Diwali 2024 : ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്...
- Published by:Sneha Reghu
- news18-malayalam
Last Updated:
ദീപാവലി ആഘോഷിക്കുമ്പോൾ സുരക്ഷിതരായിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം..
advertisement
1/7

രാജ്യമൊട്ടാകെ ദീപാവലി ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ദീപങ്ങൾ തെളിയിച്ചും ലക്ഷ്മി ദേവിയെ ആരാധിച്ചും ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ആഴ്ചയോടെ ദക്ഷിണേന്ത്യയിലും ദീപാവലി ആഘോഷങ്ങൾ തുടങ്ങും. ദീപങ്ങൾ തെളിയിച്ചും പടക്കം പൊട്ടിച്ചുമാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദീപാവലി ആഘോഷിക്കുന്നത്.
advertisement
2/7
പ്രിയപ്പെട്ടവരോടൊപ്പം ആഹ്ലാദിക്കാനാണ് പടക്കം പൊട്ടിക്കുന്നത്. എന്നാൽ, അതീവ സുരക്ഷയോടെ പടക്കം പൊട്ടിച്ചില്ലെങ്കിൽ അപകടങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഉത്സവ വേളയിൽ സുരക്ഷിതരായിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം...
advertisement
3/7
പടക്കം വയ്ക്കുമ്പോൾ, എപ്പോഴും ലൈസൻസുള്ള ഡീലറിൽ നിന്നും മാത്രമേ വാങ്ങാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നസമയത്ത് ഒരു ബക്കറ്റിൽ മണൽ അല്ലെങ്കിൽ അഗ്നിശമന ഉപകരണം കയ്യിൽ സൂക്ഷിക്കുന്നത് നല്ലതാണ്.
advertisement
4/7
പടക്കം പൊട്ടിക്കുന്നതിന് മുമ്പ്, തീ പൊട്ടുന്ന സ്ഥലത്തിന് ചുറ്റും കത്തുന്ന വസ്തുക്കൾ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഉപയോഗിച്ച പടക്കങ്ങൾ ഒരു ബക്കറ്റ് വെള്ളത്തിൽ ഉപേക്ഷിക്കുന്നതാണ് നല്ലത്. തിരക്കില്ലാത്ത സുരക്ഷിത സ്ഥലങ്ങളിലാണ് എപ്പോഴും പടക്കം പൊട്ടിക്കേണ്ടത്.
advertisement
5/7
കൂടാതെ, കുട്ടികളെ ഒറ്റയ്ക്ക് പടക്കം പൊട്ടിച്ച് കളിക്കാൻ അനുവദിക്കരുത്. പടക്കം പൊട്ടിക്കുമ്പോള്‍ വിവേകത്തോടെയുള്ള വസ്ത്രധാരണം നിങ്ങള്‍ക്ക് പ്രധാനമാണ്. സിന്തറ്റിക് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കാരണം അവയിൽ, എളുപ്പത്തില്‍ തീ പിടിക്കാം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
advertisement
6/7
പടക്കം പൊട്ടിക്കുന്ന അവസരങ്ങളിൽ കണ്ണിന് ക്ഷതമേറ്റാൽ ഉടൻ തന്നെ നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക. പടക്കം കത്തിക്കുന്ന ഭാഗത്ത് മെഴുക് തിരിയോ ചന്ദനത്തിരിയോ വയ്ക്കരുത്.
advertisement
7/7
ദീപങ്ങൾ തെളിയിക്കുമ്പോൾ, വിളക്കുകള്‍ കര്‍ടനുകളില്‍ നിന്നും മറ്റ് കത്തുന്ന വസ്തുക്കളില്‍ നിന്നും അകറ്റി നിർത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വൈദ്യുത വയറിങ്ങിന് സമീപം ദീപങ്ങളും മെഴുകുതിരികളും കത്തിക്കുന്നത് ഒഴിവാക്കുക. നിലത്തോ പരന്ന പ്രതലത്തിലോ മാത്രം വിളക്കുകൾ സ്ഥാപിക്കുക. അബദ്ധത്തില്‍ സ്വയം പൊള്ളലേല്‍ക്കാതിരിക്കാന്‍ കുട്ടികളെ അവയില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടതാണ്.
മലയാളം വാർത്തകൾ/Photogallery/Life/
Diwali 2024 : ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്...