്തോടെ പെരുമാറും. നിങ്ങള്‍ക്ക് ചില സമ്മാനങ്ങള്‍ ലഭിക്കും. വിശ്രമിക്കാനും നിങ്ങള്‍ക്ക് അവസരം കിട്ടുന്ന ആഴ്ചയായിരിക്കും ഇത്.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ നിര്‍ണായകമായ തീരുമാനം കൈകൊള്ളേണ്ടി വരും. ചിലകാര്യങ്ങളെപ്പറ്റി ആലോചിച്ച് നിങ്ങള്‍ വിഷമിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങളെ വിഷമിപ്പിക്കുന്ന വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിക്കണം. പങ്കാളിയുമൊത്ത് യാത്ര പോകാന്‍ അവസരം ലഭിക്കും. ഇതിലൂടെ നിങ്ങളുടെ ബന്ധം ആഴത്തിലാകും. നിങ്ങളുടെ പങ്കാളിയെ അടുത്തറിയാനും സാധിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തിലായവര്‍ക്ക് മികച്ച ആഴ്ചയായിരിക്കും ഇത്. പങ്കാളികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. ആഴ്ചയുടെ തുടക്കം പ്രണയവുമായി ബന്ധപ്പെട്ട് സന്തോഷമുള്ള വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. നിങ്ങളുടെ പ്രണയത്തില്‍ ഐക്യമുണ്ടാകും. ഇരുവരും യാത്ര പോകാനും പദ്ധതിയിടും. അത് നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും. സാമ്പത്തികകാര്യങ്ങളില്‍ പങ്കാളി നിങ്ങളെ സഹായിക്കാനും സാധ്യതയുണ്ട്. അവരോട് എല്ലാകാര്യവും നിങ്ങള്‍ തുറന്ന് പറയും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളികള്‍ പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോകുന്ന ആഴ്ചയായിരിക്കുമിത്. നിങ്ങളുടെ അമ്മയുടെ പിന്തുണയുണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും നിങ്ങളുടെ പങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും. കുട്ടികളെ പഠനകാര്യത്തില്‍ നിങ്ങള്‍ സഹായിക്കും. ഇത് അവരുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാക്കും. ചില ബന്ധുക്കള്‍ നിങ്ങളുടെ വീട്ടിലേക്ക് വരും. ജോലിയില്‍ നിങ്ങളുടെ തിരക്ക് വര്‍ധിക്കും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിയില്‍ ജനിച്ചവര്‍ക്ക് മികച്ച ആഴ്ചയായിരിക്കുമിത്. നിങ്ങളുടെ പ്രണയത്തിന് കുടുംബത്തിന്റെ പിന്തുണ ലഭിക്കും. പങ്കാളികള്‍ക്കിടയിലുള്ള ബന്ധം ആഴത്തിലാകും. നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവര്‍ക്കിടയില്‍ ആകര്‍ഷണമുണ്ടാക്കും. പങ്കാളിയെ തൃപ്തിപ്പെടുത്തുന്ന സ്വഭാവമായിരിക്കും നിങ്ങളുടേത്. പ്രണയത്തില്‍ സന്തോഷമുണ്ടാകുന്ന വാരമായിരിക്കും ഇത്. നിങ്ങളുടെ ബന്ധത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രണയത്തിലായവര്‍ക്ക് ചില സമ്മാനങ്ങള്‍ ലഭിക്കും. ബന്ധങ്ങളെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ ശ്രമിക്കണം. അതിലൂടെ ഐക്യമുണ്ടാക്കാനും ശ്രമിക്കണം. പങ്കാളിയുമായി ചില കാര്യങ്ങളില്‍ തര്‍ക്കമുണ്ടാകും. അത് പരിഹരിച്ച് മുന്നോട്ട് പോകണം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനുരാശിയില്‍ ജനിച്ചവര്‍ക്ക് പ്രണയത്തില്‍ നിര്‍ണായക തീരുമാനം കൈകൊള്ളേണ്ടി വരും. നിങ്ങളുടെ പ്രണയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് മനസമാധാനമുണ്ടാകും. പ്രണയവുമായി ബന്ധപ്പെട്ട് പോസിറ്റീവ് വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും നിങ്ങളുടെ പങ്കാളിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യും. കുട്ടികളെ പഠനകാര്യത്തില്‍ നിങ്ങള്‍ സഹായിക്കും. ഇത് അവരുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാക്കും. ചില ബന്ധുക്കള്‍ നിങ്ങളുടെ വീട്ടിലേക്ക് വരും. ജോലിയില്‍ നിങ്ങളുടെ തിരക്ക് വര്‍ധിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാരുടെ മനസ് ഈ ആഴ്ച അസ്വസ്ഥമായിരിക്കും. ആഴ്ചയുടെ പകുതിയോടെ നിങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. അത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. പങ്കാളിയോടൊപ്പം മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കും. പങ്കാളിയെ കൂടുതല്‍ നന്നായി മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പ്രണയബന്ധം ദൃഢമാകും. നിങ്ങള്‍ തമ്മിലുള്ള പരസ്പരധാരണ ശക്തമാകും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ ചില വഴിത്തിരിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയുമുണ്ടാകും. നിങ്ങളുടെ പ്രണയജീവിതം കൂടുതല്‍ സന്തോഷത്തിലാകും. നിങ്ങളുടെ പങ്കാളിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും. അവരുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ ഉപദേശം നല്‍കും. കുടുംബവുമായി സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും. കുടുംബാംഗങ്ങളുടെ എല്ലാവിധ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനരാശിയില്‍ ജനിച്ചവരുടെ പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്ന ആഴ്ചയാണിത്. നിങ്ങളുടെ കുടുംബത്തിനുള്ളിലും സമാധാനമുണ്ടാകും. പങ്കാളി നിങ്ങളെ ബഹുമാനിക്കും. നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കും. നിങ്ങളുടെ പങ്കാളിയോടൊപ്പം ചേര്‍ന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കും. പ്രണയപങ്കാളിയെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Love Horoscope Dec 9 to 15th Dec | കുടുംബത്തിന്റെ പിന്തുണയുണ്ടാകും; പുതിയ വീട്ടിലേക്ക് മാറിത്താമസിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories