ഓൺലൈൻ ക്‌ളാസിൽ ഇംഗ്ലീഷ് പഠിപ്പിച്ച 70കാരി 36കാരൻ ഹംസയ്ക്ക് ഭാര്യയായി; ജീവിതം അടിപൊളിയെന്ന് ദമ്പതികൾ
- Published by:meera_57
- news18-malayalam
Last Updated:
44 വയസും 39 വയസും പ്രായമുള്ള മക്കളുടെ അമ്മയായ അധ്യാപികയാണ് ഹംസയ്ക്ക് വധുവായി മാറിയത്
advertisement
1/6

ഓൺലൈൻ ആയി ഇംഗ്ലീഷ് പഠിപ്പിച്ച അദ്ധ്യാപികയെ വിവാഹം ചെയ്ത യുവാവിന്റെ കഥ വൈറൽ. നാല് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ഭാര്യക്കും ഭർത്താവിനും ഇപ്പോൾ പ്രായം 74 വയസും 40 വയസും. 2018ൽ ഓൺലൈൻ ക്‌ളാസിലൂടെയാണ് ഇവർ തമ്മിൽ പരിചയം. ഭർത്താവിനേക്കാൾ പറയമുള്ള ഒരു മകന്റെ അമ്മയാണ് ഇവർ. ക്രിസ്റ്റിൻ ഹെകോക്സ് എന്ന മുത്തശ്ശിയാണ് വധു. പരിചയിച്ച ശേഷം ഇരുവരും ഡേറ്റിങ് ആരംഭിക്കുകയും, വിവാഹം ചെയ്യുകയുമായിരുന്നു. ഇപ്പോൾ നാലാം വിവാഹവാർഷികം ആഘോഷിക്കുകയാണവർ. അവരുടെ കഥ ഇതാ
advertisement
2/6
ടുണീഷ്യൻ സ്വദേശിയായ ഹംസ ഡ്രിടിയാണ് വരൻ. പണം കണ്ട് മുത്തശ്ശിയെ വിവാഹം ചെയ്തു എന്ന് പറയുന്നവർക്ക് ഇവരുടെ കയ്യിൽ ഒരു മറുപടിയുണ്ട്. പരിചയിച്ച് ആറ് ആഴ്ചകൾ കഴിഞ്ഞതും, ക്രിസ്റ്റിൻ ടുണീഷ്യയിലേക്ക് പറന്നിറങ്ങി. 2020 ഡിസംബർ മാസത്തിൽ ടുണീഷ്യയിൽ ഇവർ വിവാഹം ചെയ്തു. 2021ൽ ക്രിസ്റ്റിൻ ഇസ്ലാം മതത്തിലേക്ക് മാറി. തുടക്കത്തിൽ പലരും നെറ്റിചുളിച്ചുവെങ്കിലും, ഹംസയുടെ ഉദ്ദേശം മോശമല്ല എന്ന് മനസ്സിലാക്കിയതും അവരെല്ലാം വിവാഹം ചെയ്യാനുള്ള ആഗ്രഹത്തെ പിന്തുണച്ചുവത്രേ (തുടർന്ന് വായിക്കുക)
advertisement
3/6
ക്രിസ്റ്റിനിന്റെ മക്കൾ അമ്മയുടെ തീരുമാനത്തിനൊപ്പം നിന്നു. ഇപ്പോൾ ഈ സ്നേഹം ആഘോഷമാക്കാൻ സുഹൃത്തുക്കളും ഒപ്പം കൂടി. യാതൊരുവിധ നഷ്‌ടബോധവും തനിക്കില്ല എന്ന് ക്രിസ്റ്റിൻ പറയുന്നു. രണ്ടുപേർക്കും ആദ്യ കാഴ്ച്ചയിൽ തന്നെ പ്രണയം തോന്നിയിരുന്നു എന്ന് ദമ്പതികൾ. പണ്ടേ കണ്ടുമുട്ടിയിരുന്നെങ്കിൽ, ഇപ്പോൾ സ്വന്തം കുടുംബം ആരംഭിക്കുമായിരുന്നു എന്ന് ഇരുവരും പറയുന്നു. ആഘോഷപൂർവമായാണ് ഇവരുടെ വിവാഹം നടന്നത്. കുഞ്ഞുങ്ങൾക്ക് പകരം വളർത്തുനായയെ ഓമനിച്ചു വളർത്തുകയാണ് ദമ്പതികൾ
advertisement
4/6
