രാജ്യത്ത് 76 ശതമാനം പേർക്കും വിറ്റാമിൻ ഡിയുടെ അപര്യാപ്തത; ഭക്ഷണത്തിലൂടെ പരിഹരിക്കാം
- Published by:Anuraj GR
- news18-malayalam
Last Updated:
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാം...
advertisement
1/6

രാജ്യത്ത് വിറ്റാമിൻ ഡിയുടെ അപര്യാപ്തത മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ പേരിൽ കണ്ടുവരുന്നതായി റിപ്പോർട്ട്. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം രാജ്യത്ത് 76 ശതമാനം പേരിൽ ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. ഇതിൽ കൂടുതലും സ്ത്രീകളാണ്. കടുത്ത ക്ഷീണം, ഉറക്കമില്ലായ്മ, കൈയ്ക്കും കാലിനും വേദന, ശരീരമാകെ തളർച്ച, പേശി ബലഹീനത, മുടികൊഴിച്ചിൽ, വിഷാദ എന്നിവയൊക്കെയാണ് വിറ്റാമിൻ ഡിയുടെ കുറവ് മൂലം കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങൾ. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകും. ഇവിടെയിതാ, വിറ്റാമിൻ ഡി അടങ്ങിയ ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
advertisement
2/6
1. മുട്ട  നിങ്ങൾ ഒരു നോൺ വെജിറ്റേറിയനാണെങ്കിൽ തീർച്ചയായും മുട്ട ദിവസവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. മുട്ട കഴിക്കുന്നതിലൂടെ ഈ കുറവ് ഒരു പരിധി വരെ മറികടക്കാൻ കഴിയും. പ്രോട്ടീനിനൊപ്പം വിറ്റാമിൻ ഡിയുടെയും നല്ല ഉറവിടമാണ് മുട്ട.
advertisement
3/6
2. പാൽവിറ്റാമിൻ ഡി കൂടുതലായി കാണപ്പെടുന്നത് നോൺ-വെജ് ഭക്ഷണ പദാർത്ഥങ്ങളിലാണ്. എന്നാൽ സസ്യഭുക്കുകൾക്ക് പശുവിൻ പാൽ കഴിക്കുന്നതിലൂടെ അതിന്റെ കുറവ് നികത്താനാകും. ഏറെ പോഷകഗുണങ്ങളുള്ള ഒരു സമീകൃതാഹാരമാണ് പാൽ. കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് എന്നിവയും പശുവിൻ പാലിലുണ്ട്.
advertisement
4/6
3. കൂൺ  വൈറ്റമിൻ ഡി വലിയ അളവിൽ കൂണിൽ കാണുന്നില്ലെങ്കിലും സസ്യാഹാരികൾക്ക് ഇത് കഴിക്കുന്നതിലൂടെ വിറ്റാമിൻ ഡിയുടെ കുറവ് ഒരു പരിധി വരെ പരിഹരിക്കാനാകും.
advertisement
5/6
4. ഓറഞ്ച് വിറ്റാമിൻ സിക്കൊപ്പം വിറ്റാമിൻ ഡിയും ഓറഞ്ചിൽ കാണപ്പെടുന്നു. ഓറഞ്ച് കഴിക്കുന്നതിലൂടെ ശരീരത്തിന് സിങ്ക്, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, മറ്റ് വിറ്റാമിനുകൾ എന്നിവയും ലഭിക്കും.
advertisement
6/6
5. മത്സ്യംസൂര്യപ്രകാശത്തിനു ശേഷം വൈറ്റമിൻ ഡിയുടെ കുറവ് ഇല്ലാതാക്കാൻ ഏറ്റവും നല്ല സ്രോതസാണ് മത്സ്യം. വിറ്റാമിൻ ഡി പല മത്സ്യങ്ങളിലും വലിയ അളവിൽ കാണപ്പെടുന്നു. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന അയല, മത്തി, ചാള, നെത്തോലി തുടങ്ങിയ മത്സ്യങ്ങളിലും വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. കൂടാതെ സാൽമൺ ഫിഷിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Life/Health/
രാജ്യത്ത് 76 ശതമാനം പേർക്കും വിറ്റാമിൻ ഡിയുടെ അപര്യാപ്തത; ഭക്ഷണത്തിലൂടെ പരിഹരിക്കാം