TRENDING:

Health benefits of Carrots | പച്ചയ്ക്ക് കഴിക്കണോ ജ്യൂസടിച്ച് കുടിക്കണോ? കാരറ്റ് എങ്ങനെ കഴിക്കുന്നതാണുത്തമം

Last Updated:
നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു സൂപ്പർഫുഡാണ് കാരറ്റ്
advertisement
1/5
Health benefits of Carrots | പച്ചയ്ക്ക് കഴിക്കണോ ജ്യൂസടിച്ച് കുടിക്കണോ? കാരറ്റ് എങ്ങനെ കഴിക്കുന്നതാണുത്തമം
ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട ഏറ്റവും പോഷകസമൃദ്ധമായ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. ആളുകൾ കാരറ്റ് സാലഡ്, ജ്യൂസ് എന്നിവയുടെ രൂപത്തിൽ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. കാരറ്റ് പച്ചയായി കഴിക്കുമ്പോഴാണോ ജ്യൂസായി കുടിക്കുമ്പോഴോണോ കൂടുതൽ ആരോഗ്യ ഗുണങ്ങൾ നൽകുന്നുന്നതെന്നറിയാൻ പലർക്കും എപ്പോഴും ആകാംക്ഷയുണ്ട്. എങ്ങനെ കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് നിർണ്ണയിക്കാൻ, പച്ച കാരറ്റിന്റെയും കാരറ്റ് ജ്യൂസിന്റെയും ആരോഗ്യ ഗുണങ്ങൾ പരിശോധിക്കാം.
advertisement
2/5
നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു സൂപ്പർഫുഡാണ് കാരറ്റ്. കാരറ്റിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും പോഷകങ്ങളും നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. വിറ്റാമിൻ എ ധാരാളമായി അടങ്ങിയ കാരറ്റ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിലെ പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു. കാരറ്റിലെ നാരുകൾ ദഹനം എളുപ്പമാക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഈ പോഷക ഭക്ഷണം സഹായിക്കുന്നു.
advertisement
3/5
വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞവയാണ് കാരറ്റുകൾ. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പൊട്ടാസ്യം സമ്പുഷ്ടമായ പച്ചക്കറി എന്ന നിലയിൽ, കാരറ്റ് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ബീറ്റാ കരോട്ടിനും ലൈക്കോപീനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ നമ്മെ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്, കാരറ്റ് ഒരു മികച്ച് ഓപ്ഷനായിരിക്കും.
advertisement
4/5
കാരറ്റ് ജ്യൂസിൽ ബീറ്റാ കരോട്ടിനും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ നാശം തടയാനും അണുബാധകൾ തടയാനും സഹായിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പച്ച കാരറ്റിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ ബീറ്റാ കരോട്ടിൻ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ, ജ്യൂസ് രൂപത്തിൽ കഴിക്കുന്നതായിരിക്കു കൂടുതൽ ഉത്തമം. കാരറ്റ് ജ്യൂസിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി6 എന്നിവ കൂടുതലാണ്.
advertisement
5/5
എന്നാൽ സാധ്യമായ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കാരറ്റ് ജ്യൂസ് മിതമായി കഴിക്കുക. അമിതമായി ജ്യൂസ് കഴിക്കുന്നത് കരോട്ടിനീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. രക്തത്തിലെ ബീറ്റാ കരോട്ടിന്റെ അളവ് വർദ്ധിക്കുന്നതിനാൽ ചർമ്മം മഞ്ഞനിറമാകുന്ന ഒരു അവസ്ഥയാണിത്. ചില റിപ്പോർട്ടുകൾ പ്രകാരം, മുഴുവൻ കാരറ്റിലും കാണപ്പെടുന്ന നാരുകൾ കാരറ്റ് ജ്യൂസിൽ ചിലപ്പോൾ ഉണ്ടാവുകയില്ല. ജ്യൂസിംഗ് പ്രക്രിയ ലയിക്കാത്ത നാരുകളെ ഫിൽട്ടർ ചെയ്യുന്നതാണിതിന് കാരണം. വ്യക്തിഗത ആരോഗ്യ ലക്ഷ്യങ്ങളെയും ദഹന മുൻഗണനകളെയും പരിഗണിച്ച് കാരറ്റ് പച്ചയ്ക്ക് കഴിക്കണോ അതല്ല ജ്യൂസായി കഴിക്കണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. രണ്ടിനും അതിന്റേതായ ആരോഗ്യ ഗുണങ്ങളുണ്ട്.
മലയാളം വാർത്തകൾ/Photogallery/Life/
Health benefits of Carrots | പച്ചയ്ക്ക് കഴിക്കണോ ജ്യൂസടിച്ച് കുടിക്കണോ? കാരറ്റ് എങ്ങനെ കഴിക്കുന്നതാണുത്തമം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories