Honey Rose | സൗന്ദര്യ റാണി തന്നെ, സമ്മതിച്ചു; ബ്രിട്ടീഷ് രാജ്ഞിയെ പോലെ ഹണി റോസ്
- Published by:meera_57
- news18-malayalam
Last Updated:
സ്വന്തം ഔട്ട്ഫിറ്റിന്റെ കാര്യത്തിൽ ഹണി റോസ് മറ്റാരെയും അനുകരിക്കാറില്ല എന്ന് വേണം പറയാൻ
advertisement
1/5

വലിയ സൗന്ദര്യ മത്സരങ്ങളിൽ എവിടെയും മുഴങ്ങിക്കേട്ട പേരല്ല നടി ഹണി റോസിന്റേത് (Honey Rose). എന്നാലും അണിഞ്ഞൊരുങ്ങി ഇറങ്ങിയാൽ, മലയാളത്തിൽ ഇങ്ങനെയൊരു സൗന്ദര്യ റാണി വേറെയുണ്ടോ എന്ന് അതിശയിച്ചു പോകും. അതാണ് ഹണി. കഴിഞ്ഞ ദിവസം ഹണി റോസ് പങ്കെടുത്ത ഫാഷൻ ഷോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയെ വീണ്ടും പിടിച്ചുകുലുക്കിയിരിക്കുന്നു. ഒരു റോസ് സാരിയിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം ഹണിയെ പൊതുവിടത്തിൽ കണ്ട ഒരു പരിപാടിയായിരുന്നു ഈ ഫാഷൻ ഷോ
advertisement
2/5
സ്വന്തം ഔട്ട്ഫിറ്റിന്റെ കാര്യത്തിൽ ഹണി റോസ് മറ്റാരെയും അനുകരിക്കാറില്ല എന്ന് വേണം പറയാൻ. അത് ഒന്നുകിൽ താനോ, തന്റെ അമ്മയോ അതുമല്ലെങ്കിൽ അവരുടെ ടീമോ കണ്ടെത്തുന്നതായിരിക്കും. ഏറ്റവും ഒടുവിലായി ഹണി റോസ് ഒരു രാജകുമാരിയെപോലെ അണിഞ്ഞൊരുങ്ങിയ ദൃശ്യങ്ങളാണ് വൈറലായി മാറിയത്. താനൊരു ഫാഷൻ പരിപാടിയിൽ പങ്കെടുക്കുന്ന വിവരം ഹണി റോസ് കാലേകൂട്ടി അറിയിച്ചിരുന്നു. അവിടെയാണ് അവർ ഇതുവരെ ട്രൈ ചെയ്യാത്ത ഔട്ട്ഫിറ്റിൽ തിളങ്ങിയതും (തുടർന്ന് വായിക്കുക)
advertisement
3/5
ചുവപ്പു നിറത്തിലെ ഒരു ഗൗണും അതിനനുയോജ്യമായ ഒരു തൊപ്പിയും നെറ്റ് കൊണ്ടുള്ള വെയിലും ചേർന്നതാണ് ഹണി റോസിന്റെ വേഷം. ഇങ്ങനെയൊരു വേഷം രാജ്യത്തിനകത്ത് പ്രചാരത്തിലില്ല എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. ഇംഗ്ളണ്ടിലെ റാണി പലപ്പോഴും സമാന വേഷത്തിൽ പൊതുസ്ഥലങ്ങളിൽ എത്തിയത് കാണാൻ കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്നുമാകണം ഹണി റോസ് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഇത്തരമൊരു വേഷവിധാനം തിരഞ്ഞെടുത്തത്. ഹണി എന്തിട്ടാലും ട്രെൻഡിങ് ആകുന്ന നാട്ടിൽ ഈ വേഷവും വൈറലായി മാറാൻ അധികം സമയമെടുത്തില്ല
advertisement
4/5
കഴുത്തിൽ പൊൽക്ക ഡോട്ടുകൾ ഉള്ള ടൈ ഈ വേഷത്തിനു മാറ്റുകൂട്ടുന്നു. ഹണി പങ്കെടുത്ത ഫാഷൻ റാംപിൽ ഒരു സൗന്ദര്യ മത്സരം കൂടി അരങ്ങേറിയിരിക്കുന്നു. സുന്ദരികളായ സൗന്ദര്യ റാണിമാർക്ക് അതിഥികളായ ഷൈൻ ടോം ചാക്കോയും പ്രയാഗ മാർട്ടിനും ഹണിയും ചേർന്ന് കിരീടം ചാർത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഹണി ഇവിടെ പല പോസുകളിൽ നിൽക്കുന്നതും നടന്നു വരുന്നതുമായ ഫോട്ടോകളും ദൃശ്യങ്ങളും നവമാധ്യമങ്ങളിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു
advertisement
5/5
ഇതിനു തൊട്ടുമുൻപുള്ള രണ്ട് പരിപാടികളിൽ ഹണി റോസ് സാരി ധരിച്ചാണ് എത്തിച്ചേർന്നത്. ഒരു പരിപാടിയിൽ വന്നപ്പോൾ ബ്രൈഡൽ ലുക്കിലാണ് ഹണി വന്നത്. ഈ രണ്ട് പരിപാടികളിൽ ഒരെണ്ണം കേരളത്തിന് പുറത്തും, മറ്റൊന്ന് കോഴിക്കോടും വച്ചായിരുന്നു. കോഴിക്കോട് നടന്ന പരിപാടിയിൽ ഹണി റോസ് അണിഞ്ഞ സാരി, കൊച്ചിയിൽ നടി ആര്യ നടത്തുന്ന 'കാഞ്ചീവരം' എന്ന ബ്രാൻഡിന്റെ ഷോറൂമിൽ നിന്നുമായിരുന്നു. ഹണി ഇവിടെയെത്തി സാരി തിരഞ്ഞെടുക്കുന്ന ദൃശ്യങ്ങൾ ആര്യ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഹണി ഏറെ ആഗ്രഹിച്ച സാരി ഇവിടെ കണ്ടെത്താൻ കഴിഞ്ഞു എന്ന് ആര്യ
മലയാളം വാർത്തകൾ/Photogallery/Life/
Honey Rose | സൗന്ദര്യ റാണി തന്നെ, സമ്മതിച്ചു; ബ്രിട്ടീഷ് രാജ്ഞിയെ പോലെ ഹണി റോസ്