ഹൃദയാരോഗ്യം സംരക്ഷിക്കാൻ 7 ഭക്ഷണശീലങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഭക്ഷണശൈലിയിലും ജീവിതശൈലിയിലുമുണ്ടായ അനാരോഗ്യകരമായ മാറ്റങ്ങളാണ് ഹൃദയാരോഗ്യം അപകടത്തിലാകാൻ കാരണം
advertisement
1/8

ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ്. ഹൃദയാഘാതവും, ഹൃദയധമനികളിൽ ഉണ്ടാകുന്ന ബ്ലോക്കുമാണ് ഏറ്റവും അപകടകരം. ഭക്ഷണശൈലിയിലും ജീവിതശൈലിയിലുമുണ്ടായ അനാരോഗ്യകരമായ മാറ്റങ്ങളാണ് ഹൃദയാരോഗ്യം അപകടത്തിലാകാൻ കാരണം. ഹൃദയ ആരോഗ്യത്തെ സംരക്ഷിക്കാൻ ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിൽ ഏഴ് ഭക്ഷണശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
advertisement
2/8
1. പയറും നട്ട്സും- പയർ, നട്ട്സ് തുടങ്ങിയ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകളും മാംസ്യവും ഗുണകരമാണ്. ഇവ ഹൃദയത്തെ ആരോഗ്യത്തോടെ തുടരാൻ സഹായിക്കും. കൂടാതെ രക്തത്തിലെ കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതിനും സഹായകരമാണ്. കശുവണ്ടി പരിപ്പ് പോലെയുള്ള നട്ട്സ് ദിവസേന ചെറിയ അളവിൽ കഴിച്ചാൽ രക്തത്തിലെ മോശം കൊളസ്ട്രോൾ കുറയുകയും നല്ല കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിക്കുകയും ചെയ്യും.
advertisement
3/8
2. പഴങ്ങളും പച്ചക്കറികളും- ഇവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും മിനറൽസും നാരുകളും ഹൃദയത്തെ സംരക്ഷിക്കും. ദിവസേന ഭക്ഷണത്തിൽ നിശ്ചിത അളവ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തണം. പച്ചക്കറികളിൽ ഇലക്കറികൾ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കണം.
advertisement
4/8
3. മൽസ്യം- ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ് രക്തത്തിലെ നല്ല കൊളസ്ട്രോൾ വർദ്ദിപ്പിക്കും. പ്രധാനമായും മത്തി, അയല, ചൂര എന്നീ മത്സ്യങ്ങളിലാണ് ഒമേഗ ത്രീ ധാരാളമായി അടങ്ങിയിട്ടുള്ളത്.
advertisement
5/8
4. ധാന്യങ്ങൾ- ഇവയിൽ അടങ്ങിയ നാരുകൾ രക്തസമ്മർദം കുറയ്ക്കുകയും അതുവഴി ഹൃദയാഘാത, മസ്തിഷ്ക്കാഘാത സാധ്യത കുറയ്ക്കും. ഇപ്പോൾ ചെറുധാന്യങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ന്യൂട്രീഷ്യൻമാർ നിർദേശിക്കാറുണ്ട്.
advertisement
6/8
5. മുട്ട- മുട്ടയിലെ വിറ്റാമിൻ എ, ബി12, ഇ എന്നിവ ധാരാളം പ്രോട്ടീനും സെലെനിയവും നൽകുന്നു, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഒരാഴ്ചയിൽ ആറ് മുട്ട വരെ കഴിക്കുന്നത് നല്ലതാണെന്നും വിദഗ്ദർ പറയുന്നു.
advertisement
7/8
6. കൊഴുപ്പ് വേണ്ട- റെഡ് മീറ്റ് കഴിക്കുന്നത് കൊഴുപ്പ് വർദ്ധിപ്പിക്കുകയും ഹൃയധമനികളിൽ ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്യും. റെഡ് മീറ്റിന് പുറമെ ട്രാൻസ് ഫാറ്റ് ധാരാളം അടങ്ങിയ ബേക്കറി ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവയും സംസ്ക്കരിച്ച ഭക്ഷണവും ഒഴിവാക്കണം. അതുപോലെ ധാരാളം മധുരം ചേർന്ന ശീതളപാനീയങ്ങളും കൊഴുപ്പ് വർദ്ധിപ്പിക്കും.
advertisement
8/8
7. ഉപ്പ് നിയന്ത്രിക്കാം- കൂടുതൽ ഉപ്പ് അടങ്ങിയ ഭക്ഷണം കഴിച്ചാൽ രക്തസമ്മർദം കൂടും. ഇത് ഹൃദയത്തെ അപകടത്തിലാക്കും. ബേക്കറികളിലും മറ്റും ലഭിക്കുന്ന അമിതമായ അളവിൽ ഉപ്പ് ചേർത്ത ഭക്ഷണം പൂർണമായും ഒഴിവാക്കണമെന്നാണ് ന്യൂട്രീഷ്യൻമാർ നിർദേശിക്കുന്നത്.