എത്രകാലം ജീവിച്ചിരിക്കും എന്നറിയാൻ താൽപ്പര്യമുള്ളവർക്ക്; വിരൽ നഖം നോക്കി പറയാം
- Published by:meera_57
- news18-malayalam
Last Updated:
ആരോഗ്യമുള്ള നഖങ്ങളാണോ നിങ്ങൾക്കുള്ളത്, അതോ മറിച്ചോ? വിരൽനഖങ്ങൾ നോക്കി ആയുസിന്റെ നീളം കണ്ടെത്താം
advertisement
1/6

എത്രകാലം ആയുസുണ്ടാവും, അല്ലെങ്കിൽ ജീവിച്ചിരിക്കും (longevity) എന്നറിയാൻ താൽപ്പര്യം ഇല്ലാത്തവരുണ്ടാകുമോ എന്ന് ചോദിക്കാം. അതറിയാൻ പ്രവചനങ്ങളും ഭാഗ്യ പരീക്ഷണവും കണ്ടും കേട്ടും മടുത്തവർക്ക് ഇനി അക്കാര്യം നിങ്ങളുടെ വിരൽ നഖങ്ങളിൽ (Finger nails) നിന്നും മനസിലാക്കാം. ഇത് സംബന്ധിച്ച പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു കഴിഞ്ഞു. നിങ്ങൾ ദീർഘനാൾ ജീവിച്ചിരിക്കുമോ ഇല്ലയോ എന്നറിയാൻ കേവലം വിരൽ നഖങ്ങൾ മാത്രം മതി. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ഡോക്ടർ ഡേവിഡ് സിൻക്ലെയർ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്
advertisement
2/6
'എന്റെ വിരൽ നഖങ്ങൾ എത്ര വേഗം, അല്ലെങ്കിൽ, എത്ര പതിയെ വളരുന്നു എന്ന് ഞാൻ നിരീക്ഷിക്കാറുണ്ട്. ഓരോ തവണയും നഖം മുറിക്കുമ്പോഴും, അതിനു മുൻപ് ഞാൻ എപ്പോഴാണ് നഖം വെട്ടിയത് എന്ന് ഓർത്തുനോക്കാറുണ്ട്,' ഡോക്‌ടർ ഡേവിഡ് പറയുന്നു. പ്രായം ചെല്ലുംതോറും നമ്മുടെ രക്തചംക്രമണത്തിന്റെ വേഗത കുറയുന്നു. ശരീരത്തിന്റെ അഗ്രങ്ങളിൽ, നഖം വളരാൻ ആവശ്യമായ പോഷകങ്ങൾ വേണ്ടരീതിയിൽ എത്തുന്നില്ല എന്ന് ഇതുകൊണ്ടു അർത്ഥമാക്കുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇനി എങ്ങനെയാണ് ഇത് ആയുസിന്റെ കാര്യത്തിൽ നിർണ്ണായകമാവുക എന്നുകൂടി നോക്കാം (തുടർന്ന് വായിക്കുക)
advertisement
3/6
