TRENDING:

23-ാം വയസിൽ 26 വയസ് കൂടുതലുള്ള നടന്റെ ഭാര്യയായ സീരിയൽ നടി; ഒന്നിച്ച് ജീവിച്ചത് മൂന്നു പതിറ്റാണ്ടോളം

Last Updated:
ഒരു ഷോയിൽ ഒന്നിച്ച് പ്രവർത്തിച്ച ശേഷമായിരുന്നു അവരുടെ വിവാഹം. ദമ്പതികൾക്ക് ഒരു ദത്തുപുത്രിയുണ്ട്
advertisement
1/6
23-ാം വയസിൽ 26 വയസ് കൂടുതലുള്ള നടന്റെ ഭാര്യയായ സീരിയൽ നടി; ഒന്നിച്ച് ജീവിച്ചത് മൂന്നു പതിറ്റാണ്ടോളം
സിനിമ പോലെത്തന്നെ നിരവധി വ്യക്തി കഥകളുടെ കലവറയാണ് സീരിയൽ ലോകം. അവരും ചലച്ചിത്ര താരങ്ങളെ പോലെത്തന്നെ പ്രേക്ഷകരുടെ മനംകവരുന്ന നിരവധി വേഷങ്ങളിലൂടെ ടി.വിയിൽ നിറഞ്ഞു നിൽക്കാറുണ്ട്. ബുനിയാദ് എന്ന പരമ്പരയിലൂടെ പ്രശസ്തയായ നടിയാണ് കൃതിക ദേശായി (Kruttika Desai). അതിനു ശേഷം 90കളിലെ പ്രശസ്ത ഫാന്റസി പരമ്പരയായ ചന്ദ്രകാന്തയിലെ വിഷകന്യ എന്ന റോളിലൂടെയും അവർ ശ്രദ്ധനേടി. എയർഹോസ്റ്റസ്, കിസ്മത്ത്, ധീവര, നൂർജഹാൻ, ജുനൂൻ, ലിപ്സ്റ്റിക്ക്, തുമാരി ദിശ, മേരെ അംഗനായി മേൻ പോലുള്ള പരമ്പരകളിൽ വേഷങ്ങളിലും അവർ ശ്രദ്ധേയയായി. മാൻസി, സൂപ്പർഹിറ്റ് മുക്കാബല, സൂപ്പർഹിറ്റ് ഹംഗാമ പോലുള്ള ഷോകളുടെ അവതാരക കൂടിയായിരുന്നു അവർ
advertisement
2/6
 അഭിനയത്തിനു വേണ്ടി ആദ്യമായി തലമുണ്ഡനം ചെയ്ത നടി കൂടിയാണവർ. ഉത്തരാൻ എന്ന ഷോയ്ക്ക് വേണ്ടിയാണ് കൃതിക ഇങ്ങനെയൊരു നടപടിക്ക് മുതിർന്നത്. പാണ്ട്യ സ്റ്റോർ എന്ന പരമ്പരയിലെ റോളിന്റെ പേരിലാണ് അവർ അറിയപ്പെടുന്നത്. സർഫിന്റെ പരസ്യത്തിലും അവരുടെ മുഖം കണ്ടവരുണ്ട്. അവരുടെ അഭിനയ പാടവത്തിന്റെ പേരിൽ വർഷങ്ങളോളം ശ്രദ്ധനേടിയ കൃതിക, കൻസാസ് സർവകലാശാലയിൽ പി.എച്ച്.ഡി. ചെയ്യാൻ ലഭിച്ച അവസരം വേണ്ടെന്നു വച്ചാണ് സീരിയൽ മേഖലയിലെ അഭിനേത്രിയാവാൻ ഇറങ്ങിത്തിരിച്ചത്. 'പുനിയത്' എന്ന പരമ്പരയ്ക്ക് വേണ്ടിയായിരുന്നു ആ ത്യാഗം (തുടർന്ന് വായിക്കുക)
advertisement
3/6
 'പുനിയത്' എന്ന പരമ്പരയിൽ മംഗള എന്ന കഥാപാത്രത്തെയാണ് കൃതിക അവതരിപ്പിച്ചത്. ഇതോടുകൂടി അവർ പ്രേക്ഷകരുടെ മനംകവർന്നു. അതിനു ശേഷം നടി നിരവധി ഹിന്ദി പരമ്പരകളിലും വേഷമിട്ടു. അഭിനയപാടവം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടി കൂടിയാണവർ. അവരുടെ വ്യക്തിജീവിതവും പലപ്പോഴായി ശ്രദ്ധനേടിയിട്ടുണ്ട്. നടി വിവാഹം ചെയ്യുമ്പോൾ പ്രായം വെറും 23 വയസ് മാത്രം. എന്നാൽ, വിവാഹം ചെയ്തയാൾക്കാവട്ടെ, അവരെക്കാൾ 26 വയസ്സിന്റെ കൂടുതലുണ്ടായിരുന്നു
