സൈലന്‍റ് ഹാർട്ട് അറ്റാക്ക് മുൻകൂട്ടി അറിയാനാകുമോ? ലക്ഷണങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
എന്തുകൊണ്ടാണ് ചില ഹൃദയാഘാതങ്ങൾ നിശബ്ദമാകുന്നതെന്ന സംശയം തോന്നാം. ഹൃദയാഘാതത്തിന്റെ സാധാരണ ലക്ഷണങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇതൊന്നുമില്ലാതെ ചിലരിൽ ഹൃദയാഘാതം ഉണ്ടാകുന്നു
advertisement
1/11

ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണെന്ന കാര്യം ഏവർക്കും അറിയാം. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗം വർദ്ധിക്കാൻ ഇടയായിട്ടുണ്ട്. അടുത്തിടെയായി സൈലന്‍റ് ഹാർട്ട് അറ്റാക്ക് അഥവാ സൈലന്‍റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലമുള്ള മരണങ്ങൾ വർദ്ധിച്ചുവരുന്നുണ്ട്. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്?
advertisement
2/11
ഹൃദയ ധമനിയായ കൊറോണറി ആർട്ടറി തടസ്സപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. തൽഫലമായി, ഹൃദയപേശികൾക്ക് ഓക്സിജനും പോഷകങ്ങളും ലഭ്യമാകാതെ ഹൃദയം പ്രവർത്തനരഹിതമാകുന്നു. ഹൃദയാഘാത സമയത്ത് തണുത്ത വിയർപ്പ്, ഓക്കാനം എന്നിവയ്‌ക്കൊപ്പം നെഞ്ചിലെ വേദനയോ ഭാരമോ ഉള്ളതായി രോഗികൾ പറയാറുണ്ട്.
advertisement
3/11
എന്നാൽ രോഗിക്ക് ഈ ലക്ഷണങ്ങളൊന്നും അനുഭവപ്പെടാതെ സംഭവിക്കുന്ന ഒന്നാണ് നിശബ്ദ ഹൃദയാഘാതം. പക്ഷെ നിശബ്ദ ഹൃദയാഘാതത്തിന് അറിയപ്പെടാതെ പോകുന്ന ചില ലക്ഷണങ്ങളുണ്ട്. ആ ലക്ഷണങ്ങൾ ആരും അത്ര കാര്യമായി എടുക്കാറില്ലെന്ന് മാത്രം. പേശി വേദന, ദഹനക്കേട്, ഓക്കാനം അല്ലെങ്കിൽ പനി എന്നിവയൊക്കെയാണ് ആ ലക്ഷണങ്ങൾ.
advertisement
4/11
പലപ്പോഴും വളരെ നേരിയ തോതിൽ ആകുമെന്നതിനാൽ ഇത് അത്ര കാര്യമായി എടുക്കാറില്ല. വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ് നിശബ്ദ ഹൃദയാഘാതം. ഇത് മുൻകൂട്ടി കണ്ടെത്തുന്ന പരിശോധനകളൊന്നും നിലവിൽ ലഭ്യമല്ല. എന്നാൽ ചില ഘടകങ്ങൾ ശ്രദ്ധിച്ചാൽ ഇതുമൂലമുള്ള അപകടത്തിനെതിരെ മുൻകരുതൽ എടുക്കാനും ജീവൻ രക്ഷിക്കാനും കഴിയും.
advertisement
5/11
സാധാരണ ഹൃദയാഘാതത്തിനും നിശബ്ദ ഹൃദയാഘാതത്തിനുമുള്ള കാരണങ്ങൾ ഒന്ന് തന്നെയാണ്. അവയിൽ ഏറ്റവും പ്രധാനം ഇവയാണ്, ഹൃദ്രോഗ കുടുംബ ചരിത്രം, പ്രായം, പുകവലി, ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവുംപ്രമേഹം, വ്യായാമത്തിന്റെ അഭാവം, അമിതഭാരം.
advertisement
6/11
സാധാരണഗതിയിൽ, കൊറോണറി ആർട്ടറി ഭിത്തികളിൽ ഒന്നിൽ പ്ലാക്ക് അടിഞ്ഞുകൂടുമ്പോഴാണ് ഹൃദയാഘാതം അല്ലെങ്കിൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ ഉണ്ടാകുന്നത്. പെട്ടെന്നുള്ള വിള്ളൽ ധമനിയിൽ ഒരു ത്രോംബസ് അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നു, ഇത് രക്തപ്രവാഹം പൂർണമായും തടസപ്പെടാൻ ഇടയാക്കുന്നു.