ശരീരത്തിൽ ആരോഗ്യമുള്ള കോശങ്ങൾ എത്രവേഗം സൃഷ്‌ടിക്കപ്പെടുന്നു എന്നതിനുദാഹരണമാണ് നഖങ്ങളുടെ ആരോഗ്യം. നഖം വേഗം വളരുകയാണെങ്കിൽ, ശരീരത്തിൽ പ്രായം കൊണ്ടുണ്ടാകുന്ന കേടുപാടുകൾ കുറവാണ് എന്നനുമാനിക്കാം. ഡെയിലി മെയിലിനോട് സംസാരിച്ച ഡോക്‌ടർ ഡേവിഡ്, നഖം വേഗം വളരുകയും, അത് അടിക്കടി മുറിച്ചു കളയേണ്ടതായും വരുമെങ്കിൽ, ശരീരത്തിനുള്ളിലെ സുപ്രധാന അവയവങ്ങൾക്ക് വളരെ പതിയെ മാത്രമേ പ്രായമാകുന്നുള്ളൂ. കാലത്തിനൊപ്പം ഒരു വ്യക്തിയുടെ പ്രായം കൂടുന്നതിനാണ് ബയോളജിക്കൽ പ്രായം എന്ന് പറയുക. എന്നാൽ സുപ്രധാന അവയവങ്ങളായ ഹൃദയം, കിഡ്നികൾ, കരൾ, ത്വക്ക്, ശ്വാസകോശം എന്നിവ അത്രകണ്ട് പ്രായമാവുകയില്ല
advertisement
4/6
1979ൽ തുടങ്ങി നിരവധി വർഷത്തേക്ക് നൂറിലേറെ മനുഷ്യരുടെ വിരൽ നഖങ്ങളുടെ വളർച്ച ശാസ്ത്രജ്ഞന്മാർ നിരീക്ഷിച്ചു പോന്നിരുന്നു. പ്രായം 30 കഴിഞ്ഞാൽ, നഖങ്ങളുടെ വളർച്ച ഓരോ ആഴ്ച കൂടുമ്പോഴും 0.5 ശതമാനമായി കുറയുന്നു. നിങ്ങളുടെ നഖങ്ങൾ വേഗത്തിൽ വളരുകയും, മറ്റുള്ളവരുമായി താരതമ്യം ചെയ്താൽ, വേഗം മുറിച്ചുമാറ്റപ്പെടുകയും ചെയ്യേണ്ടി വന്നാൽ, സുപ്രധാന അവയവങ്ങളുടെ വളർച്ച പതിയെയാകും. ഇത് നിങ്ങളുടെ ആയുസ്സ് വർധിപ്പിക്കും
advertisement
5/6
ഭക്ഷണചര്യയും നിർണായകമാണ്. പോഷകങ്ങളുടെ കുറവുള്ള വ്യക്തികളിൽ വിരൽ നഖങ്ങളുടെ വളർച്ച കുറവാകും. കൗമാരകാലത്തും ഗർഭകാലത്തും സംഭവിക്കുന്ന ഹോർമോണൽ വ്യതിയാനം മൂലവും നഖങ്ങൾ വേഗത്തിൽ വളരാം. പ്രായത്തെക്കുറിച്ച് മാത്രമല്ല, നിങ്ങളുടെ വിവിധ ആരോഗ്യ സ്ഥിതിഗതികളെ കുറിച്ചും നഖങ്ങൾക്ക് പറയാൻ സാധിക്കും. പ്രായം ചെന്നവരിൽ വിരലുകളിലെ നഖത്തിൽ വീഴുന്ന വരകൾ മറ്റൊരു കാരണമാണ്. ഇത് പ്രായമാകുന്നതിന്റെയും, പുത്തൻ സെല്ലുകൾ വളരെ പതിയെ ഉണ്ടാവുന്നതിന്റെയും ലക്ഷണമാണ്
advertisement
6/6
വിരലുകളിലെ വരകൾ യുവാക്കളിൽ കാണുകയെങ്കിൽ, അത് മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാവാം. തൈറോയ്ഡ് പ്രശ്നങ്ങൾ, പ്രമേഹം, മുണ്ടിനീര് തുടങ്ങിയ അസുഖങ്ങൾ, സിങ്ക്, വൈറ്റമിൻ എ, കാൽസ്യം, ഇരുമ്പ് തുടങ്ങിയവയുടെ അഭാവവും വിരൽ നഖങ്ങളിൽ നോക്കി മനസിലാക്കാം
മലയാളം വാർത്തകൾ/Photogallery/Life/
എത്രകാലം ജീവിച്ചിരിക്കും എന്നറിയാൻ താൽപ്പര്യമുള്ളവർക്ക്; വിരൽ നഖം നോക്കി പറയാം