TRENDING:

ചൂടിനൊപ്പം ആരോ​ഗ്യപ്രശ്നങ്ങളും; ചൂടുകാല രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?

Last Updated:
ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിക്കുക എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കാവുന്നതാണ്.
advertisement
1/5
ചൂടിനൊപ്പം ആരോ​ഗ്യപ്രശ്നങ്ങളും; ചൂടുകാല രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?
വേനൽക്കാലം തുടങ്ങി കഴിഞ്ഞു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചർമത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു തുടങ്ങി സൂര്യാഘാതം, എന്നീ തീവ്രത കൂടിയ അസുഖങ്ങളിലേക്ക് പട്ടിക നീളുന്നു. ചെങ്കണ്ണ് പോലുള്ള കണ്ണുദീനങ്ങൾ വേനൽക്കാലത്ത് അധികമായി കാണാറുണ്ട്. രോഗിയുടെ സ്രവങ്ങൾ കൈകളിൽ പറ്റുകയും പിന്നീട് നമ്മുടെ കൈകളിൽ നിന്ന് കണ്ണിൽ എത്തുകയും ചെയ്യുമ്പോൾ രോഗം പിടിപെടുന്നു.
advertisement
2/5
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻതന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക.
advertisement
3/5
പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗമുള്ള ആളുടെ അടുത്ത് പോകുമ്പോൾ അയാളുടെ സ്രവങ്ങളുമായി സമ്പർക്കം വരിക, ഉച്ഛ്വാസവായുവിലൂടെ അണുക്കൾ ശ്വസിക്കുക എന്നിവയിലൂടെ രോഗം പകരുന്നു. അസുഖം പിടിപെട്ടു കഴിഞ്ഞാൽ താമസിയാതെ ഡോക്ടറുടെ സഹായം തേടുക, മരുന്നുകൾ കഴിക്കുക, പഴങ്ങൾ, ജ്യൂസ്, എളുപ്പം ദഹിക്കുന്ന ഭക്ഷണം എന്നിവ കഴിക്കുക.
advertisement
4/5
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം. ശുദ്ധജലത്തിന്റെ ലഭ്യതയില്ലായ്മയും വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ടും ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹോട്ടൽ ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക, വീടുകളിൽതന്നെ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക എന്നീ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാം.
advertisement
5/5
വെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധി മുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദ്ദി എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. സൺ സ്‌ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക,
മലയാളം വാർത്തകൾ/Photogallery/Life/Health/
ചൂടിനൊപ്പം ആരോ​ഗ്യപ്രശ്നങ്ങളും; ചൂടുകാല രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories