World Egg Day | ലോക മുട്ടദിനം: ദിവസവും മുട്ട കഴിക്കാമോ? ഗുണങ്ങൾ അറിയാം
- Published by:Vishnupriya S
- news18-malayalam
Last Updated:
പ്രോട്ടീൻ പവർഹൗസായ മുട്ടയിൽ 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുട്ടകൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്
advertisement
1/11

വിവിധ തരം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് മുട്ട. ഒരേ സമയം ഒരു പ്രധാന വിഭവവും മറ്റ് വിഭവങ്ങളിലെ ചേരുവയുമാണ് മുട്ട. മുട്ട പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കൂടിയാണ്. ഇന്ന് ലോക മുട്ടദിനമാണ്.
advertisement
2/11
പ്രോട്ടീൻ പവർഹൗസായ മുട്ടയിൽ 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുട്ടകൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
advertisement
3/11
പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് ആരോഗ്യകരമായി നിലനിർത്താൻ കഴിയുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
advertisement
4/11
ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിന് മുട്ട ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ കൊച്ചു കുട്ടികൾക്ക് ദിവസവം ഒരു മുട്ടയെങ്കിലും നൽകണം. ദിവസവും ഒന്നോ രണ്ടോ മുട്ട കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
advertisement
5/11
പേശികളുടെ ആരോഗ്യം: മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും കഴിക്കുന്നത് പേശികളുടെ വളർച്ചയ്ക്ക് നല്ലതാണ്
advertisement
6/11
തലച്ചോറിന്‍റെ ആരോഗ്യം: മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും നല്ലതാണ്.
advertisement
7/11
രോഗ പ്രതിരോധശേഷി: പതിവായി മുട്ട കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
advertisement
8/11
ഊര്‍ജ്ജം ലഭിക്കാന്‍: പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
advertisement
9/11
കൊളസ്ട്രോള്‍: പതിവായി മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രെളിന്‍റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
advertisement
10/11
കണ്ണുകളുടെ ആരോഗ്യം: വിറ്റാമിന്‍ എയും സിങ്കും അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
advertisement
11/11
വണ്ണം കുറയ്ക്കാന്‍: മുട്ട കഴിക്കുന്നത് വിശപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും
മലയാളം വാർത്തകൾ/Photogallery/Life/Health/
World Egg Day | ലോക മുട്ടദിനം: ദിവസവും മുട്ട കഴിക്കാമോ? ഗുണങ്ങൾ അറിയാം