TRENDING:

Fish Farming|പട്ടാളം വിട്ട ദിനിൽ പട്ടാളച്ചിട്ടയിൽ വളർത്തുന്നത് ഏഴായിരം കരിമീൻ

Last Updated:
2018 ലാണ് ദിനിൽ കരസേനയിലെ ജോലി വിട്ട് കൂടമത്സ്യ കൃഷിയിലേക്കിറങ്ങുന്നത്.
advertisement
1/10
പട്ടാളം വിട്ട ദിനിൽ പട്ടാളച്ചിട്ടയിൽ വളർത്തുന്നത് ഏഴായിരം കരിമീൻ
കരസേനയിലെ (army)ജോലിവിട്ടാണ് കണ്ണൂർ പിണറായി സ്വദേശിയായ പിഎം ദിനിൽ മത്സ്യകൃഷിയിലേക്കിറങ്ങുന്നത് ( (Fish Farming). കുറഞ്ഞ വർഷത്തിനുള്ളിൽ തന്നെ കൂടമത്സ്യ കൃഷിയിൽ ദിനിൽ മികവ് തെളിയിക്കുകയും ചെയ്തു. ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ തൊഴിൽശ്രേഷ്ഠ പുരസ്‌കാരവും ദിനിലിനെ തേടിയെത്തിയിരിക്കുകയാണ്.
advertisement
2/10
വിവിധ തൊഴിൽ മേഖലയിൽ മികവ് പുലർത്തുന്നവർക്ക് നൽകുന്ന പുരസ്കാരമാണ് 'തൊഴിൽശ്രേഷ്ഠ'. മത്സ്യമേഖലയിലെ മികവിനാണ് ദിനിലിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
advertisement
3/10
മൂന്നര വർഷം കൊണ്ടാണ് ദിനിൽ കൂടമത്സ്യ കൃഷിയിൽ മികവ് തെളിയിച്ചത്. കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പിന്തുണയോടെയായിരുന്നു സംരഭം. അഞ്ചരകണ്ടി പുഴയിൽ ഏഴ് കൂടുകളിലായി 7000 കരിമീൻ കുഞ്ഞുങ്ങളെയാണ് ഇരുപത്തിയെട്ടുകാരനായ ദിനിൽ വളർത്തുന്നത്.
advertisement
4/10
2018 ലാണ് ദിനിൽ കരസേനയിലെ ജോലി വിട്ട് കൂടമത്സ്യ കൃഷിയിലേക്കിറങ്ങുന്നത്. സിഎംഎഫ്ആർഐയുടെ പദ്ധതിയിൽ അംഗമായിട്ടായിരുന്നു ദിനിലിന്റെ കൃഷി. ആഭ്യന്തര മത്സ്യോൽപാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽ 500 കൂടുമത്സ്യകൃഷി യൂണിറ്റുകൾക്ക് സിഎംഎഫ്ആർഐ തുടക്കമിട്ടപ്പോൾ ആദ്യ മത്സ്യക്കൂട് ലഭിച്ചത് ദിനിൽ പ്രസാദിനായിരുന്നു. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (എൻഎഫ്ഡിബി) സാമ്പത്തിക സഹായത്തോടെ സബ്സിഡി നൽകിയാണ് പദ്ധതി തുടങ്ങിയത്.
advertisement
5/10
സിഎംഎഫ്ആർഐയുടെ സാങ്കേതിക പരിശീലനത്തിലും മേൽനോട്ടത്തിലുമായിരുന്നു കൃഷി. മൂന്നര വർഷത്തിനുള്ളിൽ തന്നെ മികച്ച പ്രവർത്തനവും ദിനിലിന് നടത്താനായി.
advertisement
6/10
കരിമീൻ മാത്രമല്ല ദിനിൽ വളർത്തുന്നത്. കരിമീൻ വിത്തുൽപാദനവും കല്ലുമ്മക്കായ കൃഷിയും ഒപ്പം നടത്തുന്നുണ്ട്. കൂടാതെ, കൂടമത്സ്യ കൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്ക് സാങ്കേതിക സഹായവും ദിനിൽ നൽകുന്നു.
advertisement
7/10
നാല് മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള ഓരോ കൂടിൽ നിന്നും ശരാശരി 150 കിലോ കരിമീനാണ് ഒരു വർഷം വിളവെടുക്കുന്നത്. ദിനിലിന്റെ സഹായത്തോടെ 75ഓളം കൂടുമത്സ്യകൃഷിയൂണിറ്റുകൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ നടന്നുവരുന്നുണ്ട്.
advertisement
8/10
കോവിഡ് നിയന്ത്രണങ്ങളൊന്നും മത്സ്യകൃഷിയെ ബാധിക്കാതെ നോക്കാൻ ദിനിലിനായി. സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മത്സ്യങ്ങൾ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത് ആദ്യഘട്ടത്തിൽ പലർക്കും ഉൾക്കൊള്ളാനായില്ലെന്ന് ദിനിൽ പറയുന്നു. എന്നാൽ സംരംഭകനായി മികവ് തെളിയിച്ചതോടെ കൂടുമത്സ്യകൃഷിയിൽ ആകൃഷ്ടരായി പലരും സമീപിക്കുന്നുണ്ട്.
advertisement
9/10
സർക്കാറുകളിൽ നിന്ന മതിയായ സഹകരണം ലഭിക്കുകയാണെങ്കിൽ മത്സ്യകൃഷിരംഗത്ത് അടുത്ത 10 വർഷംകൊണ്ട് തന്നെ കേരളത്തെ ഒരു 'ഗൾഫ്' ആക്കി മാറ്റാമെന്നാണ് ദിനിൽ പറയുന്നത്. നദികളും കായലുകളുമുൾപ്പെടെ ജലാശയ സമ്പുഷ്ടമായ സംസ്ഥാനത്ത് കൂടുമത്സ്യകൃഷിക്ക് അത്രത്തോളം സാധ്യതകളുണ്ട്. തന്റെ വിജയത്തിന് ഓരോ ഘട്ടത്തിലും സിഎംഎഫ്ആർഐയുടെ സഹായം വലിയ തോതിൽ പ്രയോജനകരമായെന്നും ദിനിൽ പ്രസാദ് പറഞ്ഞു.
advertisement
10/10
സിഎംഎഫ്ആർഐ തദ്ദേശീയമായി വികസിപ്പിച്ച കൂട്മത്സ്യകൃഷി സാങ്കേതികവിദ്യ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ജനകീയമാകുന്നതിൽ സന്തോഷമുണ്ടെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ആഭ്യന്തര മത്സ്യോൽപാദനം കൂട്ടാൻ കൂട്മത്സ്യകൃഷി സഹായിച്ചിട്ടുണ്ട്. യുവജനങ്ങളുൾപ്പെടെ ധാരാളം പേർ ഈ മേഖലയിലേക്ക് കടന്നുവരുന്നത് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Life/
Fish Farming|പട്ടാളം വിട്ട ദിനിൽ പട്ടാളച്ചിട്ടയിൽ വളർത്തുന്നത് ഏഴായിരം കരിമീൻ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories