COVID19| കൈ കഴുകാതെ രക്ഷയില്ല; മാസ്കും കൈയ്യുറകളും വൈറസിനെ തടയില്ല
- Published by:Naseeba TC
- news18-malayalam
Last Updated:
കൈകൾ കഴുകി സൂക്ഷിക്കുക, കൈകൊണ്ട് അനാവശ്യമായി മുഖം തൊടുന്നത് ഒഴിവാക്കുക, മറ്റുള്ളവരുമായി അടുത്ത് ഇടപഴകേണ്ട സാഹചര്യമുണ്ടായാൽ കൃത്യമായ അകലം പാലിക്കുക. കോവിഡിനെ നേരിടാൻ ഇതാണ് മാർഗം.
advertisement
1/16

കോവിഡ് ബാധയിൽ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. ലോകമെമ്പാടുമായി ഇതുവരെ ഒമ്പതിനായിരത്തോളം പേരാണ് മരണപ്പെട്ടത്.
advertisement
2/16
രണ്ടേകാൽ ലക്ഷത്തോളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ രോഗം മൂലം മരിച്ചവരുടെ എണ്ണം മൂവായിരമായി. ഇന്ത്യയിൽ 166 പേരാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
advertisement
3/16
കേരളത്തിൽ വൈറസ് സാമൂഹ്യവ്യാപനത്തിന് അടുത്തെത്തിയിരിക്കുകയാണ്. ആരിൽ നിന്നും ആർക്കും രോഗം പകരാം എന്ന അവസ്ഥ.
advertisement
4/16
ഈ സാഹചര്യത്തിൽ ജാഗ്രതയും ശുചിത്വവും പാലിക്കുക എന്നത് ഓരോ വ്യക്തിയുടേയും സാമൂഹിക ഉത്തരവാദിത്തമാണ്.
advertisement
5/16
വൈറസ് വ്യാപനം തടയാൻ കൈകകൾ വൃത്തിയാക്കി സൂക്ഷിക്കുക എന്നത് തന്നെയാണ് ശരിയായ മാർഗം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.
advertisement
6/16
കൈകൾ കഴുകി സൂക്ഷിക്കുക, കൈകൊണ്ട് അനാവശ്യമായി മുഖം തൊടുന്നത് ഒഴിവാക്കുക, മറ്റുള്ളവരുമായി അടുത്ത് ഇടപഴകേണ്ട സാഹചര്യമുണ്ടായാൽ കൃത്യമായ അകലം പാലിക്കുക. കോവിഡിനെ നേരിടാൻ ഇതാണ് മാർഗം.
advertisement
7/16
മാസ്കും കൈയ്യുറകളും എത്രത്തോളം സഹായകമാകുമെന്ന് പറയാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് ഡയറക്ടർ മൈക് റയാൻ പറയുന്നു.
advertisement
8/16
"മാസ്കുകൾക്ക് വൈറസ് ബാധ തടയുന്നതിന് പരിധിയുണ്ട്. കൈകൾ ഇടക്കിടെ കഴുകി സൂക്ഷിക്കുക, മുഖത്ത് തൊടുന്നത് ഒഴിവാക്കുക, മറ്റുള്ളവരുമായി അകലം പാലിക്കുക, എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട മാർഗം" - മൈക്ക് റയാന്റെ വാക്കുകൾ.
advertisement
9/16
കോവിഡ് 19 കേസുകൾ നേരിടുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തർക്ക് മാത്രമായി ഓരോ മാസമവും 89 ദശലക്ഷം മാസ്കുകൾ വേണ്ടിവരുമെന്നാണ് WHO യുടെ കണക്കുകൂട്ടുന്നത്.
advertisement
10/16
നിലവിൽ തന്നെ മാസ്കുകൾക്ക് കടുത്ത ക്ഷാമമാണ് ലോകവ്യാപകമായി നേരിടുന്നത്. കൊറോണ വ്യാപനം തുടർന്നാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.
advertisement
11/16
മാസ്ക് ധരിച്ച് പുറത്തിറങ്ങുന്നവരിൽ ഭൂരിഭാഗം പേരും കൈകൾ സ്വതന്ത്രമായി ഇട്ടിരിക്കുന്നതായാണ് കാണുന്നത്. കൈകളിലൂടെയാണ് രോഗം പെട്ടന്ന് പടരുക എന്നത് മറക്കതിരിക്കുക.
advertisement
12/16
ഫ്രാൻസിലെ ആരോഗ്യ മേഖലയുടെ തലവനായ ജെറോം സാലമോണിന്റെ വാക്കുകൾ " മാസ്കുകൾ ധരിക്കുന്ന പലരും കൈ തുടർച്ചയായി കഴുകണമെന്ന നിർദേശം അവഗണിക്കുകയാണ്."
advertisement
13/16
മാസ്ക് പോലെ തന്നെ കൈയ്യുറകൾ ധരിച്ചത് കൊണ്ടും വൈറസ് വ്യാപനം തടയാൻ സാധിക്കണമെന്നില്ല.
advertisement
14/16
ആദ്യം ഒഴിവാക്കേണ്ടത് മൂക്കിലും വായിലും കണ്ണിലുമെല്ലാമുള്ള ഇടക്കിടെയുള്ള തൊട്ടു നോട്ടമാണ്. അത് നിർത്താതെ രോഗം വരാതിരിക്കാനുള്ള സാധ്യതയും ഇല്ലാതാകുന്നില്ല. അമേരിക്കയിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ സെന്റർ ഫോർ ഹെൽത്ത് ഡിപ്പാർട്മെന്റിലുള്ള അമേഷ് അഡൽജ പറയുന്നു.
advertisement
15/16
അമേരിക്കൻ ജേണൽ ഓഫ് ഇൻഫെക്ഷന്റെ 2015 ൽ പുറത്തിറങ്ങിയ പഠനം അനുസരിച്ച് ഒരു മണിക്കൂറിൽ മനുഷ്യൻ 20 പ്രാവശ്യമെങ്കിലും കൈ കൊണ്ട് മുഖം തൊടുന്നുണ്ട്.
advertisement
16/16
ശ്രദ്ധിക്കുക, ഗ്ലൗസ് ധരിക്കുന്നത് കൈ കഴുകുന്നതിന് പകരമായല്ല.
മലയാളം വാർത്തകൾ/Photogallery/Life/
COVID19| കൈ കഴുകാതെ രക്ഷയില്ല; മാസ്കും കൈയ്യുറകളും വൈറസിനെ തടയില്ല