TRENDING:

Egg Biriyani: ഇനി അംഗനവാടിയിലും; മുട്ട ബിരിയാണി 10 മിനിറ്റിൽ ഉണ്ടാക്കാം

Last Updated:
അംഗനവാടികളിൽ വരെ താരമാകാനൊരുങ്ങുന്ന മുട്ട ബിരിയാണി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്
advertisement
1/6
Egg Biriyani: ഇനി അംഗനവാടിയിലും; മുട്ട ബിരിയാണി 10 മിനിറ്റിൽ  ഉണ്ടാക്കാം
സമയമില്ല... പെട്ടെന്ന് എന്തുണ്ടാക്കാം എന്ന് ചിന്തിച്ചിരിക്കുകയാണോ? എങ്കിൽ വൈകിക്കണ്ടാ... അടിപൊളി മുട്ട ബിരിയാണി ഉണ്ടാക്കാം. അംഗനവാടികളിൽ വരെ താരമാകാനൊരുങ്ങുന്ന മുട്ട ബിരിയാണി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.
advertisement
2/6
അരി കഴുകുക‌. ശേഷം ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന രീതിയിൽ വേവിക്കാനായി വെക്കുക. ഒരു പാത്രത്തിൽ മുട്ട പുഴുങ്ങാനായി വെക്കുക.
advertisement
3/6
മറ്റൊരു പാൻ അടുപ്പിൽ വെച്ച് അതിൽ ഓയിൽ ഒഴിച്ച് അരിഞ്ഞുവെച്ച ഉള്ളി ചേർക്കുക. അത് നന്നായി മൂത്ത് വെരുമ്പോൾ തക്കാളി, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് ഇടിച്ചത് ചേർക്കുക.
advertisement
4/6
ഇവ നന്നായി മൂത്ത് വെരുമ്പോൾ അതിലേക്ക് മഞ്ഞൾ പൊടി, മുളകു പൊടി, ​ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് അൽപ്പ നേരം വേവിക്കുക.
advertisement
5/6
ശേഷം അതിലോട്ട് അൽ‌പ്പം വെള്ളം ചേർത്ത് പുഴുങ്ങിയ മുട്ട (ഒന്നു ചെറുതായി മുറിച്ചത്) മല്ലിയില, പുതിനയില എന്നിവ ചേർത്തതിന് ശേഷം മൂടി വെച്ച് വേവിക്കുക. ശേഷം തുറന്നതിനു ശേഷം അൽപ്പം മസാല മാറ്റി വെക്കുക. അതിലേക്ക് വേവിച്ച ബിരിയാണിയുടെ ചോറ് ഇട്ടു നൽകുക.
advertisement
6/6
അതിനു മീതേ മസാല. വീണ്ടും ചോറ് എന്ന രീതിയിൽ സെറ്റ് ചെയ്ത് അൽപ്പം നെയ്യും ചേർത്ത് മൂടി വെക്കുക. വേണമെങ്കിൽ കിസ്മിസ്, നട്ട്സ്, ഉള്ളി എന്നിവയും നെയ്യിൽ മൂപ്പിച്ച് ചേർക്കാവുന്നതാണ്. രുചികരമായ മുട്ട ബിരിയാണി തയ്യാർ.
മലയാളം വാർത്തകൾ/Photogallery/Life/
Egg Biriyani: ഇനി അംഗനവാടിയിലും; മുട്ട ബിരിയാണി 10 മിനിറ്റിൽ ഉണ്ടാക്കാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories