TRENDING:

നിങ്ങളുടെ ചർമ്മത്തിന് പ്രായ കൂടുതൽ തോന്നുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു!

Last Updated:
കോസ്മെറ്റിക് സ്റ്റോറിലേക്ക് ഓടുന്നതിന് മുമ്പ്, നിങ്ങളുടെ അടുക്കളയിൽ സാധാരണ ലഭ്യമാകുന്ന ചില ഭക്ഷ്യവസ്തുക്കൾ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
advertisement
1/6
നിങ്ങളുടെ ചർമ്മത്തിന് പ്രായ കൂടുതൽ തോന്നുന്നുണ്ടോ? എങ്കിൽ ഈ 5 കാര്യങ്ങൾ കഴിക്കാം
മുഖത്തെ ചർമ്മത്തിൽ ചുളിവുകൾ, നേർത്ത വരകൾ എന്നിവ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? എങ്കിൽ നിങ്ങളുടെ ചർമ്മത്തിന് പ്രായമായി തുടങ്ങിയെന്ന് കരുതാം. നിങ്ങളുടെ സ്കിൻ‌കെയർ‌ രീതി പരിശോധിക്കാനുള്ള ഉചിതമായ സമയമാണിത്. പ്രായകൂടുതൽ മനസിനെ അലട്ടി തുടങ്ങിയാൽ ചർമ്മത്തെ പുതുക്കാൻ സഹായിക്കുന്ന ഉൽ‌പ്പന്നങ്ങൾ‌ക്കായി പലരും‌ പരിഭ്രാന്തരായി അടുത്തുള്ള കോസ്മെറ്റിക് സ്റ്റോറിലേക്ക് ഓടും. വേഗത്തിൽ വാർദ്ധക്യത്തിലേക്ക് കടക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ഈ ലക്ഷണങ്ങൾക്കു കാരണം തെറ്റായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ, മാനസിക സമ്മർദ്ദം മുതലായവയാണ്. എന്നിരുന്നാലും, നിങ്ങൾക്ക് ചർമ്മത്തിനുണ്ടാകുന്ന പ്രായ കൂടുതൽ ഭക്ഷണത്തിലൂടെ നിയന്ത്രിക്കാൻ കഴിയും. അതിനാൽ, കോസ്മെറ്റിക് സ്റ്റോറിലേക്ക് ഓടുന്നതിന് മുമ്പ്, നിങ്ങളുടെ അടുക്കളയിൽ സാധാരണ ലഭ്യമാകുന്ന ചില ഭക്ഷ്യവസ്തുക്കൾ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
advertisement
2/6
ചീര-  പച്ച, ഇലക്കറികളിൽ പ്രത്യേകിച്ച് ചീരയിൽ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുണ്ട പച്ച ചീര, ചർമ്മത്തിന് നല്ലതാണ്. ഭക്ഷണ ക്രമത്തിൽ നിർബന്ധമായും ചീര ഉൾപ്പെടുത്താൻ മറക്കരുത്. ചീര ഒരു പവർ ഡ്രിങ്ക് പോലെ മിക്സറിൽ അടിച്ച് ജ്യൂസ് പോലെയും അല്ലെങ്കിൽ കറിയുടെ രൂപത്തിലും തോരനോ ഉപ്പേരിയോ ആയും കഴിക്കാം.
advertisement
3/6
ചിയ വിത്തുകൾ- ചിയ വിത്തുകൾ അല്ലെങ്കിൽ ഫലൂഡ അല്ലെങ്കിൽ സബ്ജ എന്നിവ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. അവ ചർമ്മത്തിന് തിളക്കം നൽകുകയും ചെറുപ്പമായി നിലനിർത്തുകയും ചെയ്യുന്നു. ചിയ സീഡ് എല്ലാ ദിവസവും ഒരു സ്പൂൺ മാത്രം കഴിക്കുന്നതാണ് നല്ലത്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് ചിയ സീഡ്. ചർമ്മത്തെ ചെറുപ്പവും ആരോഗ്യകരവുമായി നിലനിർത്താൻ ഇവ സഹായിക്കുന്നു.
advertisement
4/6
വിവിധയിനം ബെറികൾ - വിവിധ തരം ബെറി പഴങ്ങൾ നമുക്ക് ലഭ്യമാണ്. ഇവ പ്രായമാകുന്ന ചർമ്മത്തിലെ അടയാളങ്ങൾ ഒഴിവാക്കാൻ വളരെ നല്ലതാണ്. ചർമ്മത്തിലെ കൊളാജൻ പുതുക്കാൻ ഇവ സഹായിക്കുന്നു, ഇത് ചർമ്മത്തിന്‍റെ ഇലാസ്റ്റിക്, സപ്ലിമെന്റ് നിലനിർത്താൻ ഉപകാരപ്പെടും. ബെറി പഴങ്ങൾ സ്ഥിരമായി കഴിക്കുന്നത് കൊളാജനെ വർദ്ധിപ്പിക്കുകയും ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി നിലനിർത്തുകയും ചെയ്യും. ചർമ്മകോശങ്ങൾക്കുള്ളിലെ വിഷവസ്തുക്കളെ ഓക്സിജനായി പരിവർത്തനം ചെയ്യാനും ചർമ്മത്തിന് കേടുപാടുകൾ കുറയ്ക്കാനും കഴിവുള്ള മാംഗനീസും ബെറി ഫലങ്ങളിൽ അടങ്ങിയിട്ടുണ്ട്.
advertisement
5/6
തക്കാളി- ഏതൊരു വീട്ടിലും എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു പച്ചക്കറി ഇനമാണ് തക്കാളി, ഈ പഴം കൂടുതലായി ഉപയോഗിക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. ശക്തമായ ആന്റി-ഏജിംഗ് ഗുണങ്ങളുള്ള ലൈക്കോപീൻ ഇതിൽ അടങ്ങിയിരിക്കുന്നു. മലിനീകരണം, സൂര്യതാപം തുടങ്ങിയ ബാഹ്യ ഘടകങ്ങളാൽ ചർമ്മത്തെ ബാധിക്കാതിരിക്കാൻ ഇത് സഹായിക്കുന്നു. വേവിച്ച തക്കാളി കഴിക്കുന്നത് അതിന്റെ അസംസ്കൃത പതിപ്പിനേക്കാൾ നല്ലതാണ്, കാരണം ചൂടാക്കുമ്പോൾ ലൈക്കോപീൻ കൂടുതൽ സജീവമാകുന്നു.
advertisement
6/6
ബദാം - വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ബദാമിൽ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളുണ്ട്. ഒറ്റരാത്രികൊണ്ട് വെള്ളത്തിൽ കുതിർത്ത ബദാം കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. ചർമ്മത്തിന്റെ രോഗശാന്തി പ്രക്രിയ വേഗത്തിലാക്കാനും ബദാമിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ സഹായിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
നിങ്ങളുടെ ചർമ്മത്തിന് പ്രായ കൂടുതൽ തോന്നുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു!
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories