Corn Health Benefits: മലബന്ധം മുതൽ ഹൃദയാരോഗ്യം വരെ! ചോളം ആള് നിസ്സാരക്കാരനല്ല
- Published by:ASHLI
- news18-malayalam
Last Updated:
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ചോളം ഈ രീതിയിൽ ഡയറ്റിൽ ഉൾപ്പെടുത്തൂ
advertisement
1/7

പലവിധ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് നമുക്ക് ചുറ്റും. എന്നാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം നമ്മുടെ തന്നെ തെറ്റായ ജീവിതശൈലികളാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് പലപ്പോഴും നമ്മെ മാറാരോഗികളാക്കുന്നത്. അമിതമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അമിതമായ പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് നമ്മെ മാറാരോഗിയാക്കും.
advertisement
2/7
അതിനാൽ തന്നെ ഇത്തരം ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇപ്പോൾ തന്നെ അവയ്ക്കൊരു നിയന്ത്രണം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. കാരണം ഇവയിൽ നിന്നും നമ്മുടെ ആരോഗ്യത്തിന് നല്ലതായി ഉള്ള ഒന്നും തന്നെ ലഭിക്കുന്നില്ല. എന്നാലോ നമ്മെ മാറാരോഗിയാക്കാനുള്ള പലതും ഇതിൽ അടങ്ങിയിട്ടുണ്ട് താനും.
advertisement
3/7
എങ്കിൽ ആരോഗ്യകരമായ ശരീരത്തിന് എന്ത് കഴിക്കും എന്നാണോ? നമ്മൾ നിസ്സാരമെന്നും രുചികുറവും കരുതി പലപ്പോഴും ഒഴിവാക്കുന്ന പല ഭക്ഷണങ്ങളിലും നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പല ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷ നേടാനും സഹായിക്കും. അത്തരത്തിൽ ഒന്നാണ് ചോളം. മലബന്ധം മുതൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് വരെ ചോളം അത്യുത്തമമാണ്.
advertisement
4/7
ദഹനസംബന്ധമായ പ്രശ്നങ്ങൾ, കണ്ണിന്റെ ആരോഗ്യം, ഹൃദയാരോഗ്യം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ചളത്തിൽ അടങ്ങിയിരിക്കുന്നു. ഫൈബർ, സിയാക്സാന്തിൻ എന്നിവയുടെ മികച്ച ഉറവിടമാണ് ചോളം, കൂടാതെ വിറ്റാമിൻ സി, ബി-വിറ്റാമിനുകൾ, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പന്നമാണ് ചോളം അഥവാ കോൺ. ഇത് ദഹനത്തെ സഹായിക്കുന്നു. ഇന്ന് പലരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് മലബന്ധം. അങ്ങനെയൊരു വ്യക്തിയാണ് നിങ്ങളെങ്കിൽ ചോളം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
advertisement
5/7
കുടലിന് ആവശ്യമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. കൂടാതെ ചോളത്തിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്. മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കോൺ. ഇതിലെ നാരുകൾ ശരീരത്തിലെ കൊളസ്‌ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. കോണിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, പൊട്ടാസ്യം, പ്ലാന്റ് സ്റ്റിറോളുകൾ തുടങ്ങിയ സംയുക്തങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
advertisement
6/7
അതുപോലെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച തിരഞ്ഞെടുപ്പാണ് ചോളം. കാരണ കലോറിയും കൊഴുപ്പും കുറഞ്ഞ ഒരു ഭക്ഷണപദാർത്ഥമാണ് ചോളം. ഇതിലെ നാരുകൾ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. വിറ്റാമിൻ സി, ബി-വിറ്റാമിനുകൾ (തയാമിൻ, നിയാസിൻ, പാന്റോതെനിക് ആസിഡ്, ഫോളേറ്റുകൾ, റൈബോഫ്ലേവിൻ, പിറിഡോക്സിൻ) പോലുള്ള അവശ്യ വിറ്റാമിനുകളും മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ചോളത്തിൽ ധാരാളമുണ്ട്.
advertisement
7/7
ഫെറുലിക് ആസിഡ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മിതമായ അളവിൽ ചോളം കഴിക്കുന്നത് സഹായിക്കും. ആരോഗ്യകരമായ ചർമ്മത്തിന് ചോളം കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സി മുതലുള്ള ചോളത്തിലെ പോഷകങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിൽ മികച്ച പങ്കുവഹിക്കുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമാണ് ചോളം.
മലയാളം വാർത്തകൾ/Photogallery/Life/
Corn Health Benefits: മലബന്ധം മുതൽ ഹൃദയാരോഗ്യം വരെ! ചോളം ആള് നിസ്സാരക്കാരനല്ല