TRENDING:

International Yoga Day 2024 | യോഗ ചെയ്യാൻ അറിയാമോ? എളുപ്പമുള്ള 5 യോഗാസനങ്ങൾ നോക്കാം

Last Updated:
തുടക്കക്കാർക്ക് പരീക്ഷിക്കാവുന്ന എളുപ്പമുള്ള അഞ്ച് യോഗാസനങ്ങൾ..
advertisement
1/5
International Yoga Day 2024 | യോഗ ചെയ്യാൻ അറിയാമോ? എളുപ്പമുള്ള 5 യോഗാസനങ്ങൾ നോക്കാം
തഡാസന/മൗണ്ടൻ പോസ് - Mountain Pose (Tadasana): തഡാസന അല്ലെങ്കിൽ മൗണ്ടൻ പോസ് എന്നത് വിന്യാസം, സ്ഥിരത, ഗ്രൗണ്ടിംഗ് എന്നിവ ലക്ഷ്യമിടുന്ന ഒരു അടിസ്ഥാന യോഗാസനമാണ്. തഡാസന പരിശീലിക്കുമ്പോൾ, നിവർന്നു നിൽക്കുക, കാലുകൾ ഇടുപ്പിനോട് ചേർത്തു വയ്ക്കുക, കൈകൾ വശങ്ങളിൽ സുഖമായി തൂക്കിയിടുക, മുന്നോട്ട് നോക്കുക. ആഴത്തിൽ ശ്വസിക്കുകയും നിങ്ങളുടെ പാദങ്ങൾ നിലവുമായി ബന്ധിപ്പിക്കുകയും ചെയ്യുക. ഈ ആസനം ശരീരത്തിന്‍റെ വിന്യാസ ബോധം വർദ്ധിപ്പിക്കുകയും സ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പേശികളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും തഡാസന സഹായകമാണ്.
advertisement
2/5
വീരഭദ്രാസനം/ വാരിയർ പോസ്-Warrior Pose (Virabhadrasana): നിന്നുകൊണ്ട് ശരീരം മുന്നോട്ടാഞ്ഞു ഒരു കാൽ മുട്ടുവളയാതെ പുറകിലോട്ട് നിവർത്തി കാലുകൾ തമ്മിൽ 90 ഡിഗ്രി പൊസിഷനിൽ വരത്തക്ക രീതിയിൽ കൊണ്ടുവരിക. കൈകൾ നിവർത്തി മുട്ടുവളയാതെ തലയുടെ അതേ പൊസിഷനിലോ അൽപ്പം മുകളിലോ കൊണ്ടുവരിക. സ്ഥിരമായി വീരഭദ്രാസനം ചെയ്യുന്നതിലൂടെ കാലുകൾക്കും കൈകൾക്കും ഇടുപ്പിനും നല്ല ദൃഢത ലഭിക്കുന്നു. ഇത് നിങ്ങളുടെ രക്തചംക്രമണ വ്യവസ്ഥയെയും ശ്വാസകോശത്തെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
advertisement
3/5
ത്രികോണാസനം/ട്രയാങ്കിൾ പോസ്–Triangle Pose (Utthita Trikonasana): നിൽക്കുന്ന പൊസിഷനിൽ നിന്നും കാലുകൾ അകത്തി ത്രികോണാകൃതിയിൽ വരത്തക്ക രീതിയിൽ ക്രമീകരിച്ച് ഇരുകൈകളും പൂർണ്ണമായും നിവർത്തി കൈമുട്ടുകൾ വളയ്‌ക്കാതെ ഏതെങ്കിലും ഒരു കാൽപാദത്തിന്റെ അടുത്ത് കൊണ്ടുവരിക. ഇരുകൈകളും നേർരേഖയിൽ ആയിരിക്കണം. കാൽമുട്ടുകൾ വളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതുപോലെ അടുത്ത കാൽപാദത്തിലും ആവർത്തിക്കുക. ഒരു ദീർഘനിശ്വാസത്തോടെ ത്രികോണാസനം തുടങ്ങുന്നതാണ് ഉചിതം.
advertisement
4/5
അധോ മുഖ സ്വനാസനം/ ഡൗൺവേർഡ് ഫേസിങ് ഡോഗ്-Downward Facing Dog (Adho Mukha Svanasana): നട്ടെല്ല്, തോളുകൾ, ഹാംസ്ട്രിംഗ്സ് എന്നിവയുൾപ്പെടെ മുഴുവൻ ശരീരത്തെയും വലിച്ചുനീട്ടുന്ന ഒരു യോഗാസനമാണ് അധോ മുഖ സ്വനാസന. നിങ്ങളുടെ കൈകളും കാൽമുട്ടുകളും നിലത്ത് വെക്കുക, നിങ്ങളുടെ ഇടുപ്പ് മുകളിലേക്ക് ഉയർത്തുക, നിങ്ങളുടെ കൈകളും കാലുകളും നേരെയാക്കുക, ഒരു വിപരീത വി രൂപപ്പെടുത്തുക. അതായത് ഒരു ലാഡര്‍ പോലെ നിങ്ങളു‌‌‌‌‌ടെ ശരീരത്തെ ക്രമീകരിക്കുക. നിങ്ങളുടെ ശ്രദ്ധ നട്ടെല്ല് നീട്ടുന്നതിലാണെന്ന് ഉറപ്പാക്കുക. ഇത് ടെൻഷൻ ലഘൂകരിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും മനസിനെ ശാന്തമാക്കാനും സഹായിക്കുന്നു.
advertisement
5/5
ദണ്ഡാസന/സ്റ്റാഫ് പോസ്-Staff pose (Dandasana): നടുവ് നിവര്‍ത്തി തറയില്‍ ഇരിക്കുക. കാലുകള്‍ വിടര്‍ത്തി പാദങ്ങള്‍ നിവര്‍ത്തി ഇരിക്കുക. നിങ്ങളുടെ നിതംബം തറയില്‍ അമരുകയും ശരീരഭാരം നിതംബത്തില്‍ ബാലന്‍സ് ചെയ്യപ്പെടുകയും ചെയ്യും. തല മുന്നിലേക്ക് നോക്കി നിവര്‍ത്തി പിടിക്കുക. ഉപ്പൂറ്റികള്‍ തറയില്‍ അമര്‍ത്തി വെയ്ക്കുക. കൈപ്പത്തികള്‍ ഇടുപ്പിന് സമീപത്തായി തറയില്‍ അമര്‍ത്തി വെയ്ക്കുക. കാലുകള്‍ അയച്ചിടുക. ശ്വാസം സാധാരണ പോലെ എടുക്കുകയും പുറത്ത് വിടുകയും ചെയ്യുകയും നിങ്ങളുടെ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ഇതേ സ്ഥിതിയില്‍ 20 മിനുട്ട് തുടരുകയും തുടര്‍ന്ന് റിലാക്സ് ചെയ്യുകയും ചെയ്യുക.
മലയാളം വാർത്തകൾ/Photogallery/Life/
International Yoga Day 2024 | യോഗ ചെയ്യാൻ അറിയാമോ? എളുപ്പമുള്ള 5 യോഗാസനങ്ങൾ നോക്കാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories