TRENDING:

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കാറുണ്ടോ!! അറിയാം ഗുണങ്ങളേറെ

Last Updated:
വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് സൗന്ദര്യത്തെയും ചർമ്മത്തെയും സംരക്ഷിക്കും
advertisement
1/6
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കാറുണ്ടോ!! അറിയാം ഗുണങ്ങളേറെ
പൊതുവെ വെള്ളം കുടിക്കാൻ നിങ്ങൾ മടികാണിക്കാറുണ്ടോ, അതോ ദാഹം കുറവാണോ? എന്നാൽ ശരീരത്തിന് ആവിശ്യമായ വെള്ളം കിട്ടാതിരുന്നാൽ അത് നിരവതി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും. വെള്ളം എന്നത് ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള ഘടകമാണ്. എന്നാൽ ഈ വെള്ളം കുടിക്കുന്നതിനും ചില രീതികളും സമയവുമുണ്ട്. നമ്മുടെ ശരീരം എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ശരീരം ചെയ്യുന്ന എല്ലാ ആയാസമുളള പ്രവർത്തികളും ജലാംശം കുറയ്ക്കാന്‍ കാരണമാകും. അതിനാൽ തന്നെ രാവിലെ ഉറങ്ങി എഴുന്നേറ്റാല്‍ ഉടനെ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഊര്‍ജ്ജം നൽകാൻ സഹായിക്കും.രാവിലെ വെളളം കുടിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
advertisement
2/6
ശരീരത്തിലെ വിഷവസ്തുക്കളെ പുറം തള്ളാൻ രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. രാത്രി സമയങ്ങളിൽ ശരീരത്തിൽ നടക്കുന്ന ഉപാപചയപ്രവര്‍ത്തനങ്ങളിലൂടെ ഫലമായി മാലിന്യം അടിഞ്ഞുകൂടുന്നു. അതുകൊണ്ട് രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഈ വിഷവസ്തുക്കളെ പുറംതള്ളാന്‍ സഹായിക്കും.
advertisement
3/6
ധാരാളം വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിക്കാൻ സഹായിക്കും. ഏകദേശം 500 മില്ലി വെള്ളം കുടിക്കുന്നത് 30-40 മിനിറ്റ് നേരത്തേക്ക് ശരീരത്തിലെ മെറ്റബോളിസം 30 ശതമാനം വരെ വേഗത്തിലാക്കുമത്രേ. അതായത് നിങ്ങള്‍ വെറുവയറ്റില്‍ വെളളം കുടിക്കുമ്പോള്‍ ശരീരത്തിലെ കലോറി കത്തിച്ച് കളയുകകൂടിയാണ് ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
advertisement
4/6
മലബന്ധം തടയാൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വഴി സാധിക്കും. പ്രഭാത ഭക്ഷണത്തിന് മുന്‍പുളള വെള്ളം കുടി ശരീരത്തിലെ ദഹന വ്യവസ്ഥയെ ഉണര്‍ത്തുകയും ഭക്ഷണത്തെ സ്വീകരിക്കുന്നതിനായി ആമാശയത്തെ തയ്യാറാക്കുകയും ചെയ്യുന്നു. ഇത് മലബന്ധം തടയാന്‍ സഹായിക്കുന്നു.
advertisement
5/6
രാവിലെ എഴുന്നേറ്റാല്‍ ഉന്‍മേഷമില്ലായ്മയും മന്ദതയുമൊക്കെ അലട്ടാറുണ്ട്. നമ്മുടെ തലച്ചോറില്‍ 75 ശതമാനം വെള്ളമുണ്ട് . നേരിയ നിര്‍ജലീകരണം പോലും ചിന്തയെ മന്ദഗതിയിലാക്കും. ഇത് വേഗത്തില്‍ ദേഷ്യം വരാനും ഏകാഗ്രത കുറയാനും കാരണമാകും. അതുകൊണ്ടുതന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് തലച്ചോറിന് ഏറെ ഫലപ്രദമാണ്.
advertisement
6/6
വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് സൗന്ദര്യത്തെയും ചർമ്മത്തെയും സംരക്ഷിക്കും. ചർമ്മ വരൾച്ച ഉള്ളവർ എല്ലാ ദിവസവും ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഒരു ഗ്ലാസ് വെള്ളംകൂടി കുടിക്കുന്നത് ശീലമാക്കി നോക്കു. ഇത് ചര്‍മ്മത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുകയും തിളക്കമുള്ള ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.
മലയാളം വാർത്തകൾ/Photogallery/Life/Health/
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കാറുണ്ടോ!! അറിയാം ഗുണങ്ങളേറെ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories