വേനൽ കാലത്ത് ഈ 5 കാര്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കൂ
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ആരോഗ്യകരമായി മുന്നോട്ടുപോകുന്നതിനും താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ ഒഴിവാക്കണം
advertisement
1/6

പതിവിൽനിന്ന് വ്യത്യസ്തമായി കൊടുംചൂടാണ് ഇത്തവണത്തെ വേനൽക്കാലത്ത് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ചില ജില്ലകളിൽ 45 ഡിഗ്രി സെൽഷ്യസിൽ അധികമാണ് താപനില. അസഹനീയമായ ഈ വേനൽക്കാലത്ത് ആരോഗ്യകാര്യങ്ങളിൽ ചില ശ്രദ്ധ അത്യാവശ്യമാണ്, പ്രത്യേകിച്ചും ഭക്ഷണകാര്യങ്ങളിൽ. ഈ വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ആരോഗ്യകരമായി മുന്നോട്ടുപോകുന്നതിനും താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ വേണമെന്നാണ് പ്രമുഖ ന്യൂട്രീഷ്യൻമാർ നിർദേശിക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.
advertisement
2/6
1. കോഫി- ഒരു ഡൈയൂററ്റിക് ആയ കോഫി ഉൾപ്പെടെയുള്ള കഫീൻ അടങ്ങിയ പാനീയം കുടിക്കുന്നത് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിന് ഇടയാക്കും. കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ വൃക്കകളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ട അവസ്ഥയുണ്ടാക്കുന്നത്. ഇത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്താനും അതുവഴി നിർജലീകരണത്തിനും ഇടയാക്കുന്നു.
advertisement
3/6
2. മദ്യം- മദ്യത്തിൽ മനുഷ്യശരീരത്തിലെ ജലനഷ്ടത്തിന് കാരണമായേക്കാവുന്ന നിർജ്ജലീകരണ ഗുണങ്ങളുണ്ട്. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് മദ്യം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനിടയാക്കും. ധാരാളം മദ്യം കുടിച്ച ശേഷം, നിങ്ങളുടെ ശരീരം നിർജ്ജലീകരണത്തിന്റെ ലക്ഷണമായ മഞ്ഞ നിറത്തിൽ മൂത്രമൊഴിക്കുന്നതിനും ഇത് അണുബാധ ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
advertisement
4/6
3. ഉയർന്ന പ്രോട്ടീൻ ഭക്ഷണം- ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതും നിർജ്ജലീകരണത്തിന് ഇടയാക്കും. പ്രോട്ടീനിൽ സ്വാഭാവികമായി ഉണ്ടാകുന്ന നൈട്രജനെ ഉപാപചയമാക്കാൻ ശരീരം കൂടുതൽ വെള്ളം ഉപയോഗിക്കുന്നു, അതിനാൽ കോശങ്ങൾക്ക് ജലത്തിന്റെ അംശം ഗണ്യമായി നഷ്‌ടപ്പെടുകയും നിർജ്ജലീകരണം അനുഭവപ്പെടുകയും ചെയ്യും.
advertisement
5/6
4. ചായ- നമ്മുടെ നാട്ടിൽ ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് ചായ. രാവിലെ ഒരു കപ്പ് ചായ കുടിച്ചാണ് മിക്കവരും ആ ദിവസം ആരംഭിക്കുന്നത് തന്നെ. എന്നാൽ ചായയിൽ കഫീൻ അടങ്ങിയതിനാൽ നിർജ്ജലീകരണത്തിന് കാരണമാകും. വേനൽക്കാലത്ത് അമിതമായി ചായ കുടിച്ചാൽ ശരീരത്തിലെ ജലാംശം അമിതമായി നഷ്ടപ്പെടാൻ ഇടയാക്കും.
advertisement
6/6
5. ഡാർക്ക് ചോക്ലേറ്റ്- മിൽക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് എന്നിവയെ അപേക്ഷിച്ച് ഡാർക്ക് ചോക്ലേറ്റിൽ കഫീൻ കൂടുതലാണ്. വലിയ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയമിടിപ്പ്, വയറിളക്കം, ഉത്കണ്ഠ, അസ്വസ്ഥത, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും.