Health Benefits of Mango | മാമ്പഴം കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് മാമ്പഴങ്ങൾ
advertisement
1/5

പഴങ്ങളിലെ രാജാവ് എന്നാണ് മാമ്പഴത്തെ പരക്കെ അറിയപ്പെടുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും എറെ പ്രയപ്പെട്ടതാണ് മാമ്പഴം. പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് മാമ്പഴങ്ങൾ. വിറ്റാമിൻ എ, ബി, സി, ഇ, കെ എന്നിവയും കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെയും മികച്ച ഉറവിടമാണ് മാമ്പഴങ്ങൾ. മാമ്പഴം കഴക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
advertisement
2/5
മാമ്പഴം ധാരാളം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് ഡൽഹി ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്ധൻ ലോവ്‌നീത് ബത്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം എല്ലാവരും മാമ്പഴം മിതമായി കഴിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മാമ്പഴത്തിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഒരു തരം രാസ സംയുക്തമായ ലുപിയോൾ അടങ്ങിയിട്ടുണ്ട്. പഠനങ്ങൾ അനുസരിച്ച്, പ്രോസ്റ്റേറ്റ് കാൻസറിനെതിരെ പോരാടാൻ സഹായിക്കുന്ന അപ്പോപ്‌ടോസിസിനെ ഉത്തേജിപ്പിക്കാൻ ലുപിയോൾ സഹായിക്കുമെന്ന് ബത്ര പറയുന്നു.
advertisement
3/5
മാമ്പഴത്തിൽ പോളിഫെനോളുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്ന ഒരു സസ്യ സംയുക്തമാണ്. നമ്മുടെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നതിനാൽ പോളിഫെനോളുകൾ ശരീരത്തിന് നിർണായകമാണ്.
advertisement
4/5
ആൽഫോൺസോ മാമ്പഴം കണ്ണുകൾക്ക് വളരെ നല്ലതാണെന്ന് പറയുന്നു. വിറ്റാമിൻ എ ധാരാളമായി ഇവയിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ബീറ്റാ-ക്രിപ്‌റ്റോക്‌സാന്തിൻ തുടങ്ങിയ ഫ്ലേവനോയിഡുകളും ഇവയിൽ അടങ്ങിയിരിക്കുന്നു.
advertisement
5/5
100 ഗ്രാം മാമ്പഴം 765 മില്ലിഗ്രാം അല്ലെങ്കിൽ വിറ്റാമിൻ എ യുടെ ദൈനംദിന അളവിന്റെ 25 ശതമാനം നൽകുന്നു. ഇത് നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്. ജൈവ മാമ്പഴത്തിൽ ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, സിട്രിക് ആസിഡ് എന്നിവയുടെ അംശം കൂടുതലാണ്, ഇത് പ്രധാനമായും ശരീരത്തിന്റെ ക്ഷാര നില നിലനിർത്താൻ സഹായിക്കുന്നു.