TRENDING:

പ്രതിവാര സ്പെഷ്യൽ ട്രെയിൻ സ്ഥിരം സർവീസാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

Last Updated:

കേരളത്തിന് പുതിയ ആറ് ട്രെയിനുകള്‍ അനുവദിച്ചിരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയെന്നും മലയാളികൾക്കുള്ള മോഡിയുടെ സമ്മാനമാണിതെന്നും ബിജെപി അധ്യക്ഷൻ

advertisement
തിരുവനന്തപുരം : വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരം സർവീസാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും റെയിൽവേ മന്ത്രാലയത്തിനും നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. താൽകാലിക ട്രെയിനുകൾ സ്ഥിരമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിന് പുതിയ ആറ് ട്രെയിനുകള്‍ അനുവദിച്ചിരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയെന്നും മലയാളികൾക്കുള്ള മോഡിയുടെ സമ്മാനമാണിതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
News18
News18
advertisement

തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്സ്, കണ്ണൂര്‍ - കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, പാലക്കാട് - കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ സ്ഥിരം സര്‍വീസ്, കൊല്ലം - എറണാകുളം ജംഗ്ഷന്‍ മെമു പാസഞ്ചര്‍, എറണാകുളം ജംഗ്ഷന്‍ - വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിനായി അനുവദിച്ചത്. മംഗളൂരു സെന്‍ട്രല്‍ - കോഴിക്കോട് എക്‌സ്പ്രസ്സ് പാലക്കാട്ടേയ്ക്ക് നീട്ടാനും തീരുമാനിച്ചു.

ട്രെയിന്‍ നമ്പര്‍ 16313 തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്സിന്റെ സ്ഥിരം സര്‍വീസ് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മാര്‍ച്ച് 16 മുതലും ട്രെയിന്‍ നമ്പര്‍ 16314 മംഗളൂരു ജംഗ്ഷന്‍ - തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്‌സ്പ്രസ്സ് മംഗളൂരു ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് 17 മുതലും ആരംഭിക്കുന്നതാണ്. വര്‍ക്കല ശിവഗിരി,കൊല്ലം,ശാസ്താംകോട്ട,കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണുര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും.

advertisement

ട്രെയിന്‍ നമ്പര്‍ 56632 കണ്ണൂര്‍ - കോഴിക്കോട് പ്രതിദിന പാസഞ്ചറിന്റെ സ്ഥിരം സര്‍വീസ് കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും. തലശ്ശേരി, മാഹി, വടകര,പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.

ട്രെയിന്‍ നമ്പര്‍ 16611 പാലക്കാട് - കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ സ്ഥിരം സര്‍വീസ് പാലക്കാട്ട് നിന്ന് മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, പയ്യോളി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.

advertisement

ട്രെയിന്‍ നമ്പര്‍ 66328 കൊല്ലം - എറണാകുളം ജംഗ്ഷന്‍ മെമു പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 66327 എറണാകുളം ജംഗ്ഷന്‍ - കൊല്ലം മെമു പാസഞ്ചര്‍ മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും.പെരിനാട്, മണ്‍ട്രോത്തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി,ഓച്ചിറ, കായംകുളം, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂര്‍,തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്,പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും.

ട്രെയിന്‍ നമ്പര്‍ 16363 എറണാകുളം ജംഗ്ഷന്‍ - വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ്സിന്റെ സ്ഥിരം സര്‍വീസ് എറണാകുളം ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് 18 മുതലും ട്രെയിന്‍ നമ്പര്‍ 16364 വേളാങ്കണ്ണി - എറണാകുളം ജംഗ്ഷന്‍ പ്രതിവാര എക്‌സ്പ്രസ്സ് വേളാങ്കണ്ണിയില്‍ നിന്ന് മാര്‍ച്ച് 19 മുതലുമാണ് ഓടിത്തുടങ്ങുന്നത്. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല,ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി , ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം,പുനലൂര്‍, തെന്മല, ചെങ്കോട്ട,തെങ്കാശി,കടയനല്ലൂര്‍ ,ശങ്കരന്‍കോവില്‍,രാജപാളയം, ശിവകാശി, വിരുദുനഗര്‍,മധുര,ദിണ്ടിഗല്‍ , തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ടാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ട്രെയിന്‍ നമ്പര്‍ 16610 മംഗളൂരു സെന്‍ട്രല്‍ - കോഴിക്കോട് പ്രതിദിന എക്‌സ്പ്രസ്സ് മാര്‍ച്ച് 16 മുതല്‍ പാലക്കാട്ടേക്ക് നീട്ടും. ഫറോക്ക്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും. മംഗളൂരു സെന്‍ട്രലിനും കോഴിക്കോടിനും ഇടയിലുള്ള സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ല.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിവാര സ്പെഷ്യൽ ട്രെയിൻ സ്ഥിരം സർവീസാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ
Open in App
Home
Video
Impact Shorts
Web Stories