TRENDING:

രാവിലെ വെറും വയറ്റിൽ സ്ഥിരമായി ചായ കുടിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!!

Last Updated:
ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് നമ്മുടെ ശരീരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ
advertisement
1/5
രാവിലെ വെറും വയറ്റിൽ സ്ഥിരമായി ചായ കുടിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!!
നമ്മളിൽ പലരുടെയും ഒരു ദിവസത്തിന്റെ തുടക്കം ഒരു ഗ്ലാസ് ചൂട് ചായയിൽ (Tea) നിന്നുമാണ്. രാവിലെ ചായ കിട്ടിയില്ലെങ്കിൽ ആ ദിവസം ഒരു ഉന്മേഷ കുറവാണ്. അതിനാൽ തന്നെ ചായ കുടിച്ചാലേ അന്നത്തെ ദിവസം നന്നാകൂ എന്ന് ചിലർ പറയുകയും ചെയ്യാറുണ്ട്. എന്നാൽ, ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് നമ്മുടെ ശരീരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തേയില, പാൽ, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർന്ന ചായ കുടിച്ചതിന് ശേഷം ഉന്മേഷത്തിന് പകരം ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ടോ? ചായയിലെ എല്ലാ ചേരുവകളും പോഷകസമൃദ്ധമാണെങ്കിലും, ചില ഘടകങ്ങളുടെ അളവ് കൂടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ തന്നെ സ്ഥിരമായി വെറും വയറ്റിൽ ചായ കുടിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂ.
advertisement
2/5
നമ്മൾ രാവിലെ ആസ്വദിച്ച് കുടിക്കുന്ന ചായയിൽ കഫീൻ (caffeine) അടങ്ങിയിട്ടുണ്ട്. ചായയിലൂടെ കഫീൻ നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന പ്രധാന ഫലം ക്ഷീണം കുറയുന്നു എന്നതാണ്.എന്നാൽ അമിതമായ അളവിൽ, പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ ഉടനെ ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് അന്നത്തെ ഊർജ്ജത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
advertisement
3/5
ഈ സാഹചര്യത്തിൽ, പലപ്പോഴും ഉയർന്നുവരുന്ന ഒരു ചോദ്യമാണ് ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുമോ എന്നത്. രാവിലെ ആദ്യം, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ചായ കുടിക്കുന്നത് ചിലരിൽ വയറ്റിൽ അസിഡിറ്റി വർദ്ധിപ്പിക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം. ഇത് പലതരത്തിലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.
advertisement
4/5
കഫീൻ പോലെ തന്നെ ചായയിൽ അടങ്ങിയിരിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് ടാനിന്‍ (tannin). ഇത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയുന്നതിന് കാരണമാകുകയും വിളർച്ച പോലുള്ള അസുഖങ്ങളിലേക്കും നയിച്ചേക്കാം.ചായയിൽ കൂടുതൽ മധുരം ചേർക്കുന്നത് ചിലരുടെ ശീലമാണ്. എന്നാൽ, അമിതമായ മധുരം അടങ്ങിയ ചായ ശരീരത്തിന് ഹാനികരമാണ്. ഇത് ക്ഷീണം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. അതിന് പരിഹാരം എന്നോണം ചെറിയ അളവിൽ ശർക്കരപൊടി ഒക്കെ ചേർത്ത് ഒരു ചായ കുടിച്ചാൽ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാകും.
advertisement
5/5
കറുവാപ്പട്ടയോ ഏലക്കായോ ചേർത്ത മസാല ചായ, അധിക പഞ്ചസാര ചേർക്കാതെ തന്നെ സ്വാഭാവിക മധുരം പ്രദാനം ചെയ്യുന്നു. പ്രഭാതഭക്ഷണത്തിനൊപ്പം നിലക്കടല, അണ്ടിപ്പരിപ്പ് തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ലഘുപലഹാരങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് ഉത്തമമായിരിക്കും. പിന്നെ രാവിലെ ചായ കുടിക്കുന്നതിന് മുൻപ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ അസിഡിറ്റി കുറയ്ക്കാനും, ജലാംശം മെച്ചപ്പെടുത്താനും സഹായിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Health/
രാവിലെ വെറും വയറ്റിൽ സ്ഥിരമായി ചായ കുടിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!!
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories