COVID 19 | സത്യവും മിഥ്യയും; കൊറോണ വൈറസിനെക്കുറിച്ച് 12 കാര്യങ്ങൾ
- Published by:Asha Sulfiker
- news18
Last Updated:
മദ്യം കഴിക്കുന്നത് കോവിഡ് 19 വൈറസിനെ തുരത്തുമോ ? ഹോമിയോപ്പതി മരുന്നുകൾ രോഗത്തിന് ഫലപ്രദമാണോ ? കോവിഡ് 19 നെക്കുറിച്ചുള്ള മിഥ്യകളും സത്യങ്ങളും അറിയാം
advertisement
1/12

മദ്യം കഴിക്കുന്നത് വൈറസിനെ തുരത്തും- ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലാത്ത ഒരു വാദമാണിത്.
advertisement
2/12
എല്ലാവരും മാസ്ക് ധരിക്കണം- ചുമയുള്ള ആളുകളോട് മാസ്ക് ധരിക്കാന്‍ നിർദേശിക്കുന്നുണ്ട്. ചുമ വഴിയുണ്ടാകുന്ന വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനാണിത്.. എന്നാൽ മുഖത്ത് എപ്പോഴും സ്പർശിച്ചു കൊണ്ടിരിക്കുകയോ അല്ലെങ്കില്‍ കൈകൾ വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യാത്ത പക്ഷം ഇതു കൊണ്ട് ഫലമില്ല.
advertisement
3/12
ഇന്ത്യയിലെ ചൂടിൽ കൊറോണ വൈറസിന് നിലനില്‍പ്പില്ല- ഉഷ്ണമേഖലയിലുള്ള നിരവധി രാജ്യങ്ങളിലും വൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഈ വാദത്തിനും തെളിവുകളില്ല
advertisement
4/12
ചൂടു വെള്ളം കൊണ്ട് വാകഴുകുന്നത് വൈറസിനെ അകറ്റി നിർത്തും- ഈ വാദം അംഗീകരിക്കാനും തെളിവുകളൊന്നുമില്ല
advertisement
5/12
വെളുത്തുള്ളി, ഇഞ്ചി എന്നിവ കഴിക്കുന്നത് വൈറസിനെ പ്രതിരോധിക്കും- ഇത്തരമൊരു വാദവും തെളിയിക്കപ്പെട്ടിട്ടില്ല
advertisement
6/12
ഹാൻഡ് വാഷ് ഉപയോഗിക്കുന്നത് പോലെ തന്നെ ഫലപ്രദമാണ് സാനിറ്റൈസറും- യാഥാർഥ്യം എന്തെന്ന് വച്ചാൽ വെള്ളവും സോപ്പും അല്ലെങ്കിൽ ഹാൻഡ് വാഷും കിട്ടാത്ത സാഹചര്യങ്ങളിലാണ് സാനിറ്റൈസർ നിർദേശിച്ചിരിക്കുന്നത്
advertisement
7/12
പാക്കേജ് ഫുഡുകളിൽ വൈറസിന് നിലനില്‍ക്കാനാകും- യഥാർഥ്യത്തിൽ ഇത് സാധ്യമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കൊറോണ വൈറസുകൾക്ക് ഏതാനും മണിക്കൂറുകൾ മാത്രമെ നിലനിൽപ്പുള്ളു എന്നാൽ പാക്കറ്റ് ഫുഡുകൾക്ക് മാസങ്ങളുടെ കാലാവധിയുണ്ടാകും എന്നാണ് കാരണമായി പറയുന്നത്
advertisement
8/12
വളർത്തു മൃഗങ്ങൾ വൈറസ് വാഹകരാകാം- കോവിഡ് 19 മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാണ്. എന്നാൽ ഇപ്പോഴത്തെ നോവെൽ കൊറോണ വൈറസ് ഒരു ഹ്യൂമൻ വൈറസാണ്. അതുകൊണ്ട് തന്നെ മറ്റ് വർഗങ്ങളിലേക്ക് പകരാൻ സാധ്യത കുറവാണ്
advertisement
9/12
മാംസവും മാംസവിഭവങ്ങളും സുരക്ഷിതമല്ല- നോവെൽ കൊറോണ വൈറസ് ഒരു ഹ്യൂമൻ വൈറസാണിപ്പോൾ. അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കേ പകരുകയുള്ളു. മൃഗങ്ങളുമായി യാതൊരു ബന്ധവുമില്ല
advertisement
10/12
ലോഹ പ്രതലങ്ങളിൽ വൈറസ് ദിവസങ്ങളോളം നിലനിൽക്കും- യഥാർഥത്തിൽ ഈ വൈറസുകൾക്ക് 3-4 മണിക്കൂര്‍ മാത്രമെ ആയുസുള്ളു. എന്നാൽ ചില ലോഹവസ്തുക്കളിൽ 8-10 മണിക്കൂർ വരെ നീണ്ടു നിൽക്കും
advertisement
11/12
ഹോമിയോ മരുന്നുകൾ കോവിഡ് 19 ഭേദമാക്കും: ഇക്കാര്യവും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല
advertisement
12/12
വായുജന്യ അണുബാധയാണ് കോവിഡ് 19- യഥാർഥത്തിൽ ഇതൊരു ഡ്രോപ്ലെറ്റ് ഇൻഫെക്ഷനാണ്. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തെറിച്ചു വീഴുന്ന കണങ്ങൾ വൈറസ് വാഹകരാകും. അതുകൊണ്ട് തന്നെ വൈറസ് ബാധയുള്ളവരുമായി അടുത്ത് സമ്പർക്കമുള്ളവർക്ക് രോഗസാധ്യത വളരെ കൂടുതലാണ്
മലയാളം വാർത്തകൾ/Photogallery/Corona/
COVID 19 | സത്യവും മിഥ്യയും; കൊറോണ വൈറസിനെക്കുറിച്ച് 12 കാര്യങ്ങൾ