advertisement
7/11
ഹൃദയപേശികൾക്ക് ഓക്സിജൻ ലഭിക്കാതെ നെഞ്ചുവേദനയും മറ്റ് ഭയാനകമായ ലക്ഷണങ്ങളും ഉണ്ടാകുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തടസ്സം നീക്കം ചെയ്തില്ലെങ്കിൽ, ഇസ്കെമിക് (ഓക്സിജൻ അഭാവം) ഹൃദയപേശികൾ ചലനമില്ലാതാകും. ഹൃദയപേശികൾ നിശ്ചലമാകുന്ന ഈ അവസ്ഥയാണ് ഹൃദയാഘാതം ഉണ്ടാക്കുന്നത്.
advertisement
8/11
എന്തുകൊണ്ടാണ് ചില ഹൃദയാഘാതങ്ങൾ നിശബ്ദമാകുന്നതെന്ന സംശയം തോന്നാം. ഹൃദയാഘാതത്തിന്റെ സാധാരണ ലക്ഷണങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇതൊന്നുമില്ലാതെ ചിലരിൽ ഹൃദയാഘാതം ഉണ്ടാകുന്നു. കൊറോണറി ധമനികളിൽ ഒന്ന് തടയപ്പെടുകയും ചില ഹൃദയപേശികൾ നിശ്ചലമാകുകയും ചെയ്യുന്നു, എന്നാൽ ഇതിന്‍റെ ലക്ഷണങ്ങൾ പ്രകടമാകുകയോ രോഗി അറിയപ്പെടാതെ പോകുകയോ ചെയ്യുന്നു. ഇതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം വേദന സഹിക്കാനുള്ള ശേഷി ഓരോരുത്തരിലും വ്യത്യസ്ത പരിധിയിലാണ്. ചിലർക്ക് ചെറിയ വേദനയും ബുദ്ധിമുട്ടും വലിയ പ്രശ്നമായി അനുഭവപ്പെടും. എന്നാൽ ചിലരിൽ ഉയർന്ന അളവിലുള്ള വേദന പോലും നിസാരമായാണ് അനുഭവപ്പെടുന്നത്.
advertisement
9/11
കൂടാതെ വിട്ടുമാറാത്ത വൃക്കരോഗം, പ്രമേഹം തുടങ്ങിയ ചില രോഗാവസ്ഥകളിൽ, വേദനയുടെ പ്രേരണകൾ വഹിക്കുന്ന ഞരമ്പുകൾ മങ്ങുകയും രോഗിക്ക് ആൻജീനയുടെ ലക്ഷണങ്ങളോ ഹൃദയാഘാതമോ അനുഭവപ്പെടില്ല. കാർഡിയാക് ഇസ്കെമിയയുടെ ചില കേസുകളിൽ, ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിന്റെയും ഓക്സിജന്റെയും അഭാവം മൂലം ഉണ്ടാകുന്ന സാധാരണ ലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല. അവർക്ക് ആൻജീന(നെഞ്ച് വേദന) അനുഭവപ്പെടില്ല, പകരം ശ്വാസതടസ്സമോ ചെറിയരീതിയിലുള്ള ക്ഷീണമോ ഉണ്ടാകാം. ഹൃദ്രോഗവുമായി സാധാരണ ബന്ധമില്ലാത്ത മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം.
advertisement
10/11
ചില ആളുകൾ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ അവഗണിക്കുന്നു, കാരണം അവ താരതമ്യേന അസ്വസ്ഥത കുറഞ്ഞ രീതിയിലാകുമ്പോൾ നെഞ്ചെരിച്ചിലോ ദഹനക്കേടോ ആയി തെറ്റിദ്ധരിക്കുന്നു. നിശബ്‌ദ ഹൃദയാഘാതത്തിൽ ഒരു വ്യക്തിയുടെ പ്രായവും ലിംഗഭേദവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രായമായ ആളുകൾക്ക്, പ്രത്യേകിച്ച് 75 വയസ്സിന് മുകളിലുള്ളവരിൽ നിശബ്ദ ഹൃദയാഘാത സാധ്യത കൂടുതലാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് നിശബ്ദ ഹൃദയാഘാതം കൂടുതലായി കാണപ്പെടുന്നത്.
advertisement
11/11
നിശബ്ദ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ- നിശബ്‌ദമായ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ അത്ര വ്യക്തതയുള്ളവയല്ല. ചില സമയങ്ങളിൽ, രോഗികൾക്ക് നെഞ്ചിലോ പുറം, കൈകളിലോ താടിയെല്ലിലോ ചെറിയ അസ്വസ്ഥത അനുഭവപ്പെടാം. തലകറക്കമോ ബോധക്ഷയമോ അനുഭവപ്പെടാം. ഏറെ നേരമായി തുടരുന്ന ക്ഷീണവും ശ്വാസതടസവും നിശബ്ദ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളായിരിക്കാം.
മലയാളം വാർത്തകൾ/Photogallery/Life/Health/
സൈലന്‍റ് ഹാർട്ട് അറ്റാക്ക് മുൻകൂട്ടി അറിയാനാകുമോ? ലക്ഷണങ്ങൾ