ക്രിസ്റ്റിൻ തന്റെ പ്രിയപ്പെട്ട ഭാര്യയെന്നും, തന്റെ റാണി എന്നുമാണ് ഹംസ പറയുന്നത്. അവരുടെ ബുദ്ധിയും വ്യക്തിത്വവും തനിക്ക് ആകർഷകമായി തോന്നുന്നു എന്ന് ഹംസ. ഇദ്ദേഹത്തെ പരിചയപ്പെടും മുൻപ്, ക്രിസ്റ്റിൻ മൂന്നു പതിറ്റാണ്ടുകൾ നീണ്ട വിവാഹബന്ധം നയിച്ചിരുന്നു. 2023 ഏപ്രിൽ മാസത്തിലാണ് അവർ വിവാഹമോചിതയായത്. ക്രിസ്റ്റിനിന്റെ മകന് 44 വയസും മകൾക്ക് 39 വയസും പ്രായമുണ്ട്. 18 വയസും 18 മാസവും പ്രായമുള്ള രണ്ടു കൊച്ചുമക്കളും ഇവർക്കുണ്ട്. ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് പ്രണയത്തിന് വഴി തുറന്നത്
advertisement
5/6
വിദേശികൾക്ക് ഇംഗ്ലീഷ് പഠനം സാധ്യമാക്കുന്ന വ്യക്തിയാണ്ക്രിസ്റ്റിൻ. നന്നായി ഫ്രഞ്ച് സംസാരിക്കുന്ന ഹംസ ക്രിസ്റ്റിനിന്റെ ക്‌ളാസുകളിൽ ചേർന്നു. പ്രണയത്തിലായിരുന്ന നാളുകളിൽ ബീച്ചിൽ കൈകോർത്തു നടക്കാനും ഡിന്നറിനു പോകാനും ഇവർ സമയം കണ്ടെത്തിയിരുന്നു. ഒരിക്കൽ രണ്ടുപേരും ചേർന്ന് ഡിസ്കോ ഡാൻസിനും പോയി. ഹംസയെക്കാൾ നാല് വയസു കൂടുതലുള്ള തന്റെ മകൻ 2020ൽ ടുണീഷ്യ സന്ദർശിച്ചിരുന്നു എന്ന് ക്രിസ്റ്റിൻ. വിവാഹശേഷം ഇവിടെയാണ് അവർ സകുടുംബം ഒന്നിച്ചു ജീവിച്ചത്. ഹംസയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു വിവാഹം നടന്നത്
advertisement
6/6
ഒരു ടുണീഷ്യൻ വേഷം ധരിച്ചാണ് വധുവായി ക്രിസ്റ്റിൻ വിവാഹവേദിയിൽ എത്തിച്ചേർന്നത്. ഹംസയുടെ 17 വയസ്സുള്ള സെക്കന്റ് കസിൻ മിറിയം ആയിരുന്നു അവരുടെ തലമുടിക്കെട്ടും മാനിക്യൂർ- പെഡിക്യൂർ കാര്യങ്ങളും ചെയ്തു നൽകിയത്. വിവാഹനിശ്ചയം നടത്താൻ അവർ ഒരിക്കലും തിടുക്കം കാട്ടിയില്ല. നേരെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ നിന്നും അത്യാവശ്യം വേണ്ട രേഖകളുടെ പൂർത്തീകരണത്തിനായി സമയമെടുത്തു എന്നും ക്രിസ്റ്റിൻ. ഇംഗ്ലണ്ടിലേക്ക് നടത്തിയ രണ്ടു ചെറിയ സന്ദർശനങ്ങൾ മാറ്റിനിർത്തിയാൽ, കഴിഞ്ഞ ഏഴു വർഷങ്ങളായി ക്രിസ്റ്റിൻ ജീവിച്ചത് മുഴുവനും തന്റെ ഭർത്താവിന്റെ നാടായ ടുണീഷ്യയിൽ മാത്രമാണ്
മലയാളം വാർത്തകൾ/Photogallery/Life/
ഓൺലൈൻ ക്‌ളാസിൽ ഇംഗ്ലീഷ് പഠിപ്പിച്ച 70കാരി 36കാരൻ ഹംസയ്ക്ക് ഭാര്യയായി; ജീവിതം അടിപൊളിയെന്ന് ദമ്പതികൾ