advertisement
4/6
 നടനും സംവിധായകനുമായ ഇംതിയാസ് ഖാൻ ആയിരുന്നു അത്. നടൻ അംജദ് ഖാന്റെ സഹോദരൻ. ഒരു ഷോയിൽ ഒന്നിച്ച് പ്രവർത്തിച്ച ശേഷമായിരുന്നു അവരുടെ വിവാഹം. ദമ്പതികൾ ദത്തുപുത്രിയായ അയേഷയുടെ മാതാപിതാക്കളാണ്. സിനിമ മേഖലയിൽ വിജയം കൈവരിച്ച വ്യക്തിയാണ് ഇംതിയാസ് ഖാൻ. 'ഹൽസാൽ', 'പ്യാർ ദോസ്ത്', 'നീർ ജഹാൻ' പോലുള്ള സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചു. 'മേരി ഭവ്യ ലൈഫ്' എന്ന പരമ്പരയിലാണ് കൃതിക അഭിനയിച്ചത്. മകൾ അയേഷ ഖാൻ മോഡലും അഭിനേത്രിയുമാണ്
advertisement
5/6
 ഇംതിയാസ് ഖാൻ കൃതികയെ വിവാഹം ചെയ്യും മുൻപ് റോഷൻ ഖാനുമായി വിവാഹജീവിതം നയിച്ചിരുന്നു. റോഷൻ ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു. സിനിമയിൽ സജീവമായില്ല എങ്കിലും കൃതിക ഏഴു ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. കൃതിക നന്നേ ചെറുപ്പത്തിൽ വിവാഹം ചെയ്തുവെങ്കിലും, അവർ ഭർത്താവിനൊപ്പം മൂന്ന് പതിറ്റാണ്ടോളം ഒന്നിച്ച് ജീവിച്ചു. 2000 മാർച്ച് മാസത്തിൽ ആയിരുന്നു ഇംതിയാസ് ഖാന്റെ മരണം. മരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 77 വയസും. മുംബൈയിൽ വച്ചായിരുന്നു അന്ത്യം
advertisement
6/6
 ഭർത്താവിന്റെ മരണത്തെക്കുറിച്ച് കൃതിക പറഞ്ഞ വാക്കുകൾ ഇങ്ങനെ. "വരൂ കൃതിക, ഞാൻ പോകുന്നു എന്ന് പറഞ്ഞ് അദ്ദേഹം കണ്ണടയ്ക്കുകയാണുണ്ടായത് എന്ന് കൃതിക. അവസാന നിമിഷങ്ങളിൽ അദ്ദേഹം കണ്ണുകളിലൂടെ ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞിരുന്നു. അദ്ദേഹം എനിക്ക് സ്നേഹവും കരുത്തും പകർന്ന ശേഷമാണ് മരിച്ചത്. ജീവിതത്തിൽ മുന്നോട്ടു പോകാനും, മകൾ അയേഷയ്ക്ക് വേണ്ടി കരുത്താർജിക്കാനും അതെന്നെ ശക്തയാക്കി," എന്ന് കൃതിക
മലയാളം വാർത്തകൾ/Photogallery/Buzz/
23-ാം വയസിൽ 26 വയസ് കൂടുതലുള്ള നടന്റെ ഭാര്യയായ സീരിയൽ നടി; ഒന്നിച്ച് ജീവിച്ചത് മൂന്നു പതിറ്റാണ്ടോളം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories